കാന്‍സര്‍ പോളിസികള്‍; സുരക്ഷിതത്വം ഒന്നുകൂടി ഉറപ്പിക്കാം
കാന്‍സര്‍ പോളിസികള്‍; സുരക്ഷിതത്വം ഒന്നുകൂടി ഉറപ്പിക്കാം
ആളുകളെ ഏറ്റവും പേടിപ്പെടുത്തുന്ന രോഗമായി ഇന്ന് കാന്‍സര്‍ മാറിയിരിക്കുകയാണ്. കണ്ടെത്താന്‍ വൈകുന്നു എന്നതാണ് പലപ്പോഴും പ്രശ്‌നമായി മാറുന്നത്. രോഗം ബാധിച്ചവരുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതത്തെയും ജീവിത രീതിയെയും സാമ്പത്തികമായ കാര്യങ്ങളെയും ഒരുപോലെ ഇതിന്‍റെ ബുദ്ധിമുട്ടുകള്‍ ബാധിക്കും. ചികിത്സച്ചെലവും ഉയര്‍ന്നതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ കാന്‍സര്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍ സാമ്പത്തികമായെങ്കിലും നല്ല താങ്ങു നൽകും. ആശുപത്രിച്ചെലവുകളും ചികിത്സച്ചെലവുകളും കവറേജ് ചെയ്യുന്ന പോളിസികള്‍ ഇന്ന് ധാരാളമുണ്ട്.

അറിഞ്ഞിരിക്കാം പോളിസി

കാന്‍സറാണ് രോഗമെന്നു സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ സം അഷ്വേഡ് തുകലഭിക്കും എന്നതാണ് കാന്‍സര്‍ പോളിസികളുടെ പ്രത്യേകത. ചെലവുകള്‍ എത്രയാണെന്നുള്ള രേഖകളൊന്നും ആവശ്യമില്ല. കവറേജ് തുക ലംപ്‌സം ആയോ അല്ലെങ്കില്‍ കുറെ വര്‍ഷങ്ങളിലേക്ക് നിശ്ചയിക്കുന്ന ഒരു തുകയായോ ലഭിക്കും.

പോളിസി എടുക്കും മുമ്പ് ഏതു തരത്തിലുള്ള പോളിസിയാണെന്ന് അറിഞ്ഞിരിക്കണം. ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ബെനഫിറ്റ് പോളിസികളും നോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇന്‍ഡെമ്‌നിറ്റി പോളിസികളുമാണ് ലഭ്യമാക്കുന്നത്. പോളിസി ഉടമകള്‍ക്ക് രണ്ടു തരത്തിലുമുള്ള ഓരോ പോളിസികള്‍ വാങ്ങാം. നിരവധി ഇന്‍ഡെമ്‌നിറ്റി പോളിസികളില്‍ ലംപ്‌സം ബെനഫിറ്റും ലഭിക്കും.

ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ എബിഎസ്എല്‍ഐ കാന്‍സര്‍ ഷീല്‍ഡ് ഒരു ബെനഫിറ്റ് പോളിസിയാണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഹാര്‍ട്ട്, കാന്‍സര്‍ പ്രൊട്ടക്റ്റ് പോളിസി, എച്ച്ഡിഎഫ്‌സി കാന്‍സര്‍ കെയര്‍ എന്നിവയും ഇത്തരത്തിലുള്ള പോളിസികളാണ്.
ഇന്‍ഡെമ്‌നിറ്റി കാന്‍സര്‍ കെയര്‍ പോളിസികള്‍ക്ക് ഉദാഹരണമാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സ്റ്റാര്‍ കാന്‍സര്‍ കെയര്‍ ഗോള്‍ഡ്, എച്ച്ഡിഎഫ്‌സി എര്‍ഗോ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഐകാന്‍ കാന്‍സര്‍ ഇന്‍ഷ്വറന്‍സ് എന്നിവ.

ഏറ്റവും പുതിയതായി എത്തിയിരിക്കുന്ന പോളിസിയാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ കാന്‍സര്‍ ഗാര്‍ഡ്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍പ്പെടെ കവര്‍ ചെയ്യുന്ന പോളിസി അഞ്ച് ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപവരെയുള്ള സം അഷ്വേഡ് തുകയ്ക്ക് കവറേജ് ലഭിക്കും. പതിനെട്ടു വയസു മുതല്‍ 65 വയസുവരെയുള്ള ആര്‍ക്കും പോളിസിയില്‍ അംഗമാകാം. ബെനഫിറ്റ് പോളിസികളെക്കാള്‍ സങ്കീര്‍ണമാണ് ഇന്‍ഡെമ്‌നിറ്റി പോളിസികള്‍.

കവറേജ്

ശ്വാസകോശം, സ്തനം, ഗര്‍ഭാശയം, പ്രോസ്‌റ്റേറ്റ് എന്നിങ്ങനെ വിവിധ കാന്‍സറുകളെ കവര്‍ ചെയ്യുന്ന പോളിസികളുമുണ്ട്. രോഗത്തിന്‍റെ വിവിധ ഘട്ടങ്ങളിലായാണ് കവറേജ് ലഭിക്കുന്നത്. മിക്കവാറും രോഗം നിര്‍ണയിച്ചു കഴിയുമ്പോള്‍ ലംപ്‌സം തുക നല്‍കും. ചില പോളിസികളില്‍ നിശ്ചിത വര്‍ഷത്തേക്ക് മാസ വരുമാനവും നല്‍കും. ചര്‍മ്മത്തിനുണ്ടാകുന്ന കാന്‍സര്‍, എച്ച്‌ഐവി, എയിഡ്‌സ് എന്നിവയ്ക്ക് കവറേജ് ലഭിക്കില്ല.

ക്രിട്ടക്കല്‍ ഇല്‍നെസ് പോളിസിയില്‍ കവറേജ് നല്‍കുന്ന രോഗങ്ങളില്‍ കാന്‍സറും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കാന്‍സറിനുവേണ്ടി മാത്രം ഒരു പോളിസി എടുക്കുന്നതാണ് നല്ലത്. കാരണം പെട്ടന്ന ്മാറുന്ന അസുഖമല്ല ഇത്. കൂടാതെ ചികകിത്സയ്ക്കിടയില്‍ തന്നെ ഏറെ സങ്കീര്‍ണമാകാനുള്ള സാധ്യതയുമുണ്ട്. ആശുപത്രി-ചികിത്സ എന്നിവയ്‌ക്കൊപ്പം മറ്റു ചെലവുകളും വരും.

കാന്‍സര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഔട്ട്‌പേഷ്യന്‍റ് ഇന്‍പേഷ്യന്‍റ്, ഡേ കെയര്‍ എന്നീ ചെലവുകളൊക്കെ കവറേജില്‍ ഉള്‍പ്പെടും.

ആശുപത്രി ക്ലെയിമുകള്‍ സാധാരണ പോളിസികള്‍ പോലെ ആശുപത്രിയില്‍ അഡ്മിറ്റാകുന്നതിനു മുമ്പും ശേഷവുമുള്ള ചെലവുകള്‍ 30 മുതല്‍ 60 ദിവസം വരെയാണ്. ചില ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ആശുപത്രിചെലവുകള്‍ക്കൊപ്പം കാന്‍സറുമായി ബന്ധപ്പെട്ട അവയവദാനം നല്‍കിയ ദാതാവിന്‍റെ ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തും. അവയത്തിനന്‍റെ വില ഉള്‍പ്പെടുത്തുകയില്ല. ഏതെങ്കിലും ശരീരഭാഗങ്ങള്‍ വീണ്ടും വച്ചുപിടിപ്പിക്കുകയോ മറ്റോ ചെയ്യണമെങ്കില്‍ അതും കവറേജില്‍ ഉള്‍പ്പെടും. ചില പോളിസികള്‍ അധിക ലംപ്‌സം തുക നല്‍കാറുണ്ട്. ആദ്യമായി കാന്‍സറാണെന്ന് കണ്ടെത്തുമ്പോള്‍ രോഗത്തിന്‍റെ നാലമത്തെ സ്‌റ്റേജിലേക്ക് എത്തിയെങ്കില്‍ അല്ലെങ്കില്‍ മെറ്റാസ്റ്റിക് കാന്‍സര്‍(ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്നത്) ആണെങ്കിലാണ് ഇങ്ങനെ ലഭിക്കുന്നത്.


വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കാന്‍സര്‍ പോളിസികളെ പരിചയപ്പെടാം

ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അവരുടെ ക്രിട്ടിക്കല്‍ ഇല്‍നെസ് പ്ലാനിനൊപ്പമാണ് പൊതുവേ കാന്‍സറിനെയും ഉള്‍പ്പെടുത്തുന്നത്. ഇപ്പോള്‍ സ്വതന്ത്ര കാന്‍സര്‍ പോളിസികളും കമ്പനികള്‍ അവതരിപ്പിച്ചിട്ടുണ്ട്.ഏതാനും ചില കാന്‍സര്‍ പോളിസികളാണ് ചുവടെ നല്‍കിയിരിക്കുന്നത്.
1. എച്ച്ഡിഎഫ്‌സി ലൈഫ് കാന്‍സര്‍ പോളിസി
* 20 ലക്ഷം രൂപയുടെ കവറേജ്
* അഞ്ചു വയസുമുതല്‍ 65 വയസുവരെയുള്ളവര്‍ക്ക് പോളിസി എടുക്കാം
* മൂന്നു വര്‍ഷം മുതല്‍ 80 വര്‍ഷം വരെയുള്ള പോളിസി കാലാവധി

മൂന്നു പ്ലാനുകള്‍
1. സില്‍വര്‍:
കാന്‍സര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞാല്‍ ലംപ്‌സം തുക ലഭിക്കും.

2.ഗോള്‍ഡ്: സില്‍വര്‍ പ്ലാനിന്‍റെ നേട്ടങ്ങള്‍ അതോടൊപ്പം എല്ലാ വര്‍ഷവും സം ഇന്‍ഷ്വേഡ് തുക 10 ശതമാനം വീതം വര്‍ധിക്കും.
3. പ്ലാറ്റിനം:
ഗുരുതരാവസ്ഥയാണെന്ന് കണ്ടത്തിക്കഴിഞ്ഞാല്‍ മാത്രം ഗോള്‍ഡ് പ്ലാനിന്‍റെ നേട്ടങ്ങള്‍ക്കൊപ്പം മാസം വരുമാനവും നല്‍കും.
* ഓണ്‍ലൈനായി വാങ്ങാം, ഓണ്‍ലൈനായി തന്നെ പ്രീമിയം അടവും നടത്താം.

2. ഫ്യൂച്ചര്‍ ജനറലി കാന്‍സര്‍ പ്രൊട്ടക്റ്റ് പ്ലാന്‍
* തുടക്കത്തിലെ കാന്‍സര്‍ കണ്ടു പിടിച്ചാല്‍ കവറേജ് തുകയുടെ 25 ശതമാനം ലഭിക്കും
* പ്രീമിയം തുക വരുന്ന മൂന്നു വര്‍ഷം അല്ലെങ്കില്‍ പോളിസി കാലാവധി തീരുന്നതുവരെ ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ കുറച്ചുകൊണ്ടിരിക്കും.

രണ്ട് ഓപ്ഷനുകള്‍
* ഓപ്ഷന്‍ 1:
കാന്‍സര്‍ കണ്ടെത്തുന്നത് ഗുരുതരാവസ്ഥയിലാണെങ്കില്‍ മുഴുവന്‍ കവറേജ് തുകയും ലഭിക്കുന്നു.
* ഓപ്ഷന്‍ 2:
ഈ തുകയോടൊപ്പം കവറേജ് തുകയുടെ രണ്ടു ശതമാനം വരുമാനമായി 60 മാസത്തോളം ലഭിക്കുന്നു.

തുടക്കത്തിലെ കാന്‍സര്‍ കണ്ടു പിടിക്കുകയും പിന്നീട് ഗുരുതരാവസ്ഥയിലുള്ള കാന്‍സര്‍ കണ്ടുപിടിക്കുകയും ചെയ്താല്‍.

ഓപ്ഷന്‍ 1:
കവറേജ് തുകയുടെ 25 ശതമാനം നല്‍കും. അതോടൊപ്പം പ്രീമിയം തുക വരുന്ന മൂന്നു വര്‍ഷം അല്ലെങ്കില്‍ പോളിസി കാലാവധി തീരുന്നതുവരെ ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ കുറച്ചുകൊണ്ടിരിക്കും. ഗുരുതരാവസ്ഥയിലുള്ള കാന്‍സര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ കവറേജ് തുകയുടെ 75 ശതമാനവും നല്‍കും.

ഓപ്ഷന്‍ 2:
കവറേജ് തുകയുടെ 25 ശതമാനം നല്‍കും. അതോടൊപ്പം പ്രീമിയം തുക വരുന്ന മൂന്നു വര്‍ഷം അല്ലെങ്കില്‍ പോളിസി കാലാവധി തീരുന്നതുവരെ ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ കുറച്ചുകൊണ്ടിരിക്കും. ഗുരുതരാവസ്ഥയിലുള്ള കാന്‍സര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ കവറേജ് തുകയുടെ 75 ശതമാനവും നല്‍കും. അതോടൊപ്പം കവറേജ് തുകയുടെ രണ്ടു ശതമാനം വരുമാനമായി 60 മാസത്തോളം ലഭിക്കുകയും ചെയ്യും.

3. സ്റ്റാര്‍ കാന്‍സര്‍ കെയര്‍ ഗോള്‍ഡ്
* അഞ്ചുമാസം മുതല്‍ 65 വയസുവരെയുള്ളവര്‍ക്ക് പോളിസി എടുക്കാം. ഒന്നാം ഘട്ടത്തിലെ അല്ലെങ്കില്‍ രണ്ടാം ഘട്ടത്തിലെ രോഗം നിര്‍ണയിക്കപ്പെട്ടവര്‍ക്കും പോളിസി എടുക്കാം
* മെഡിക്കല്‍ ചെക്കപ്പ് നടത്തേണ്ടതില്ല. രോഗം നിര്‍ണയിച്ച രേഖ മാത്രം നല്‍കിയാല്‍ മതി.
* മൂന്നു ലക്ഷം രൂപ, അഞ്ച് ലക്ഷം രൂപ എന്നീ തുകകളുടെ കവറേജുണ്ട്.
* ലംപ്‌സം തുക:കാന്‍സര്‍ കണ്ടെത്തുകയോ രണ്ടാം ഘട്ടത്തിലാകുകയോ ചെയ്താല്‍ 150000 രൂപ, 250000 രൂപ എന്നിങ്ങനെ ലംപ്‌സം തുക ലഭിക്കും.
* ഒരുമാസത്തെ വെയിറ്റിംഗ് പിരീഡ്

4.എച്ച്ഡിഎഫ്‌സി എര്‍ഗോ ഐകാന്‍ കാന്‍സര്‍
* ജീവിതകാലം മുഴുവനുമുള്ള കവറേജ്
* ഏതു ഘട്ടത്തിലുള്ള കാന്‍സറും കവറേജ് ചെയ്യും
* കീമോ തെറാപ്പി മുതല്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ വരെ കവറേജില്‍ ഉള്‍പ്പെടും
* കാന്‌സര്‍ കണ്ടെത്തിയാല്‍ 60 ശതമാനം ലംപ്‌സം തുക ലഭിക്കും.
5. ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ
കാന്‍സര്‍ ഗാര്‍ഡ്
* മൂന്നുമാസം മുതല്‍ 65 വയസുവരെയുള്ളവര്‍ക്ക് പോളിസി എടുക്കാം
* 5 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപവരെ കവറേജ്