സൗത്ത് ഇന്ത്യന്‍ ബാങ്കും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറൻസും സഹകരണത്തിന്
സൗത്ത് ഇന്ത്യന്‍ ബാങ്കും  സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറൻസും  സഹകരണത്തിന്
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷ്വറൻസ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷ്വറൻസ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് ബാങ്കിന്‍റെ 923 ശാഖകളിലായി 6.5 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് നൂതനമായ ആരോഗ്യ ഇന്‍ഷ്വറൻസ് സേവനങ്ങള്‍ ലഭ്യമാക്കും.

സ്റ്റാര്‍ ഹെല്‍ത്തിന്‍റെ റീട്ടെയില്‍ ഇന്‍ഷ്വറൻസ് ഉത്പന്നങ്ങളുടെയും ഗ്രൂപ്പ് അഫിനിറ്റി ഉത്പന്നങ്ങളുടെയും ആനുകൂല്യങ്ങള്‍ ബാങ്കിന്‍റെ വിവിധ വിതരണ ചാനലുകളിലൂടെ ഉപയോക്താക്കൾക്ക് നേടാം. അതുവഴി ഉപയോക്താക്കൾക്ക് അവരുടെ ആരോഗ്യ ഇന്‍ഷ്വറൻസ് ആവശ്യങ്ങള്‍ ഒരു കുടക്കീഴില്‍ നിറവേറ്റാനും ഈ സഹകരണം സഹായകരമാവും.

സൗത്ത് ഇന്ത്യന്‍ ബാങ്ക് 93ാം വര്‍ഷത്തേക്ക് കടക്കുമ്പോള്‍ ഉപ‌യോക്താക്കൾക്ക് മികച്ച ആരോഗ്യ ഇന്‍ഷ്വറൻസ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് സ്റ്റാര്‍ ഹെല്‍ത്തുമായുള്ള പങ്കാളിത്തമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.


സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ശക്തമായ ഉപഭോക്തൃ ബന്ധവും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറൻസ് ഉല്‍പ്പന്നങ്ങളുടെ വൈദഗ്ധ്യവും തങ്ങളുടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ആരോഗ്യ ഇന്‍ഷ്വറൻസ് സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ പൗരനും ആരോഗ്യ ഇന്‍ഷ്വറൻസ് അനിവാര്യമാണെന്ന് സ്റ്റാര്‍ ഹെല്‍ത്ത് വിശ്വസിക്കുന്നതായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു.