സൗത്ത് ഇന്ത്യന്‍ ബാങ്കിനു ലീഗല്‍ ഇറ പുരസ്‌കാരം
സൗത്ത് ഇന്ത്യന്‍ ബാങ്കിനു ലീഗല്‍ ഇറ പുരസ്‌കാരം
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ നിയമ വിഭാഗത്തിനു ദേശീയ തലത്തില്‍ നേട്ടം. 11-ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്‍ഡ്സ് 2022ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ലീഗല്‍ ടീം രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പുരസ്‌കാരം സ്വീകരിച്ചു.

നിയമ സ്ഥാപനങ്ങള്‍, അഭിഭാഷകര്‍, കോര്‍പറേറ്റ് സ്ഥാപനങ്ങിലെ ലീഗല്‍ ടീമുകള്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 750 അപേക്ഷകരാണ് ലീഗല്‍ ഇറ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്തത്.


സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് ദീപക് വര്‍മ, അര്‍ജന്‍ കുമാര്‍ സിക്രി തുടങ്ങി പ്രമുഖ നിമയജ്ഞരടങ്ങുന്നതാണ് ലീഗല്‍ ഇറ ഉപദേശക സമിതി. ഈ അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ വൈദഗ്ധ്യം തെളിയിക്കാന്‍ ഇതുപോലുള്ള വേദികള്‍ ഉപയോഗപ്പെടുത്തുമെന്നും ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.