കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറൽ ബാങ്കിന് അംഗീകാരം. 2021-22 സാന്പത്തിക വർഷത്തെ നേട്ടത്തിനാണ് കേന്ദ്ര എക്സൈസ്, കസ്റ്റംസ് വകുപ്പ് ഫെഡറൽ ബാങ്കിനെ ആദരിച്ചത്.
കൊച്ചിയിലെ കേന്ദ്ര നികുതി, കേന്ദ്ര എക്സൈസ് ആസ്ഥാനത്ത് ജിഎസ്ടി ദിനത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറും ടാക്സേഷൻ വിഭാഗം മേധാവിയുമായ പ്രദീപൻ കെ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ശ്രീഹരി ജിയും ചേർന്ന് ജിഎസ്ടി, കേന്ദ്ര എക്സൈസ്, കസ്റ്റംസ് കമ്മിഷണർ ഡോ. ടി. ടിജു ഐആർഎസിൽ നിന്ന് ആദരം ഏറ്റുവാങ്ങി.