സുരക്ഷ, മേന്‍മയേറിയ നിര്‍മാണ നിലവാരം, പ്രകടനം എന്നിവ ആഗോളതലത്തില്‍ വോക്‌സ്‌വാഗണ്‍ ഡിഎന്‍എയെ സൃഷ്ടിക്കുകയാണെന്ന് വോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ടൈഗൂണിന് ശേഷം വിര്‍ടസിനും ഗ്ലോബല്‍ എന്‍സിഎപി ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് ലഭിച്ചുവെന്നത് ബ്രാന്‍ഡിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.