ചന്ദനം മണക്കുന്ന ചര്‍മം...
ചന്ദനം മണക്കുന്ന ചര്‍മം...
ചര്‍മ സൗന്ദര്യത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ചന്ദനം. പല ചര്‍മരോഗങ്ങള്‍ക്കും ചന്ദനം നല്ലൊരു പ്രതിവിധിയാണ്. വരണ്ടതോ എണ്ണമയമുള്ളതോ ആയ ചര്‍മം കൊണ്ട് നിങ്ങള്‍ വിഷമിക്കുന്നുണ്ടോ? ഇവിടെയും ചന്ദനം നല്ലൊരു പരിഹാരമാണ്.

വരണ്ട ചര്‍മമാണെങ്കില്‍ ചന്ദന എണ്ണ ഉപയോഗിക്കാം. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ചന്ദനപ്പൊടി ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന എണ്ണ/ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. 20 മിനിറ്റിനുശേഷം കഴുകിക്കളയണം. ഇങ്ങനെ പതിവായി ചെയ്താല്‍ മുഖം കൂടുതല്‍ തിളങ്ങും.

മുഖക്കുരുവും പാടുകളും മാറാനും ചന്ദനം ഉത്തമമാണ്. ഓരോ ടേബിള്‍സ്പൂണ്‍ വീതം ചന്ദനപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ വീതം റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരുക. 20 മിനിറ്റിനുശേഷം കഴുകിക്കളയണം. ഇത് പതിവായി ഉപയോഗിച്ചാല്‍ മുഖക്കുരു പുതുതായി വരുന്നതും തടയും. ഓരോരുത്തരുടെയും ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ചുവേണം ഇത് ഉപയോഗിക്കാന്‍. ചന്ദനം ഉപയോഗിച്ചുള്ള ചില സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ ഇതാ...


* ചന്ദനം പാലില്‍ ചേര്‍ത്ത് പായ്ക്ക് ഉണ്ടാക്കി മുഖത്തും കൈകാലുകളിലും അരമണിക്കൂര്‍ നേരം ഇടുക. നിത്യവും അരമണിക്കൂര്‍ ഇങ്ങനെ ചെയ്താല്‍ ത്വക്കിലെ മൊരിച്ചിലും മറ്റ് അസുഖങ്ങളും മാറിക്കിട്ടും.
* ചന്ദനം പാലിലോ മോരിലോ അരച്ച് തേച്ചാല്‍ ചര്‍മം തിളങ്ങും.
* ചന്ദനം വെള്ളത്തില്‍ ചേര്‍ത്ത് അരമണിക്കൂര്‍ മുഖത്തിട്ടാല്‍ കറുത്ത പാടുകള്‍ മാറിക്കിും.
* പച്ച മഞ്ഞളും ചന്ദനവും തേനില്‍ ചേര്‍ത്ത് പുരട്ടിയാല്‍ ചര്‍മകാന്തി വര്‍ധിക്കും.
* ചെറുതേനില്‍ ചന്ദനം ചാലിച്ച് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു മാറും
* ചന്ദനവും ഒലിവ് ഓയിലും ചേര്‍ത്ത് പുരട്ടിയാല്‍ നിറം വര്‍ധിക്കും.

സീമ