രാ​ജ്യ​ത്തെ ആ​ദ്യ ബി​എ​സ് 6 അ​വ​ത​രി​പ്പി​ച്ച് ഹോ​ണ്ട
കൊ​​​ച്ചി: ഹോ​​​ണ്ട മോ​​​ട്ടോ​​​ർ ​സൈ​​​ക്കി​​​ൾ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ർ ഇ​​​ന്ത്യ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ബി​​​എ​​​സ്-6 ടൂ​​​വീല​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഏ​​​പ്രി​​​ൽ 2020ലെ ​​​സ​​​മ​​​യ പ​​​രി​​​ധി​​​ക്കു വ​​​ള​​​രെ മു​​​ന്പെ​​​യാ​​​ണ് ഹോ​​​ണ്ട പു​​​തി​​​യ പ്രീ​​​മി​​​യം ആ​​​ക്ടീ​​​വ 125 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ത-​​​ഹൈ​​​വേ മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി ബി​​​എ​​​സ്-6 ടൂ​​​വീ​​​ല​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഈ​ ​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഡെ​​​ലി​​​വ​​​റി ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​ഉ​​​ത്സ​​​വ​​കാ​​​ല​​​ത്തു മൂ​​​ന്നു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ൽ​​നി​​​ന്ന് ആ​​​ക്ടീ​​​വ 125ബി​​​എ​​​സ് 6 തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. 67,490 രൂ​​​പ​​​യാ​​ണു ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​ക്സ്-​​​ഷോ​​​റൂം വി​​​ല. ഈ ​​​രം​​​ഗ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഹോ​​​ണ്ട ആ​​​ക്ടീ​​​വ 125 ബി​​​എ​​​സ് 6​ന് ​​ആ​​​റു വ​​​ർ​​​ഷ​​​ത്തെ വാ​​​റ​​​ന്‍റി പാ​​​ക്കേ​​​ജും ന​​​ൽ​​​കു​​​ന്നു.


സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്, അ​​​ലോ​​​യ്, ഡീ​​​ല​​​ക്സ് എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ൽ ആ​​​ക്ടീ​​​വ 125 ബി​​​എ​​​സ്6 ല​​​ഭ്യ​​​മാ​​​ണ്. റി​​​ബ​​​ൽ റെ​​​ഡ് മെ​​​റ്റാ​​​ലി​​​ക്, മി​​​ഡ്നൈ​​​റ്റ് ബ്ലൂ ​​​മെ​​​റ്റാ​​​ലി​​​ക്, ഹെ​​​വി ഗ്രേ ​​​മെ​​​റ്റാ​​​ലി​​​ക്, പേ​​​ൾ പ്രെ​​​ഷ്യ​​​സ് വൈ​​​റ്റ് എ​​​ന്നി​​​ങ്ങ​​​നെ നാ​​​ലു നി​​​റ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. പു​​​തി​​​യ ആ​​​ക്ടീ​​​വ 125 ബി​​​എ​​​സ്-6​​​ന് 67,490 രൂ​​​പ (സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്) മു​​​ത​​​ലാ​​​ണ് വി​​​ല. മ​​​റ്റു ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​​ൾ​​​ക്ക് 70,990 രൂ​​​പ​​​യും (അ​​​ലോ​​​യ്) 74,490 രൂ​​​പ​​​യു​​​മാ​​​ണ് (ഡീ​​​ല​​​ക്സ്) എ​​​ക്സ് ഷോ​​​റൂം വി​​​ല.