ഹ്യു​ണ്ടാ​യിക്ക് ആ​ഭ്യ​ന്ത​ര വി​ല്​പ​ന​യി​ല്‍ റിക്കാർഡ് നേ​ട്ടം
കൊ​​​ച്ചി: ഹ്യു​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ന​​​വം​​​ബ​​റി​​ൽ ആ​​​ഭ്യ​​​ന്ത​​​ര വി​​​ല്പ​​​ന​​​യി​​​ല്‍ റി​​​ക്കാര്‍​ഡ് നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. 48,800 യൂ​​​ണി​​​റ്റു​​​ക​​ളാ​​ണ് വി​​റ്റ​​ഴി​​ച്ച​​ത്. അ​​​ഭ്യ​​​ന്ത​​​ര​ വി​​ല്​​​പ​​​ന വ​​​ള​​​ര്‍​ച്ച​ 9.4 ശ​​​ത​​​മാ​​​ന​​മാ​​ണ്. 10 400 യൂ​​​ണി​​​റ്റു​​​ക​​​ൾ ക​​​യ​​​റ്റു​​​മ​​​തി​ ചെ​​യ്തു.


ന​​വം​​ബ​​റി​​ലെ ആ​​കെ വി​​ല്പ​​ന 59,200 യൂ​​​ണി​​​റ്റു​​​ക​​​ളാ​​ണ്. പു​​​തി​​​യ ഐ20, ​​​ക്രെ​​​റ്റ, വെ​​​ര്‍​ണ, വെ​​​ന്യു, ഓ​​​റ, ഗ്രാ​​​ന്‍റ് ഐ10 ​​​തു​​​ട​​​ങ്ങി​​​യ മോ​​ഡ​​ലു​​ക​​ളു​​ടെ വി​​ല്പ​​ന​​യി​​ലൂ​​ടെ​​യാ​​ണ് റി​​ക്കാ​​ര്‍​ഡ് നേ​​ട്ടം കൈ​​വ​​രി​​ച്ച​​തെ​​ന്നു ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.