എ​ന്തു പ​നി​യാ​ണെ​ന്ന് എ​ങ്ങ​നെ അ​റി​യും?
Wednesday, June 12, 2019 3:57 PM IST
പ​നി​യു​ള്ള​പ്പോ​ൾ കു​ട്ടി​ക​ളൂം പ്രാ​യ​മാ​യ​വ​രും പി​ച്ചും പേ​യു​മൊ​ക്കെ പ​റ​യാ​റു​ണ്ട്. അ​ത് വ​ലി​യ പ്ര​ശ്ന​മൊ​ന്നു​മ​ല്ല. അ​ത് അ​പ​സ്മാ​ര​മാ​യി തെ​റ്റി​ദ്ധ​രി​ക്കാ​റു​ണ്ട്.

പ​നി​വി​ടു​ന്പോ​ൾ ശ​രീ​രം വി​യ​ർ​ക്കാ​റു​ണ്ട്.​ എ​ന്നാ​ൽ സ്ഥി​ര​മാ​യി രാ​ത്രി വി​യ​ർ​പ്പ് കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ ക്ഷ​യ രോ​ഗ​ത്തിന്‍റെ​യോ ലിം​ഫോ​മ​യു​ടെയോ ല​ക്ഷ​ണ​മാ​വാം..

പ​നി​യോ​ടൊ​പ്പം മേ​ലു​വേ​ദ​ന​യും സ​ന്ധി​വേ​ദ​ന​യും കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ഇ​ൻ​ഫ്ളു​വ​ൻ​സ, ഡെ​ങ്കി, എ​ലി​പ്പ​നി, റ്റൈ​ഫോ​യി​ഡ് എ​ന്നി​വ​യ്ക്ക് ഈ ​ല​ക്ഷ​ണം പ്ര​ധാ​ന​മാ​ണ്.

ചി​ല​രി​ൽ പ​നി​യോ​ടൊ​പ്പം ചു​ണ്ടി​ലോ നാ​സി​കാ​ദ്വാ​ര​ത്തി​ന​ടു​ത്തോ കു​രു​ക്ക​ൾ വ​രാം. മി​ക്ക​വ​റും അ​ത് ഹെ​ർ​പ്പ​സ് സി​ംപ്ളെ​ക്സ് എ​ന്ന വൈ​റസ് ആ​ക്രമ​ണ​മാ​വാം. പ​നി മൂ​ലം ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി​കു​റ​യു​ന്പോ​ൾ , മു​ന്പു ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ഒ​ളി​ച്ച് താ​മ​സി​ച്ചി​രു​ന്ന​വ​ർ പു​റ​ത്തു വ​രു​ന്ന​താ​ണിത്. ന്യൂ​മോ​ണി​യ​യി​ലും മെ​നി​ഞ്ചൈ​റ്റി​സി​ലും ഇ​തു​പോ​ലു​ള്ള ഹെ​ർ​പ്പ​സ് ലാ​ബി​യാ​ലി​സ് വ​രു​മെ​ന്നു​ള്ള​തു​മോ​ർ​ക്ക​ണം.

എ​ന്തു പ​നി​യാ​ണെ​ന്ന് എ​ങ്ങ​നെ അ​റി​യും?

അ​തെ, അ​തൊ​രു ചോ​ദ്യ​മാ​ണ്. വെ​റു​തെ ഒ​രു പ​നി​യെ​ന്നു പ​റ​ഞ്ഞാ​ൽ ഡോ​ക്ട​ർ​മാ​ർ​ക്കു​പോ​ലും അ​തെ​ന്തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന​റി​യാ​ൻ ക​ഴി​യി​ല്ല. പക്ഷേ, അ​പ്പോ​ഴേ​ക്കും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ നാ​ലു പാ​ര​സെ​റ്റ​മോ​ൾ വി​ഴു​ങ്ങി​യി​രി​ക്കും. അ​തോ​ടെ വ​രാ​ൻ പോ​കു​ന്ന രോ​ഗ​ത്തി​ന്‍റെ പ്രഥ​മ​വും പ്ര​ധാ​ന​വു​മാ​യ ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം മ​റ​ഞ്ഞുപോ​കും.​

ഉ​ദാ​ഹ​ര​ണ​ത്തി​നു ശ​ക്ത​മാ​യ ശ​രീ​ര വേ​ദ​ന​യും പ​നി​യു​മാ​ണ ് എ​ലി​പ്പ​നി​ക്കും ഡെ​ങ്കി​ക്കും ഇ​ൻ​ഫ്ലു​വ​ൻ​സ​യ്ക്കു​മു​ള്ള​ത്. രോ​ഗി പ​നി​ക്കു​ള്ള മ​രു​ന്നും വേ​ദ​ന​സം​ഹാ​രി​യും സ്വ​യം ക​ഴി​ച്ചാ​ണു​വ​രു​ന്ന​തെ​ങ്കി​ൽ ശ​രി​യാ​യ രോ​ഗ​നി​ർ​ണ്ണ​യ​ത്തി​ലെ​ത്തി​ച്ചേരാ​ൻ താ​മ​സി​ക്കു​ക​യും ചി​കി​ൽ​സാപി​ഴ​വെ​ന്ന കു​റ്റം ആ​രോ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.അ​തി​നാ​ൽ പ​നി എ​ങ്ങ​നെ തു​ട​ങ്ങി എ​ന്ന​തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

മ​ഴ​ന​ന​ഞ്ഞ ശേ​ഷം തൊ​ണ്ട​വേ​ദ​ന​യും മൂ​ക്കൊ​ലി​പ്പും പ​നി​യും തു​ട​ങ്ങി​യെ​ന്നു പ​റ​ഞ്ഞാ​ൽ പേ​ടി​ക്ക​ണ്ട വൈ​റ​സ് ആ​ണു രോ​ഗ​കാ​രി.

ന​മ്മു​ടെ നി​പ്പ​യു​ടെ കാ​ര്യ​ത്തി​ൽ ആ​ദ്യം രോ​ഗം ബാ​ധി​ച്ച​യാ​ൾ മ​ലേ​ഷ്യ​യി​ൽ പോ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു സ്ഥി​തി​യെ​ന്നോ​ർ​ക്കു​ക. രോ​ഗി മ​ലേ​റി​യ ഉ​ള്ള സം​സ്ഥാ​ന​ത്തു നി​ന്നു വ​ന്ന​യാളും പ​നി​ക്കൊ​പ്പം വി​റ​യ​ലു​മു​ള്ള വ്യക്തിയെങ്കിൽ മ​ലേ​റി​യ​യെ കു​റി​ച്ചു ചി​ന്തി​ക്കേ​ണ്ടേ. ഇ​ക്കാ​ര്യം രോ​ഗി പ​റ​ഞ്ഞി​ല്ലെങ്കി​ൽ മൂ​ത്ര​ത്തി​ൽ പ​ഴു​പ്പാ​കും ഡോ​ക്ട​റു​ടെ മ​ന​സിലെ സാ​ധ്യ​ത.

പ​നി​ക്കു ശേ​ഷം ദേ​ഹ​ത്ത് ചെ​റി​യ ത​ടി​പ്പു​ക​ൾ ക​ണ്ടാ​ൽ മി​ക്ക​വാ​റും വൈ​റ​ൽ രോ​ഗ​മാ​വാം. അ​ഞ്ചാം പ​നി, ചി​ക്ക​ൻ പോ​ക്സ്, റൂ​ബ​ല്ല, സ്കാ​ർ​ലെ​റ്റ് ഫി​വെ​ർ, ഡെ​ങ്കി, ക​വാ​സ​ക്കി പ​നി എ​ന്നി​വ​യ്ക്കെ​ല്ലാം ദേ​ഹ​ത്തു ത​ടി​പ്പു​ക​ൾ(rashes) വ​രാം. അ​ത് എ​വി​ടെ എ​പ്പോ​ൾ വ​ന്നു എ​ന്ന​തി​ന​നു​സ​രി​ച്ചാ​ണു രോ​ഗ​നി​ർ​ണ്ണ​യം. ഇ​തൊ​ക്കെ സ്വ​യം ചി​കി​ൽ​സ​യിലൂടെ മ​രു​ന്നു​ക​ഴി​ക്കാത്ത രോ​ഗി​ക​ളി​ലാ​ണു കാ​ണാ​ൻ ക​ഴി​യുന്നത്.


സാ​ധാ​ര​ണ ര​ക്ത പ​രി​ശോ​ധ​ന​കൊ​ണ്ട് ചി​ല ‘​ക്ളൂ​ക​ൾ ’ ഡോ​ക്ട​ർ​മാ​ർ​ക്ക് ല​ഭി​ക്കും. പി​ന്നെ അ​തി​നെ ഉ​റ​പ്പി​ക്കാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ടെ​സ്റ്റു​ക​ൾ ചെ​യ്യാം.

ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളി​ലൊ​ന്നാ​യ ന്യൂ​ട്രോ​ഫി​ൽ ആ​ണു കൂ​ടൂ​ത​ലെ​ങ്കി​ൽ മി​ക്ക​വാ​റും ബാ​ക്റ്റീ​രി​യ​യാ​വും രോ​ഗ​കാ​രി. എ​ന്നാ​ൽ ലിം​ഫോ​സൈ​റ്റാ​ണു കൂ​ടു​ത​ലെ​ങ്കി​ൽ വൈ​റ​ൽ രോ​ഗ​ബാ​ധ​യാ​കാം. ടൈ​ഫോ​യി​ഡി​ലും റ്റി.​ബി യി​ലും മോ​ണോ​സൈ​റ്റാ​ണു കൂ​ടു​ക.

പ​നി​യോ​ടൊ​പ്പ​മു​ള്ള അ​പസ്മാ​രം(ebrile seizure)​

ആ​റു​വ​യ​സ്സു​വ​രെയു​ള്ള കു​ട്ടി​ക​ളി​ൽ പ​നി 101 ൽ ​കൂ​ടു​ന്പോ​ൾ ചി​ല​പ്പോ​ൾ അ​പ്സ്മാ​രം പോ​ലെ​യു​ള്ള അ​വ​സ്ഥ വ​രാ​റു​​ണ്ട്. 25% കു​ട്ടി​ക​ളി​ലും ഇ​ത് കാ​ണാ​റു​ള്ള​താ​ണ്. ഇ​തി​നു ചി​ല​രി​ൽ പാ​ര​ന്പ​ര്യ ബ​ന്ധ​വും കാ​ണാം. ഇ​തി​നു ശ​രി​യാ​യ അ​പ​സ്മാ​ര​വു​മാ​യി ബ​ന്ധ​വു​മി​ല്ല.15 മി​നി​റ്റി​ലും കൂ​ടു​ത​ൽ നീ​ണ്ടുനി​ല്ക്കു​ക​യാ​ണെ​ങ്കി​ൽ തു​ട​ർ ശ്രദ്ധ ​വേ​ണ്ട​താ​ണ്.

പ​ഴ​യ​കാ​ല​ത്ത് പ​നി​ക്കു പ​ട്ടി​ണി​യെ​ന്നൊ​രു ചൊ​ല്ലു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ത് മാ​റി പ​നി​ക്ക് പാ​ര​സെറ്റ​മോ​ൾ എ​ന്നാ​യി​ട്ടു​ണ്ട്! പൊ​തു​ജ​നം ലാ​ബു​ക​ളി​ൽ നേ​രി​ട്ട് പോ​യി ടെസ്റ്റു​ക​ളും ചെ​യ്ത് ഇ​ന്‍റ​ർ​നെ​റ്റ് നോ​ക്കി മ​രു​ന്നും ക​ണ്ടു​പി​ടി​ച്ച്, അ​തി​ന്‍റെ സൈ​ഡ് എ​ഫ​ക്റ്റും ക​ണ്ടു​പി​ടി​ച്ചി​ട്ടാ​ണു ഡോ​ക്ട​റെ കാ​ണാ​ൻ ത​ന്നെ വ​രു​ന്ന​ത്.

ഈ ​അ​മി​ത സാ​ക്ഷ​ര​ത​യാ​ണു ഇ​ന്ന് കേ​ര​ള​ത്തി​ലെ ചി​കി​ൽ​സാ​രം​ഗ​ത്തു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​രു പ്ര​ധാ​ന കാ​ര​ണം.​ രോ​ഗി​ക്കു പെ​ട്ടെന്നു മ​ന​സിലാ​കാ​ത്ത​രീ​തി​യി​ലുളള അ​ത്യ​ന്താ​ധു​നി​ക ടെ​സ്റ്റു​ക​ളും ഒ​ക്കെ വേ​ണ്ടി​വ​രു​ന്ന​ത് പൊ​തു​ജ​ന​ത്തി​ന്‍റെ അ​റി​വി​നെ അ​തി​ജീ​വി​ക്കാ​നും കൂ​ടി​യാ​ണ്. ചി​കി​ൽ​സാ​ചെല​വു കൂ​ടു​ന്ന​ത് അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ്.

എ​ന്താ​യാ​ലും ജ​ല​ദോ​ഷ​പ്പ​നി​യ​ല്ലെ​ന്നു തോ​ന്നി​യാ​ൽ ഒ​രു ഡോ​ക്ടറെ കാ​ണു​ക. ആ​ദ്യം ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് ഓ​ടു​ക​യും വേ​ണ്ട. ചി​കി​ൽ​സ മ​രു​ന്നു​പ​യോ​ഗി​ച്ചാ​ണെ​ന്നു പ​റ​യു​മെ​ങ്കി​ലും ഇ​ന്നു പല വ​ലി​യ ആ​ശു​പ​ത്രി​ക​ളും കെ​ട്ടിപ്പൊ​ക്കു​ന്ന​ത് രോ​ഗ​നി​ർ​ണ്ണ​യ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ശ​സ്ത്രക്രി​യാ സൗ​ക​ര്യ​ങ്ങ​ളു​ടെ മേന്മയും പ​ര​സ്യം ചെ​യ്താ​ണ്. മ​റ്റൊ​രു നാ​ട്ടി​ലും രോ​ഗ​ത്തെ ഇ​ത്ര ആ​ഘോ​ഷ​മാ​യി കാ​ണു​ന്ന ജ​ന​ത​യു​ണ്ട​വി​ല്ല​ന്നു തോ​ന്നു​ന്നു.