എല്ല് പൊട്ടിച്ച് പല്ലെടുക്കുന്ന സർജറി
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
Tuesday, January 10, 2023 4:53 PM IST
നിരതെറ്റിയ പല്ലുകൾ കമ്പി ഇട്ടു നേരെ ആക്കിയതിനു ശേഷമാണ് എല്ലിൽ കുരുങ്ങിയ അണപ്പല്ലുകൾ മുളച്ചു വന്നു തുടങ്ങുന്നതെങ്കിൽ പല്ലിന്റെ മുൻനിരയ്ക്ക് തള്ളൽ ഉണ്ടാകാം.
അതുകൊണ്ട് കഴിയുന്നതും നേരത്തെ എടുത്തു കളയുന്നതാവും നല്ലത്. പല്ലുകൾക്കു കൂർത്ത ഭാഗങ്ങൾ ഉണ്ടെങ്കിൽ മുറിവുകൾ ഉണ്ടായാൽ ദീർഘനാൾ ഉണങ്ങാതെ ഇരുന്നാൽ വായിൽ അർബുദസാധ്യതയുണ്ട്.
* എല്ലിൽ കുടുങ്ങിയ പല്ലുകൾക്ക് ചുറ്റും സിസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. അനസ്തേഷ്യ നല്കി സർജറി
ചിലരിൽ മോണയിൽ സുഷിരം ഉണ്ടാക്കിക്കൊടുത്താൽ ഈ പല്ലുകൾ കുഴപ്പമില്ലാതെ വളർന്നു വന്നുകൊള്ളും. മുഴുവനായി കുടുങ്ങിയ പല്ലുകൾ ഒരു ചെറിയ ശസ്ത്രക്രിയ വഴി പുറത്തെടുക്കുവുന്നതാണ്. എല്ല് പൊട്ടിച്ച് പല്ല് എടുക്കുന്ന രീതിയുണ്ട്. ലോക്കൽ അനസ്തേഷ്യയിൽ അതു ചെയ്യാം.
പേടിയുള്ളവർക്കും നാലു പല്ലുകൾ ഒരുമിച്ച് എടുക്കേണ്ട സാഹചര്യത്തിലും രോഗിയെ മുഴുവനായി മയക്കി ജനറൽ അനസ്തേഷ്യയിൽ പല്ലുകൾ നീക്കം ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള പല്ലുകൾ എടുത്താൽ വേദന കൂടുതലായിരിക്കാം.വായ തുറക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. മുഖത്ത് നീര് ഉണ്ടാവാം.
ഇതൊക്കെ മുറിവ് കരിയുന്നതിന്റെ ഭാഗമാണ്. പല്ല് എടുത്ത ഭാഗത്ത് കട്ടകെട്ടിയ രക്തം നഷ്ടപ്പെട്ടാൽ അവിടെ അണുബാധ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ അവസ്ഥക്ക് ഡ്രൈ സോക്കറ്റ് എന്നു പറയുന്നു.
അണുബാധ വന്നാൽ
ഡോക്ടർ നിർദേശിക്കുന്ന പ്രകാരം കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടത് ഇത്തരത്തിലുള്ള പല്ല് എടുപ്പിന് അനിവാര്യമാണ്. ഇങ്ങനെയുള്ള പല്ലുകൾക്ക് അണുബാധ വന്നാൽ ഇത് വലിയ വേദനയായും നീരായും പഴുപ്പായും നിലനിൽക്കും. മരുന്നു കഴിച്ചാൽ താൽക്കാലിക ശമനം ലഭിച്ചേക്കാം എന്നേ ഉള്ളൂ.
ഗർഭകാലത്ത്....
അതിനാൽ എല്ലാവരും വിസ്ഡം ടീത്തിന്റെ സ്ഥിതി എങ്ങനെയാണെന്ന് അറിയാൻ ദന്തഡോക്ടറുടെ സഹായം തേടുക. അത് സ്വാഭാവികമായി പുറത്തു വരുന്നില്ല എങ്കിൽ എടുത്തു കളയാനാണ് ഡോക്ടർ നിർദേശിക്കുന്നതെങ്കിൽ എത്രയും നേരത്തെ തന്നെ എടുത്തു കളയുക. സ്ത്രീകളിൽ ഗർഭകാലത്ത് ഇത്തരത്തിലുളള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നേരത്തേ പരിശോധന നടത്തി ചികിൽസ തേടേണ്ടതാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903