തന്റെ വൈകാരിക സ്വഭാവത്തിലെ ശക്തിയെന്തെന്നും ബലഹീനതയെന്തെന്നും സ്വയം ചോദിക്കുക. എന്റെ വൈകാരികത എന്റെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിഞ്ഞിരിക്കുക.
മറ്റുള്ളവർ കാണുന്ന ‘ഞാൻ’ നിങ്ങളുടെ സ്വഭാവ വൈഷമ്യങ്ങൾ ഒരു ബുക്കിൽ എഴുതിവയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടുതൽ നന്നാകാൻ ആഗ്രഹിക്കുന്നവർ തന്റെ സ്വഭാവ വിശേഷത്തെക്കുറിച്ച് അഭ്യുദയകാംക്ഷികളോട് ചോദിക്കുകയും ചെയ്യാം.
സമ്മർദ ഘട്ടങ്ങളിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നത് അവരോട് ചോദിച്ചറിയുക. അവർ ആരോപിക്കുന്ന തകരാറുകൾ ഇനി അവരെക്കൊണ്ട് പറയിപ്പിക്കില്ല എന്നങ്ങു തീരുമാനിക്കൂ.
ഇതാണു മറ്റുള്ളവർ കാണുന്ന ഞാൻ എന്ന യാഥാർഥ്യം അംഗീകരിക്കുക.
പലരും കുറ്റപ്പെടുത്തുന്പോൾ ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്കവാറും
പ്രശ്നം നിങ്ങളുടേത് തന്നെയാണ് എന്ന യാഥാർഥ്യം എത്രയും പെട്ടെന്ന് അംഗീകരിക്കുന്നുവോ അത്രയും പെട്ടെന്ന് നിങ്ങൾക്കു നല്ലവനാകാം.
സ്വയം എല്ലാ അഭിനന്ദനങ്ങളും ഏറ്റുവാങ്ങണം എന്ന് ചിന്തിക്കാതെ മറ്റുള്ളവർക്കു കൂടി അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക.
ഡോ. റ്റി.ജി. മനോജ് കുമാർ മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239
[email protected]