ചെയ്യേണ്ടവ
1. വീട്ടിൽത്തന്നെ തുടരുക. സന്ദർശനങ്ങൾ കഴിവതും ഒഴിവാക്കുക. കൂടിക്കാഴ്ചകൾ അത്യാവശ്യമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു മീറ്റർ ദൂരം പാലിക്കുക. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണ്.
2. സോപ്പും വെള്ളവും ഉപയോഗിച്ചു കൃത്യമായ ഇടവേളകളിൽ കൈയും മുഖവും കഴുകുക.
3. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാലയോ തോർത്തോ ഉപയോഗിക്കുക.
4. വീട്ടിൽ വേവിച്ചതും ചൂടുള്ളതുമായ ഭക്ഷണത്തിലൂടെ ശരിയായ പോഷകാഹാരം ഉറപ്പാക്കുക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ശരീരത്തിൽ ജലാംശം നിലനിർത്തുക. ജ്യൂസുകൾ കുടിക്കുക.
5. വ്യായാമം, യോഗ, മെഡിറ്റേഷൻ എന്നിവയ്ക്കു സമയം കണ്ടെത്തുക.
6. മരുന്നുകൾ കൃത്യമായി കഴിക്കുക.
7. നിങ്ങളുടെ കുടുംബാംഗങ്ങൾ(നിങ്ങളോടൊപ്പം താമസമില്ലാത്ത) ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി ഫോണിൽ മാത്രം ആശയവിനിമയം നടത്തുക.
8. തിമിര ശസ്ത്രക്രിയ, കാൽമുട്ട് മാറ്റിവയ്ക്കൽ മുതലായവ പോലെയുള്ള ശസ്ത്രക്രിയകൾ മറ്റൊരവസരത്തിലേക്കു മാറ്റിവയ്ക്കുക.
9. പതിവായി സ്പർശിക്കുന്ന ഉപരിതലങ്ങൾ അണുനാശിനി ഉപയോഗിച്ച് സ്ഥിരമായി വൃത്തിയാക്കുക.
10. നിങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുക. പനി, ചുമ അല്ലെങ്കിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക.
ചെയ്യരുതാത്തവ
1. മുഖം മറയ്ക്കാതെ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്
2. പനിയും ചുമയും അനുഭവപ്പെടുന്നുണ്ടെങ്കിൽ മറ്റുള്ളവർക്കു സമീപം പോകരുത്.
3. കണ്ണുകൾ, മുഖം, മൂക്ക്, നാവ് എന്നിവ നിരന്തരം സ്പർശിക്കരുത്.
4. രോഗബാധിതരായവരുടെ അടുത്തേക്കു പോകരുത്.
5. സ്വയംചികിത്സ പാടില്ല.
6. ഹസ്തദാനം ചെയ്യരുത്.
7. പതിവു പരിശോധനയ്ക്കായി ആശുപത്രിയിൽ പോകരുത്. ടെലി കണ്സൾട്ടേഷൻ നടത്തുക.
8. പാർക്കുകൾ, മാർക്കറ്റുകൾ, മതപരമായ സ്ഥലങ്ങൾ എന്നിവ പോലെ തിരക്കേറിയ ഇടങ്ങളിൽ പോകരുത്.
9. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തുപോകരുത്.
കൂടുതൽ വിവരങ്ങൾക്ക് ദിശ നന്പറുകളിൽ 1056, 0471 2552056 ബന്ധപ്പെടുക.
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം,ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സംസ്ഥാന സർക്കാർ.