കോവിഡ്കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ആഹാരക്രമം
കോ​വി​ഡ് 19 അ​ണു​ബാ​ധ ത​ട​യാ​ൻ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ​ക്ക് ഒ​ന്നും ത​ന്നെ ക​ഴി​യി​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മത്തിലൂടെ ശ​ക്ത​മാ​യ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം നിലനിർത്താം. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നതിലൂടെ ന​മ്മു​ടെ ആ​രോ​ഗ്യ​വും പ്ര​തി​രോ​ധ ശേ​ഷി​യും മെ​ച്ചപ്പെ​ടു​ ത്താം. അ​വ​ശ്യപോ​ഷ​ക​ങ്ങ​ളു​ടെ മ​തി​യാ​യ അ​നു​പാ​തം ന​ൽ​കു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​മാ​ണ് സ​മീ​കൃ​താ​ഹാ​രം. മാ​ക്രോ ന്യൂ​ട്രി​യ​ന്‍റു​ക​ളാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ൻ, കൊ​ഴു​പ്പ് എ​ന്നി​വ​യും വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ഉൾപ്പെടെയുള്ള സൂ​ക്ഷ്മ പോ​ഷ​ക​ങ്ങ​ളും സമീകൃതാഹാരത്തിലൂടെ ശരീര ത്തിനു ലഭ്യമാകുന്നു. ഒ​രൊ​റ്റ ഭ​ക്ഷ​ണ​ത്തി​നും എ​ല്ലാ പോ​ഷ​ക​ങ്ങ​ളും ന​ൽ​കാ​ൻ ക​ഴി​യി​ല്ല; വേ​ണ്ട​ത് സ​മ​തു​ലി​ത​മാ​യ ഭ​ക്ഷ​ണ​ക്ര​മം.

ഭക്ഷണക്രമം, ജീവിതശൈലി - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* ഡ​യ​റ്റി​ൽ (ഭക്ഷണ ക്രമത്തിൽ) വ്യ​ത്യ​സ്ത​മാ​യ സീ​സ​ണ​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തണം.
* പ്രോ​സ​സ് ചെ​യ്ത​തും റെ​ഡി​മെ​യ്ഡ് ആയതുമായ ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.
* ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ൾ ചേ​ർ​ക്കു​ക. വ​ന​സ്പ​തി,
ഉ​യ​ർ​ന്ന പൂ​രി​ത കൊ​ഴു​പ്പുള്ള വിഭവങ്ങൾ, സം​സ്ക​രി​ച്ച കൊ​ഴു​പ്പു​ക​ൾ എന്നിവ ഒ​ഴി​വാ​ക്കു​ക.
* ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്തു​ക. ദി​വ​സ​വും 10-12 ഗ്ളാ​സ് (തി​ള​പ്പി​ച്ച് ആ​റി​യ​ത്) വെ​ള്ളം കു​ടി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക.
* അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക.
* വ്യാ​യാ​മം, യോ​ഗ, ധ്യാ​നം, ന​ല്ല പോ​ഷ​കാ​ഹാ​രം, ഉ​റ​ക്കം,
ജ​ലാം​ശം എ​ന്നി​വ​യി​ലൂ​ടെ ജീ​വി​ത​ശൈ​ലി​യി​ൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ക.
* പ​തി​വാ​യി വി​ശ്ര​മി​ക്കു​ക, ദി​വ​സ​വും 7-8 മ​ണി​ക്കൂ​റെ​ങ്കി​ലും ഉ​റ​ങ്ങു​ക.

* വ്യാ​യാ​മം - ഉ​ദാ. അ​ര മ​ണി​ക്കൂ​ർ ന​ട​ത്തം, യോ​ഗ - ശീ​ല​മാ​ക്കു​ക.
* സ​മീ​കൃ​താ​ഹാ​ര​ത്തി​ലൂ​ടെ സാ​ധാ​ര​ണ ശ​രീ​ര​ഭാ​രം നി​ല​നി​ർ​ത്തു​ക.
* അ​നു​യോ​ജ്യ​മാ​യ ശ​രീ​ര​ഭാ​രം നി​ല​നി​ർ​ത്തു​ക. ബോഡി മാസ് ഇൻഡക്സ് 18.5 ​ൽ കു​റ​ഞ്ഞാൽ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്; 25-ൽ ​കൂ​ടിയാൽ അ​മി​ത​ഭാ​ര​ം.
* സ​മ്മ​ർ​ദം (സ്ട്ര​സ്/ ടെ​ൻ​ഷ​ൻ) നി​ങ്ങ​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെന്ന​തി​നാ​ൽ അതിനെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക.
* പു​ക​വ​ലി നി​ർ​ത്തു​ക. കൊ​റോ​ണ വൈ​റ​സ് പു​ക​വ​ലി​ക്കാ​ർ​ക്ക് ക​ടു​ത്ത ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​ക്കു​ന്നു. പു​ക​വ​ലി ഇ​തി​ന​കം തന്നെ ശ്വ​സ​ന​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ണ്ട്.
* ഉ​യ​ർ​ന്ന തോതിൽ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്തു​ക, പാ​യ്ക്കറ്റ് പ​ഴ​ച്ചാ​റു​ക​ൾ, കാ​ർ​ബ​ണേ​റ്റ​ഡ് പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക (ഇ​വ​യി​ൽ പ​ഞ്ച​സാ​ര കൂ​ടു​ത​ലാ​ണ്, പോ​ഷ​ക​ങ്ങ​ൾ കു​റ​വാ​ണ്)
* മാം​സം, കോ​ഴി, മു​ട്ട എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മ​ല്ല, പ​ക്ഷേ, കൈ ​ക​ഴു​ക​ൽ ശു​ചി​ത്വം പാ​ലി​ക്ക​ണം. അ​സം​സ്കൃ​ത മാം​സം, മു​ട്ട അ​ല്ലെ​ങ്കി​ൽ പ​ച്ച​ക്ക​റി​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​നു​ശേ​ഷ​വും ശു​ചി​ത്വം പി​ന്തു​ട​രു​ക. ന​ന്നാ​യി​ വേ​വി​ച്ച മാം​സം / കോ​ഴി എ​ന്നി​വ മി​ത​മാ​യി ഉ​ൾ​പ്പെ​ടു​ത്താം.
* ഉയർന്ന കൊ​ഴു​പ്പ് ഒ​ഴി​വാ​ക്കു​ക. ദിവസം 30 ഗ്രാമിൽ കൂടുതലാകരുത്. ഉപ്പിന്‍റെ അളവു നിയന്ത്രിക്കുക. പ​ഞ്ച​സാ​ര പോ​ഷ​ക​ങ്ങ​ളി​ല്ലാ​ത്ത ക​ലോ​റിയാണു ന​ൽ​കുന്നത്. അതിനാൽ മിതമായി ഉ​പ​യോ​ഗി​ക്കു​ക.

വിവരങ്ങൾക്കു കടപ്പാട്: ഷാക്കിറ സുമൈയ്യ,
എൻസിഡി ഡയറ്റീഷൻ, ആരോഗ്യ കേരളം, വയനാട്.