ബോൺ സെറ്റിംഗ് തെറാപ്പി എന്തിന്?
ബോ​ണ്‍ സെ​റ്റിം​ഗ് തെ​റാ​പ്പി ഒ​രു മി​റക്കി​ൾ തെ​റാ​പ്പി​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​ടു​വേ​ദ​ന​യ്ക്കും പി​ട​ലി വേ​ദ​ന (സ്പോ​ണ്ടി​ലൈ​റ്റി​സ്,) ഡി​സ്ക് ബ​ൾ​ജിം​ഗ്, കാ​ൽ​മു​ട്ട് വേ​ദ​ന, ടെ​ന്നീ​സ് എ​ൽ​ബോ എന്നി​വ​യ്ക്കും ഒ​റ്റ ദി​വ​സം കൊ​ണ്ട് ത​ന്നെ വ്യത്യാ​സം അ​റി​യാ​നും തു​ട​ർ​ന്നു​ള്ള ചി​കി​ൽ​സ​യി​ൽ പൂ​ർണ​മാ​യി പ​രി​ഹ​രി​ക്കാ​നും ക​ഴി​യു​ന്നു എ​ന്ന​താ​ണ് എ​ടു​ത്തു പ​റ​യേ​ണ്ട​ത്.

എപ്പോഴൊക്കെ ബോൺ സെറ്റിംഗ് തെറാപ്പി?

ഒ​ാപ്പ​റേ​ഷ​ൻ നിർദേശിച്ച കേ​സു​ക​ൾ ഓ​പ്പ​റേ​ഷ​ൻ ഒ​ഴി​വാ​ക്കി സുഖപ്പെടുത്തിയെ​ടു​ക്കാ​നും ഓ​പ്പ​റേ​ഷ​ൻ ചെ​യ്തി​ട്ടും ഫി​സി​യോ തെ​റാ​പ്പി ചെ​യ്തി​ട്ടും ശ​രി​യാ​വാ​ത്ത കേ​സു​ക​ൾ​ക്കും ബോ​ണ്‍ തെ​റാ​പ്പി ചെ​യ്യാ​വു​ന്ന​താ​ണ്. സ്കോ​ളി​യോ​സി​സ്(​ന​ട്ടെ​ല്ല് വ​ള​ഞ്ഞു പോ​കു​ക )ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ച്ചെ​ടു​ക്കാ​നും ബോൺ സെറ്റിംഗ് തെറാപ്പിയിൽ സാ​ധി​ക്കും.

നീരിനും വേദനയ്ക്കും ആശ്വാസം

വ​ള​രെ സി​ന്പി​ളാ​യി ചെ​യ്യു​ന്ന ഒ​രു തെ​റാ​പ്പി​യാ​ണ് ബോ​ണ്‍ സെ​റ്റിംഗ്. രോ​ഗി​യിൽ ചെ​റി​യ ചി​ല ച​ല​ന​ങ്ങ​ൾ സാധ്യമാ ക്കാൻ (​മൂ​വ്മെന്‍റ്) ചി​കി​ൽ​സ​ക​ൻ രോ​ഗി​യി​ൽ വ​ള​രെ ചെ​റി​യ പ്ര​ഷ​ർ ഏ​ൽ​പി​ക്കു​ന്ന രീ​തി​യാ​ണ് ബോ​ണ്‍ സെ​റ്റിം​ഗ് തെ​റാ​പ്പി.

യാ​തൊ​രു പാ​ർ​ശ്വ ഫ​ല​വും ഉ​ണ്ടാ​വി​ല്ല എ​ന്നു മാ​ത്ര​മ​ല്ല വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വേ​ദ​ന​യ്ക്കും നീ​രി​നും ഞൊ​ടി​യി​ട​യി​ൽ ആ​ശ്വാ​സം ല​ഭി​ക്കു​ന്നു. ഇ​ത് രോ​ഗി​യി​ൽ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു.

തെറ്റായ ഭക്ഷണം, ജീവിതശൈലി...

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണം ന​മ്മ​ൾ ത​ന്നെ​യാ​ണ്. തെ​റ്റാ​യ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളും തെ​റ്റാ​യ ജീ​വി​ത രീ​തി​യും തെ​റ്റാ​യ ന​ട​ത്ത​വും ഇ​രു​ത്ത​വും തെ​റ്റാ​യ നില്പും തെ​റ്റാ​യ കി​ട​ത്ത​വും കാ​ര​ണം സന്ധികൾക്ക് മി​സ് അ​ലൈൻമെ​ന്‍റെ സം​ഭ​വി​ക്കു​ന്നു.

അ​തു കാ​ര​ണം അ​വി​ട​ങ്ങ​ളി​ൽ നീ​ർ​ക്കെ​ട്ട് ഉ​ണ്ടാ​വു​ക​യും വേ​ദ​ന​യും ചൂ​ടും അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ വാ​ത രോ​ഗ​മാ​യി ​പ​രി​ഗ​ണി​ച്ചു വാ​ത​ത്തി​നു​ള്ള ചി​കിൽ​സ​യാ​ണ് പ​ല​പ്പോ​ഴും നാം ​ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ത് സ്ഥി​തി വ​ഷ​ളാ​ക്കു​ക​യും കാ​ൽ​മു​ട്ട് വ​ള​ഞ്ഞു പോ​കു​ന്ന​തി​ലേ​ക്കും സന്ധികൾ വഴങ്ങാത്ത അവസ്ഥയിൽ ആ​കു​ന്ന​തി​ലേ​ക്കും ക​ലാ​ശി​ക്കു​ന്നു.

കാൽസ്യം കുറഞ്ഞാൽ

കാ​ൽ​സ്യ​ത്തി​ന്‍റെ കു​റ​വുകൊ​ണ്ടും എല്ലിനു പ്ര​ശ്ന​ങ്ങ​ൾ ഉണ്ടവാം. അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ള്ള്, റാ​ഗി, ചാ​മ, മു​തി​ര ഇ​വ നി​ത്യം ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു നല്ലതാണ്.

മുട്ടുവേദനയ്ക്ക്....

അ​സ​ഹ്യ​മാ​യ കാ​ൽ​മു​ട്ട് വേ​ദ​ന​യ്ക്ക് എ​രി​ക്ക് ഇ​ല, അ​യ​മോ​ദ​കം, ഇ​ഞ്ചി, ഉ​പ്പ്, നാ​ര​ങ​തോ​ട് ഇ​വ ഇ​ട്ട് വെ​ള്ളം തി​ള​പ്പി​ച്ച് വേ​ദ​ന​യു​ള്ള ഭാ​ഗ​ത്ത് ചെ​റു ചൂ​ടോ​ടെ ധാ​ര കോ​രു​ന്ന​ത് ഫ​ലം ചെ​യ്യും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ​നിസാമുദീൻ എ.
senior Naturopath , ന​വ​ജീ​വ​ൻ പ്ര​കൃ​തി ചി​കി​ത്സാ​ല​യം
തി​രു​വ​ന​ന്ത​പു​രം ഫോൺ - 9446702365