ഫി​സ്റ്റു​ല ചി​കി​ത്സ ഇ​നി സിം​പി​ളാ​ണ്
Monday, September 18, 2023 12:08 PM IST
ആ​ന​ൽ ഫി​സ്റ്റു​ല എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഭ​ഗ​ന്ദ​രം, മ​ല​ദ്വാ​ര​ത്തി​ന്‍റെ​യോ മ​ലാ​ശ​യ​ത്തി​ന്‍റെ​യോ ഉ​ള്ളി​ലും മ​ല​ദ്വാ​ര​ത്തി​ന​ടു​ത്തു​ള്ള പു​റം ച​ർ​മ​ത്തി​നും ഇ​ട​യി​ൽ രൂ​പം കൊ​ള്ളു​ന്ന അ​സാ​ധാ​ര​ണ​മാ​യ ഒ​രു തു​ര​ങ്കം പോ​ലെ​യു​ള്ള tract ആ​ണ്.

മ​ല​ദ്വാ​ര​ത്തി​ലോ മ​ലാ​ശ​യ​ത്തി​ലോ ഉ​ള്ള ഒ​രു അ​ണു​ബാ​ധ​യു​ടെ​യോ കു​രു​വി​ന്‍റെ​യോ (പ​ഴു​പ്പി​ന്‍റെ ഒ​രു പോ​ക്ക​റ്റ്) ഫ​ല​മാ​യാ​ണ് ഈ ​അ​വ​സ്ഥ സാ​ധാ​ര​ണ​യാ​യി വി​ക​സി​ക്കു​ന്ന​ത്.

ആ​ന​ൽ ഫി​സ്റ്റു​ല​ക​ൾ​ക്കു വേ​ദ​ന, നീ​ർ​വീ​ക്കം, അ​സ്വ​സ്ഥ​ത, പ​ഴു​പ്പ് പു​റ​ന്ത​ള്ള​ൽ അ​ല്ലെ​ങ്കി​ൽ മ​ല​ദ്വാ​ര​ത്തി​ന് സ​മീ​പ​മു​ള്ള ദ്വാ​ര​ത്തി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന സ്ര​വ​ങ്ങ​ൾ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

ഫി​സ്റ്റു​ല​ക​ൾ വി​ജ​യ​പ്ര​ദ​മാ​യി ചി​കി​ത്സി​ക്കു​ന്ന​തി​ൽ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് ഇ​പ്പോ​ഴും പ​രി​മി​തി​ക​ൾ ഉ​ണ്ട്. ആ​യു​ർ​വേ​ദ ശാ​സ്ത്ര​ത്തി​ൽ ഫി​സ്റ്റു​ല​യ്ക്ക് ഏ​റ്റ​വും വ്യാ​പ​ക​മാ​യി ചെ​യ്തു​വ​രു​ന്ന ചി​കി​ത്സ ക്ഷാ​ര​സൂ​ത്ര​മാ​ണ്.

സാ​ധാ​ര​ണ സ​ർ​ജ​റി​യെ​ക്കാ​ളും വി​ജ​യ​ശ​ത​മാ​ന​വും സു​ര​ക്ഷി​ത​ത്വ​വും കൂ​ടു​ത​ലാ​ണ് ഈ ​ചി​കി​ത്സ​യ്ക്ക്. മ​ല​നി​യ​ന്ത്ര​ണ ശേ​ഷി ത​ക​രാ​ർ ഉ​ണ്ടാ​വു​ക​യി​ല്ല എ​ന്ന​ത് ഒ​രു മേ​ന്മ​യാ​ണ്. ആ​വ​ർ​ത്ത​ന സാ​ധ്യ​ത തു​ലോം കു​റ​വാ​ണ്.


ഫി​സ്റ്റു​ല ചി​കി​ത്സ​യു​ടെ നാ​ഴി​ക​ക്ക​ല്ല് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന IFTAK എ​ന്ന ചി​കി​ത്സ​യു​ടെ ആ​വി​ർ​ഭാ​വ​ത്തോ​ടെ ഫി​സ്റ്റു​ല ചി​കി​ത്സ കൂ​ടു​ത​ൽ വി​ജ​യ​പ്ര​ദ​വും ല​ളി​ത​വു​മാ​യി തീ​ർ​ന്നു. അ​തി സ​ങ്കീ​ർ​ണ​മാ​യ ഫി​സ്റ്റു​ല പോ​ലും IFTAK ചി​കി​ത്സ​യി​ലൂ​ടെ വ​ള​രെ ഉ​യ​ർ​ന്ന വി​ജ​യ​സാ​ധ്യ​ത​യോ​ടു കൂ​ടി ചി​കി​ത്സി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്.

ചെ​റി​യ മു​റി​വു​ക​ളും കു​റ​ഞ്ഞ ചി​കി​ത്സ സ​മ​യ​വും കു​റ​ഞ്ഞ വേ​ദ​ന​യും ആ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. മ​ല​നി​യ​ന്ത്ര​ണ ശേ​ഷി തീ​രെ ഉ​ണ്ടാ​വു​ക​യു​മി​ല്ല.

2007 ൽ ​ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​മ​നോ​ര​ഞ്ജ​ൻ സാ​ഹു എ​ന്ന ആ​യു​ർ​വേ​ദ സ​ർ​ജ​ൻ ആ​ണ് ഈ ​ചി​കി​ത്സാ​രീ​തി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഈ ​ക​ണ്ടു​പി​ടു​ത്ത​ത്തി​ന് 2023ൽ ​രാ​ജ്യം അ​ദ്ദേ​ഹ​ത്തെ പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി.

DR DICTIN J PONMALA
AENA HEALO PROCTOLOGY CLINIC
BRANCHES: ETTUMANOOR -9605881602, ALUVA- 9988996602.