മദ്യമാണ് ഒന്നാമത്തെ പ്രശ്നക്കാരൻ. അതിൽത്തന്നെ ബിയർ ആണു ഭീകരൻ.
* കോള പാനീയങ്ങൾ ഒഴിവാക്കുക.
* മാംസ ഭക്ഷണം... അതിൽ തന്നെ കരൾ, ഹൃദയം, വൃക്ക എന്നിവ നിർബന്ധമായും ഒഴിവാക്കുക.
* കടൽ ഭക്ഷണത്തിൽ ഞണ്ടും കൊഞ്ചും ചെമ്മീനും പ്രശ്നക്കാരാണ്. ഉണക്കിയ കൂണുകളിലും യൂറിക്കാഡുണ്ടാക്കുന്ന പ്യൂറിൻ എന്ന ഘടകം കൂടുതലായുണ്ട്. ഇക്കാര്യത്തിൽ നെത്തോലി അത്ര ചെറിയ മീനല്ല. ഉണക്ക മത്തിയിലും നെത്തോലിയിലും പ്യൂറിൻ കൂടുതലുണ്ട്. തിരണ്ടിയിൽ മിതമായ നിലയിലേ പ്യൂറിൻ അടങ്ങിയിട്ടുള്ളു എന്നു ചില പഠനങ്ങൾ പറയുന്നു.
* ചിക്കനും പ്രശ്നക്കാരുടെ പട്ടികയിലാണ്. ചില പച്ചക്കറികളിലും പ്യൂറിൻ അടങ്ങിയിട്ടുണ്ട്. എന്നാലവ പ്രശ്നക്കാരല്ല എന്നും നിരീക്ഷണങ്ങളുണ്ട്. പയർ, ചീര, ബീൻസ്, പരിപ്പ് എന്നിവയിൽ പ്യൂറിൻ ഉണ്ട്. മൂന്നുനേരവും ഇത്തരം പച്ചക്കറികൾ ധാരാളമായി കഴിച്ചാൽ ഗൗട്ട് വന്നുകൂടയ്കയില്ല.
കഴിക്കാവുന്ന ഭക്ഷണപാനീയങ്ങൾ * കാപ്പിയും പാലും പാലുല്പന്നങ്ങളും കഴിക്കാം.
* വെള്ളരിക്ക, റാഡിഷ്, ഉള്ളി, ആപ്പിൾ എന്നിവ കഴിക്കാം
* ആപ്പിളിൽ നിന്നുമുണ്ടാക്കുന്ന ആപ്പിൾ സിഡാർ വിനാഗിരിയിലടങ്ങിയിരിക്കുന്ന മാലിക്ക് ആസിഡ് രക്തത്തിലെ യൂറിക്കാസിഡിനെ അലിയിച്ചുകളയുമെന്നതിനാൽ ആപ്പിൾ സുരക്ഷിതമായി ഉപയോഗിക്കാം.
* കാരറ്റ്, ബീറ്റ് റൂട്ട്, വെള്ളരിക്ക ഒക്കെ ജ്യൂസായി കഴിക്കുക.
* നെല്ലിക്ക, നാരങ്ങ എന്നിങ്ങനെ വിറ്റമിൻ സി അടങ്ങിയവ പാനീയമായി ഉപയോഗിക്കാം.
* ഏത്തപ്പഴവും ഗ്രീൻ ടീ യും ഉപയോഗിക്കാം.
എന്തായാലും സന്ധിവേദന ഉള്ളവർ രക്തത്തിലെ സിറം യൂറിക്കാസിഡ് കൂടി ഒന്നു പരിശോധിച്ചു വയ്ക്കുക. അഥവാ കൂടുന്നുവെന്ന് തോന്നിയാൽ നിയന്ത്രിക്കാമല്ലോ?
ഡോ: റ്റി.ജി. മനോജ് കുമാർ മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
[email protected]