ചതച്ച ഇഞ്ചിയിൽ തേൻ ചേർത്തു കഴിച്ചാലും നന്ന്. ചതച്ച ഇഞ്ചിയും ഉപ്പും ചേർത്തു തിളപ്പിച്ചതു ചെറു ചൂടോടെ കവിൾക്കൊണ്ടാൽ ചുമയും തൊണ്ടവേദനയും പന്പകടക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി ഗുണപ്രദം.അതിനാൽ പനി, ജലദോഷം, വിറയൽ എന്നിവയുടെ ചികിത്സയ്ക്കും സഹായകം. വൈറസ്, ഫംഗസ്, വിഷമാലിന്യങ്ങൾ എന്നിവയ്ക്കെതിരേ പ്രവർത്തിക്കാനുളള ശേഷി ഇഞ്ചിക്കുണ്ട്.
പനി കുറയ്ക്കുന്നതിനും സഹായകം. പനിയുളളപ്പോൾ ഇഞ്ചി ദിവസവും പലതവണ കഴിക്കുന്നതു ശരീരത്തിലെ വിഷമാലിന്യങ്ങൾ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു (ഡീടോക്സിഫിക്കേഷൻ) സഹായകം.
ചതച്ച ഇഞ്ചി ചേർത്തു വെളളം തിളപ്പിച്ച് ആവി കൊളളുന്നതു പനിയുമായി ബന്ധപ്പെട്ട മൂക്കടപ്പും കഫക്കെട്ടും മറ്റു ലക്ഷണങ്ങളും ഒഴിവാക്കുന്നതിനു ഫലപ്രദം.
കാൻസർ സാധ്യത കുറയ്ക്കാൻ് അണ്ഡാശയ കാൻസർ ചികിത്സയ്ക്ക് ഇഞ്ചി ഫലപ്രദമാണെന്നു മിഷിഗണ് സർവകലാശാല നടത്തിയ പഠനങ്ങൾ പറയുന്നു. കൊളോ റെക്റ്റൽ കാൻസർ കോശങ്ങളുടെ വളർച്ചയുടെ തോതു കുറയ്ക്കുന്നതിന് ഇഞ്ചി ഗുണപ്രദമെന്നു മിനെസോട്ട സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു.
കുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നതിനും ഇഞ്ചി ഏറെക്കുറെ ഫലപ്രദം. ശ്വാസകോശം, സ്തനം, ചർമം, പ്രോസ്റ്റേറ്റ്, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറുകൾ തടയുന്നതിനും ഇഞ്ചി ഗുണപ്രദമാണെന്നു വിവിധ പഠനങ്ങൾ സൂചന നല്കുന്നു.
പ്രായമായവർക്കും.. നീർവീക്കവും വേദനയും തടയുന്ന ഇഞ്ചിയുടെ സ്വഭാവം ഗൗട്ട്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുന്നതിനു സഹായകം. (സന്ധികൾ, പേശികൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകം.) കാൽമുട്ടിൽ ഓസ്റ്റിയോ ആർത്രൈറ്റിസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഇഞ്ചിയുടെ സത്ത് ഫലപ്രദമെന്നു പഠനം. ഇഞ്ചി ചേർത്തു പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതും അഭികാമ്യം.
മൈഗ്രേൻവേദനയിൽ നിന്ന് ആശ്വാസമേകാൻ ഇഞ്ചി ഗുണപ്രദമെന്നു ഗവേഷണങ്ങൾ സൂചന നല്കുന്നു.
ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് കൂട്ടുന്നതിനും ഇഞ്ചി ചേർത്ത ഭക്ഷണം സഹായകം. (നാം കഴിക്കുന്ന ഭക്ഷണം യഥാവിധി ദഹിച്ച് ഉൗർജമായി മാറുന്ന പ്രവർത്തനങ്ങളാണ് മെറ്റബോളിസം എന്നറിയപ്പെടുന്നത്). ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു സഹായകം.
ഇഞ്ചിയിലുളള ക്രോമിയം, മഗ്നീഷ്യം, സിങ്ക് എന്നീ പോഷകങ്ങൾ രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനു സഹായകം. വീട്ടമ്മമാരുടെ കൈയെത്തും ദൂരത്ത് ഒരു കഷണം ഇഞ്ചി ഉണ്ടാവണം. വീട്ടാവശ്യത്തിനുളള ഇഞ്ചി അടുക്കളത്തോട്ടത്തിൽ തന്നെ ജൈവരീതിയിൽ
കൃഷി ചെയ്താൽ അത്രയും നന്ന്.