എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം?
Tuesday, June 17, 2025 12:41 PM IST
സ്ത്രീദാതാക്കൾക്ക് രക്തം ദാനംചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ
• ഗർഭകാലത്ത്
• പ്രസവശേഷം 6 മാസം മുതൽ 1 വർഷം വരെ അവരുടെ ആരോഗ്യത്തെ ആശ്രയിച്ച്.
• മുലയൂട്ടുന്ന സമയത്ത്
• ആർത്തവ സമയത്ത്, സുഖമില്ലെങ്കിൽ
രക്തം ദാനം ചെയ്യുന്നതിന് മുമ്പുള്ള നിർദേശങ്ങൾ
• രക്തദാനത്തിന് മുമ്പ് നല്ല വിശ്രമം/ഉറക്കം അനിവാര്യമാണ്.
• രക്തദാനത്തിനുമുമ്പ് നല്ല ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
• മാനസികമായി തയാറാകുക.
• രക്തം ദാനംചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് മദ്യപാനം ഒഴിവാക്കുക.
രക്തദാനത്തിനുശേഷം പാലിക്കേണ്ട നിർദേശങ്ങൾ
• അടുത്ത 24 മണിക്കൂർ ധാരാളം വെള്ളം അല്ലെങ്കിൽ ജ്യൂസുകൾ കുടിക്കുക.
• കുറച്ച് മണിക്കൂർ പുകവലി ഒഴിവാക്കുക.
• ഭക്ഷണം കഴിക്കുന്നതുവരെ മദ്യം ഒഴിവാക്കുക.
• രക്തദാനത്തിനുശേഷം ഉടൻ ഡ്രൈവ് ചെയ്യരുത്.
• വളരെ കഠിനമായ വ്യായാമങ്ങളും ഗെയിമുകളും ഒരു ദിവസത്തേക്ക് ഒഴിവാക്കുക.
• തലകറക്കം തോന്നുന്നുവെങ്കിൽ, കിടന്ന് കാലുകൾ ഉയർത്തി വയ്ക്കുക. 5-10 മിനിറ്റിനുള്ളിൽ ശരിയാകും.
• 4 മണിക്കൂറിന് ശേഷം ബാൻഡ് എയ്ഡ് നീക്കംചെയ്യുക.
പതിവ് രക്തദാനത്തിലൂടെ ആരോഗ്യ നേട്ടം എപ്രകാരം (വർഷത്തിൽ 2-4 തവണ)
• കൊളസ്ട്രോൾ, ലിപിഡ് അളവ് കുറയ്ക്കുന്നു.
• ഹൃദയാഘാത സാധ്യത കുറയുന്നു.
• സ്ട്രോക്ക് സാധ്യത കുറയുന്നു.
• ചില അർബുദങ്ങളിൽ നിന്നുള്ള സംരക്ഷണം.
• ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
സ്ത്രീകൾക്ക്...
രക്തദാനം ശീലമാക്കുക. ഓരോ 3 മാസത്തിലും ആരോഗ്യവാനായ വ്യക്തിക്ക് രക്തം ദാനം ചെയ്യാൻ കഴിയും (സ്ത്രീകൾക്ക് - ഓരോ 4 മാസത്തിലും). രക്തം ദാനംചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക.
ഓർക്കുക, നിങ്ങളുടെ ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].