പഴയ തിരോധാന കേസുകള്‍ വീണ്ടെടുക്കാന്‍ പോലീസ്
Friday, September 19, 2025 5:34 PM IST
സംസ്ഥാനത്ത് മിസിംഗ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ അരയും തലയും മുറുക്കി പോലീസ്. മിസിംഗ് കേസുകള്‍ കൂടുതല്‍ ശക്തമായി അന്വേഷിക്കാനാണ് തീരുമാനം.
കാണാതായ രണ്ടാളുകളുടെ കേസുകള്‍ അടുത്തിടെ തെളിയിച്ചതിനു പിന്നാലെ വര്‍ഷങ്ങളായുള്ള തിരോധാന കേസുകള്‍ പോലീസ് പൊടിതട്ടിയെടുക്കുന്നു.കോഴിക്കോട്ടു നിന്നു കാണാതായ മാമിയുടെ കേസും ഊര്‍ജിതമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.
മൂന്നുമാസത്തിനിടെ രണ്ടു തിരോധാന കേസുകള്‍ കൊലപാതകമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് പോലീസിനു ആത്മ വിശ്വാസം നല്‍കുന്നുണ്ട്.
അന്വേഷണം ആറു വര്‍ഷം പിന്നോട്ട്
എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വിജില്‍ വിജയന്റെ തിരോധനേകസാണ് പോലീസ് തെളിയിച്ച പ്രധാന കേസ്. ആറുവര്‍ഷം മുമ്പുള്ള മിസിംഗ് കേസില്‍ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്യാനും വിജിലിന്റേതാണെന്ന് കരുതുന്ന 53 അസ്ഥികളും ഷൂവും കണ്ടെടുക്കാനും പോലീസീനു കഴിഞ്ഞിരുന്നു.
വിജിലിന്റെ ബൈക്കും കിട്ടി. സുഹൃത്തുക്കളായ മൂന്നു പേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അസ്ഥികള്‍ ഡിഎന്‍എ ടെസ്റ്റിനയച്ച് ഉറപ്പുവരുത്തുന്ന ജോലി മാത്രമാണ് ഇനി ബാക്കിയുള്ളത്.
മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നു കാണാതായ ഹേമചന്ദ്രനെ കൊന്നതാണെന്ന് തെളിയിക്കാനും പോലീസിനു കഴിഞ്ഞു.ഇത് വലിയ ആത്മവിശ്വാസമാണ് പോലീസിന് നല്‍കുന്നത്.
തേഞ്ഞുമാഞ്ഞുപോകുമായിരുന്ന കേസാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് തെളിയിച്ചത്. ഇതിനൊപ്പം കേസില്‍ അവസാനത്തെ പ്രതിയെയും പോലീസ് പൊക്കി. അസ്ഥികള്‍ കണ്ടെത്തിയശേഷമായിരുന്നുഅവസാന പ്രതിയുടെ അറസ്റ്റ്.
ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്.നിരന്തരം പോലീസ് നടത്തിയ നിരന്തര നീരീക്ഷണത്തിനൊടുവിലായിരുന്നു പ്രതികള്‍ പടിയിലായത്
കുഴിച്ചുമൂടിയത് പുറത്തെടുത്ത്...
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഇരുപതിനാണ് ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ സാമ്പത്തിക തര്‍ക്ക ത്തെത്തുര്ന്ന് പ്രതികള്‍ കോഴിക്കോട്ടെ മായനാടുനിന്ന് തട്ടിക്കൊണ്ടുപോയിരുന്നത്. കൊലപ്പെടുത്തിയ ശേഷം ചേരമ്പാടി വനത്തില്‍ കുഴിച്ചുമൂടുകയായിരുന്നു.
കേസില്‍ അഞ്ചുപ്രതികെള പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ സ്ക്വാഡുകള്‍ നടത്തിയ അന്വേഷണം ഏകോപിപ്പിച്ചത് സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണനാണ്. മേല്‍നോട്ട ചുമതല നിര്‍വഹിച്ചത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ. പവിത്രനും.
അന്വേഷണസംഘങ്ങള്‍ തമ്മില്‍ കൃത്യമായ ഏകോപനം നടത്തിയും പ്രതിമാസം അവലോകനം നടത്തിയുമാണ് ഈ നേട്ടം കൈവരിക്കാന്‍ പോലീസിനു കഴിഞ്ഞത്. രണ്ടുകേസുകളിലും അസ്ഥി കണ്ടെടുക്കാന്‍ കഴിഞ്ഞത് പോലീസിനു നേട്ടമായി.

ഇനി പഴയ ഫയലുകളിലേക്ക്
ഈ കേസ്വനേഷണങ്ങള് ലക്ഷ്യം കണ്ടതിന്റെ ആവേശമാണ് പഴയ ഫയലുകളിലേക്ക് കടക്കാന്‍ പോലീസിനു ഈര്‍ജം നല്‍കിയത്. ക്രിമിനല്‍ ബന്ധം, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തര്‍ക്കം തുടങ്ങിയ കേസുകളില്‍പെട്ടവരെ കാണാത്ത കേസുകളാണ് തെളിയിക്കാനുള്ളത്.
കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാമിയുടെ തിരോധാന കേസും ഇതില്‍ ഉള്‍പ്പെടുന്നു. 2023 ഓഗസ്റ്റ് ഇരുപതിനാണ് മാമിയെ കാണാതായത്. ക്രൈംബ്രാഞ്ച് സ്പെഷല്‍ സ്ക്വാഡ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും എവിടെയും എത്തിയിട്ടില്ല.
ഈ കേസ് എത്രെയും വേഗത്തില്‍ തെളിയിക്കുന്നതിനുള്ള നീക്കത്തിലാണ് പോലീസ്. തിരോധന കേസുകളിലെല്ലാം പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കും.
സംസ്ഥാന ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെ സഹായം ഉപയോഗപ്പെടുത്തിയായിരിക്കും അന്വേഷണം. നേരത്തെ വിശ്വാസ്യയോഗ്യമല്ലെന്ന് കണ്ട് മാറ്റിവച്ച സാഹചര്യത്തെളിവുകള്‍ പുനഃപരിശോധിക്കാനും ആലോചനയുണ്ട്.
തിരോധന കേസുകളില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിനാണ് വേഗത്തില്‍ പുനരന്വേഷണത്തിനുള്ള നീക്കം നടക്കുന്നത്.