രാമായണ സ്മരണകളുണർത്തി സീത്തോട്
<യ> അജിത് ജി. നായർ

രാമായണം, ഇന്ത്യൻ ഇതിഹാസങ്ങളിൽ അനന്യമായ സ്‌ഥാനമുള്ള മഹാകാവ്യം. രത്നാകരൻ എന്ന കാട്ടാളനെ വാത്മീകിയാക്കിയ, രാമമന്ത്രത്തിന്റെ വിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഈ മഹാകാവ്യം ഇന്നും ജനങ്ങളുടെ മനസിൽ ഭക്‌തിയുടെയും സ്നേഹത്തിന്റെയും വിത്തുകൾ മുളപ്പിക്കുന്നു. വാത്മീകി രചിച്ച രാമായണത്തിന് പിന്നീട് പലആഖ്യാനങ്ങളുമുണ്ടായി. ഹിന്ദി കവി തുളസീദാസ് രചിച്ച രാമചരിതമാനസം, തമിഴ് കവി കമ്പറുടെ തൂലികയിൽ വിരിഞ്ഞ കമ്പരാമായണം, മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, വിവിധങ്ങളായ ചമ്പുക്കൾ. രാമായണം ഭാഷാഭേദങ്ങളില്ലാതെ ഭാരതത്തിന്റെ പൗരാണികതയുടെ വിളക്കായി നിലകൊള്ളുന്നു. രാമായണ കഥയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള അനേകം സ്‌ഥലങ്ങൾ ഭാരതത്തിലെമ്പാടുമുണ്ട്. രാമന്റെ ജന്മഭൂമിയായ അയോദ്ധ്യ മുതൽ തുടങ്ങുന്നു രാമായണത്തിന്റെ തിരുശേഷിപ്പുകൾ.

രാമായണത്തിലെ നായികയായ സീതാദേവിയുടെ പേരിൽ അറിയപ്പെടുന്ന ഒരു ഗ്രാമം കേരളത്തിലുണ്ട് എന്ന കാര്യം അധികം ആർക്കും അറിയാവുന്ന സംഗതിയല്ല. സീതത്തോട് എന്നാണ് ആ ഗ്രാമത്തിന്റെ പേര്. രാമായണ കഥകളുമായി ബന്ധപ്പട്ട പല സ്‌ഥലങ്ങളും ഇവിടെ കാണാൻ സാധിക്കും. സീതക്കുഴി, സീതമുടിമല, ഗുരുനാഥൻ മണ്ണ് തുടങ്ങി രാമായണത്തിന്റെ സ്വാധീനമുള്ള പ്രദേശങ്ങൾ അനവധി. വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഇവയുടെ ചരിത്രത്തിലേക്ക് പോവാം....

<യ>സീതക്കുഴി

രാമായണത്തിന്റെ ഗന്ധമുള്ള സ്‌ഥലങ്ങളിൽ ഏറ്റവും പ്രധാനം. സീതത്തോട് ടൗണിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണ് ഈ അദ്ഭുത പ്രതിഭാസം. രണ്ടു പാറകൾ പിളർന്ന രൂപപ്പെട്ട ഈ ഗർത്തം സീതാദേവിയുടെ അന്തർധാനത്തെ അനുസ്മരിപ്പിക്കുന്നു. വനത്തിൽ നിന്നും ഉത്ഭവിക്കുന്ന പുഴ ഇതിനു സമീപത്തുകൂടിയാണ് ഒഴുകുന്നത്. രാമായണവുമായി ബന്ധപ്പെട്ടതെന്നു കരുതപ്പെടുന്ന പല അടയാളങ്ങളും പുഴയുടെ പലഭാഗത്തായി കാണാൻ സാധിക്കും. സീതത്തോട് ടൗണിനെച്ചുറ്റി ഒഴുകുന്ന കക്കാട്ടാറിലാണ് ഈ പുഴ ചെന്നുചേരുന്നത്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ03ളമ2.ഷുഴ മഹശഴി=ഹലളേ>

സീതക്കുഴി സ്‌ഥിതിചെയ്യുന്ന പ്രദേശവും അതേ പേരിൽതന്നെയാണ് അറിയപ്പെടുന്നത്. മഴക്കാലത്തൊഴികെ ഈ പ്രദേശത്ത് സന്ദർശനത്തിനെത്തുന്ന ആളുകളിൽ നല്ലൊരു ഭാഗവും സീതക്കുഴി സന്ദർശിക്കാറുണ്ട്. എന്നാൽ മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുന്നതിനാൽ യാത്ര അത്യന്തം അപകടകരമാണ്.

പത്തനംതിട്ട നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് സീതത്തോട്. കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്. സീതത്തോട് ടൗണിലെത്തിയ ശേഷം ഇവിടെയെത്താൻ രണ്ടു കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുണ്ട് സീതക്കുഴിയിലെത്താൻ . ഈ റൂട്ടിൽ ബസുകൾ കുറവായതിനാൽ ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. രണ്ടു കിലോമീറ്റർ പിന്നിടുമ്പോൾ ലക്ഷംമുക്ക് എന്ന ജംഗ്ഷനിലെത്താം. അവിടെ നിന്നും റോഡ് രണ്ടായി പിരിയുന്നു. രണ്ടു മാർഗത്തിൽ കൂടി പോയാലും ലക്ഷ്യസ്‌ഥാനത്തിനടുത്ത് എത്താമെങ്കിലും പ്രകൃതിയെ അടുത്തറിയാൻ പുഴയിലൂടെയുള്ള നീണ്ടയാത്രയാണ് ഏവരും തിരഞ്ഞെടുക്കാറ്. താഴോട്ടുള്ള വഴിയിലൂടെ അരക്കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇരുകരയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം കാണാൻ കഴിയും. പുഴയോരത്തേക്ക് ഇറങ്ങുന്നതോടെ യാത്ര ആരംഭിക്കുകയാണ്. ഉരുളൻ കല്ലുകളും ചെറിയ പാറകളും നിറഞ്ഞതാണ് പുഴ. ചിലയിടത്ത് വെള്ളം കുത്തിയൊഴുകുന്നതും കാണാൻ സാധിക്കും.

കസേരക്കടവ് എന്നറിയപ്പെടുന്ന സ്‌ഥലമാണ് സീതക്കുഴി യാത്രയിലെ ആദ്യ ആകർഷണം. പാറയിൽ രൂപപ്പെട്ട പ്രകൃതിജന്യങ്ങളായ കസേരകൾ സഞ്ചാരികളെ വിസ്മയിപ്പിക്കും. മൂന്നു കസേരകളാണിവിടെ കാണപ്പെടുന്നത്. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർ ഇവിടെ ഇരുന്നതായാണ് നാട്ടുകാരുടെ വിശ്വാസം. കസേരകൾ വർഷത്തിന്റെ ഏറിയ സമയവും വെള്ളത്താൽ മൂടപ്പെട്ടതിനാൽ ഇവയുടെ ചിത്രങ്ങൾ പകർത്തുക വേനൽക്കാലത്തു മാത്രമേ സാധ്യമാകൂ. ഇവയുടെ സമീപം ചിലർ സ്വാർഥതാത്പര്യപ്രകാരം പാറപൊട്ടിച്ചത് കടവിന്റെ ഭംഗിയെത്തന്നെ ഇല്ലാതാക്കിയിട്ടുണ്ട്.


ഇവിടം പിന്നിട്ട് മുമ്പോട്ടു പോകുമ്പോൾ യാത്ര കൂടുതൽ ക്ലേശകരമാവുന്നു, വഴുവഴുത്ത പാറകളിൽ ചവിട്ടി ശ്രദ്ധയോടെ വേണം മുമ്പോട്ടു നീങ്ങാൻ. പോകുന്ന വഴിയിൽ ചെറുതല്ലാത്ത കുഴികൾ ഉള്ളതിനാൽ വളരെ കരുതേണ്ടിയിരിക്കുന്നു. ഇതിനിടയിൽ രാമന്റെ കാൽപ്പാട് എന്നു പറയുന്ന അടയാളം, ചില ശിലാ ലിഖിതങ്ങൾ എന്നിവയും കാണാൻ സാധിക്കും. ഇത്രയും കടന്ന് ചെന്നെത്തുക സീതക്കുഴിയുടെ തൊട്ടുതാഴെയാണ്. ഇവിടെ നിന്ന് മുകളിലോട്ടു കയറിവേണം സീതക്കുഴിയുടെ സമീപമെത്താൻ. ചരിഞ്ഞ പാറയിൽക്കൂടിയാണ് മുകളിലേക്കു കയറേണ്ടത്. മുള്ളുകൾ വകഞ്ഞുമാറ്റി വളരെ ശ്രദ്ധയോടു കൂടിവേണം ഇതിലേ സഞ്ചരിക്കാൻ. സീതക്കുഴിയാത്രയിൽ ഏറ്റവും അപകടസാധ്യത കൂടിയ സ്‌ഥലവും ഇതുതന്നെ. അതിനാൽ തന്നെ മഴക്കാലത്ത് ആരും ഇവിടേയ്ക്കു വരാറില്ല. മുകളിലെത്തിയാൽ പുഴയുടെ ഒഴുക്കിന്റെ ദിശയ്ക്ക് അൽപം നീങ്ങിയാണ് സീതക്കുഴി. സീതക്കുഴിയുടെ മുഖവും മുള്ളുകൾ നിറഞ്ഞതാണ്. പാറകൾ നെടുകെ പിളർന്ന ഈ അദ്ഭുത കാഴ്ച ഒരിക്കൽ കണ്ടയാൾ പിന്നെയൊരിക്കലും മറക്കാനിടയില്ല. സീതക്കുഴിയുടെ ഇരുവശത്തുമുള്ള പാറയിൽ പണ്ടുകാലത്ത് എണ്ണയൊഴിച്ച് തിരികത്തിച്ചിരുന്നതായി ആളുകൾ പറയുന്നു. അതിന്റെ അവശേഷിപ്പെന്നപോലെ ചെറിയ പൊത്തുകളിൽ എണ്ണവിളക്കിന്റെ കരി തെളിഞ്ഞു കാണാം. സീതക്കുഴി എന്ന ഗർത്തത്തിന്റെ ആഴം ആർക്കും അറിഞ്ഞുകൂടാ. ഈ പ്രദേശം ജനവാസ മേഖലയായിട്ട് ഏകദേശം ഒരു നൂറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. അന്നുമുതൽ ഈ കുഴി ഒരു പ്രഹേളികയായി നാട്ടുകാരുടെ മുമ്പിൽ നിലകൊള്ളുകയാണ്. പുഴയിലെ വെള്ളം മുഴുവൻ വറ്റിയ കൊടുംവേനലുകളിൽ പോലും സീതക്കുഴിയിൽ വെള്ളം നിറഞ്ഞു നിന്നിരുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

ഇതിനു സമീപം പ്രകൃതിജന്യങ്ങളായ ഗുഹകളും കാണപ്പെടുന്നു. ഇരുൾ നിറഞ്ഞ ഇത്തരം ഗുഹകളിൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ സഞ്ചാരികൾ ഉള്ളിലേക്ക് കടക്കാറില്ല. പാറകൾക്കിടയിലൂടെ നോക്കുമ്പോൾ ഉയരത്തിൽ നിന്നും ജലം കുത്തനെ പതിക്കുന്നത് വശ്യമനോഹരമാണ്. വള്ളിപ്പടർപ്പുകൾ ധാരാളമായി ഉള്ളതിനാലും മനുഷ്യരുടെ ഉപദ്രവമില്ലാത്തതിനാലും പക്ഷികളുടെ സഞ്ചയമാണിവിടം. മനുഷ്യരുടെ കയ്യേറ്റം സീതക്കുഴിയേയും നാശത്തിലേക്കു നയിക്കുമോയെന്ന സംശയം മാത്രമേ ബാക്കിയുള്ളൂ. സീതക്കുഴിക്ക് അൽപം മുകളിലായുള്ള ഒരു പാറ ആളുകൾ സ്വകാര്യ ആവശ്യത്തിനായി പൊട്ടിച്ചുമാറ്റിയത് പരിസ്‌ഥിതിപ്രേമികളെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ03ളമ3.ഷുഴ മഹശഴി=ഹലളേ>

<യ>സീതമുടിമല

സീതക്കുഴിയുമായി ബന്ധപ്പെട്ടുതന്നെയാണ് സീതമുടിമലയുടെ ഐതിഹ്യവും. ഭൂമിയിലേക്ക് അന്തർധാനം ചെയ്യാനൊരുങ്ങിയ സീതാദേവിയെ തടയാൻ ശ്രീരാമദേവൻ ശ്രമിച്ചു. എന്നാൽ ദേവിയുടെ മുടിയിലാണ് രാമന് പിടിത്തം കിട്ടിയത്. ശ്രമം വിഫലമായപ്പോൾ മുടി പറിഞ്ഞ് രാമന്റെ കൈയിൽ നിന്നും തെറിച്ച് ദൂരെപ്പോയി വീണുവെന്നും അന്നു മുടിവീണ സ്‌ഥലം പിന്നീട് സീതമുടിമല എന്ന പേരിൽ അറിയപ്പെട്ടുവെന്നുമാണ് ഐതീഹ്യം. സീതക്കുഴി എന്ന പ്രദേശത്തെ കാത്തുരക്ഷിച്ച് ഇന്നും സീതമുടിമല തലയുയർത്തിത്തന്നെ നിൽക്കുന്നു. പല ചരിത്ര അവശേഷിപ്പുകളും സീതമുടിമലയുടെ മുകളിൽ ഉണ്ടെന്നു പറയപ്പെടുന്നു.

<യ> ഗുരുനാഥൻ മണ്ണ്

സീതാരാമന്മാരുടെ മക്കളായ ലവ–കുശന്മാരെ വാത്മീകി മഹർഷി വിദ്യ അഭ്യസിപ്പിച്ച സ്‌ഥലമാണ് പിന്നീട് ഗുരുനാഥൻ മണ്ണ് എന്നറിയപ്പെട്ടതെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. പണ്ടു കാലത്ത് ഇവിടെ ഒരു മഹർഷിയുടെ ആശ്രമമുണ്ടായിരുന്നതായും പറയപ്പെടുന്നു. ഗുരുനാഥൻമണ്ണ് കഴിഞ്ഞാൽ പിന്നെ ജനവാസ മേഖലയല്ല. ഇതിനപ്പുറം റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിൽപ്പെടുന്ന അതിവിശാലമായ വനപ്രദേശമാണ്.

രാമായണവുമായി ബന്ധപ്പെട്ട വേറെയും സ്‌ഥലങ്ങൾ ഇവിടെയുണ്ട്. പലതും വിസ്മൃതിയിലാണ്ടിരിക്കുന്നു. രാമായണ മാസത്തിൽ ഈ സ്‌ഥലങ്ങൾ പ്രാധാന്യമർഹിക്കുന്നുണ്ടെന്നത് തർക്കരഹിതമായ കാര്യമാണ്. മാത്രമല്ല രാമായണവുമായി ബന്ധപ്പെട്ട് ഇത്രയധികം സ്‌ഥലങ്ങൾ കേരളത്തിൽ മറ്റെവിടെയെങ്കിലും കാണാനാകുമോ എന്ന കാര്യം സംശയമാണ്.