ട്രോളിപഠിക്കാം
ട്രോളുകളും ട്രോളന്മാരും അടക്കിവാഴുന്ന കാലമാണിത്. എന്തുകാര്യത്തെയും ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുക ട്രോളുകളുടെ പ്രത്യേകതയാണ്. ലോകത്തിന്റെ ഏതുകോണിൽ നടക്കുന്ന കാര്യമായാലും ട്രോളുകളുടെ രൂപത്തിൽ അതിനെ സമീപിക്കാൻ നമ്മുടെ ട്രോളന്മാർ കണ്ണും കാതും കൂർപ്പിച്ചു കാത്തിരിക്കുകയാണ്. ഇന്നു സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നതാണ് പിഎസ്സി ട്രോളുകൾ. വിനോദത്തിനൊപ്പം വിജ്‌ഞാനത്തിനും തുല്യ പ്രാധാന്യം നൽകിയാണ് പിഎസ് സി ട്രോളുകൾ ഒരുക്കിയിരിക്കുന്നത്. പിഎസ്സി ട്രോൾസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് ഈ ഉദ്യമത്തിന് പിന്നിൽ. ഈ പേജിനുള്ള സ്വീകാര്യത വ്യക്‌തമാക്കുന്നതാണ് പേജിന് ലഭിച്ചിരിക്കുന്ന 49,000 ലൈക്കുകൾ. വിനോദത്തെക്കാളും വിമർശനത്തെക്കാളുമുപരി ട്രോളുകളെ പഠനത്തിനായി ഉപയോഗിക്കാം എന്നു തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട മുസ്ലിയാർ എൻജിനിയറിംഗ് കോളജിലെ ഒരു കൂട്ടം വിദ്യാർഥികൾ. ഇന്നു സമൂഹമാധ്യങ്ങളിൽ ഏറെ സ്വീകാര്യതയും ട്രോളുകൾക്ക് ലഭിക്കുന്നു.

പഠിക്കുന്നത് എപ്പോഴും ആസ്വദിച്ചു വേണമെന്ന് നമ്മുടെ അധ്യാപകർ പറയാറുണ്ട്. ഇത്തരത്തിൽ ആസ്വദിച്ചു പഠിക്കാനുള്ള അവസരമാണ് പിഎസ്സി ട്രോളുകൾ ഒരുക്കുന്നത്. പഠനത്തോടൊപ്പം ആസ്വാദനത്തിനും പ്രാധാന്യം നൽകിയാണ് പിഎസ്സി ട്രോളുകൾ ഒരുക്കിയിരിക്കുന്നത്. ട്രോളുകളിലെ ഹാസ്യം തന്നെയാണ് ഈ പിഎസ്സി ട്രോളിനെയും മറ്റ് ട്രോളുകളെപ്പോലെ ആകർഷണീയമാക്കുന്നത്. ഹാസ്യത്തോടൊപ്പം വിജ്‌ഞാനത്തിന്റെ അംശം കൂടി ഉൾപ്പെടുത്തിയാണ് ഈ ട്രോളുകൾ ഒരുക്കിയിരിക്കുന്നത്.

ചിരി പടർത്തുന്ന സിനിമാ രംഗങ്ങളിലേക്ക് വിജ്‌ഞാനം പകരുന്ന പിഎസ്സി ചോദ്യോത്തരങ്ങൾ ചേർത്ത് അവതരിപ്പിക്കുകയാണു പിഎസ്സി ട്രോൾസ് ചെയ്യുന്നത്. ഒരു കൂട്ടം വിദ്യാർഥികളുടെ ശ്രമഫലമാണ് ഈ പിഎസ്സി ട്രോളുകളുടെ ജനനം. കഴിഞ്ഞ ജൂലൈ നാലിനാണ് ഈ പേജ് ആരംഭിച്ചത്. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഏവരും ഏറ്റെടുത്തുകഴിഞ്ഞു ഈ ട്രോൾ പേജിനെ. ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവിടങ്ങളിൽ ഈ പിഎസ്സി ട്രോളുകൾ താരങ്ങളായി മാറിയിരിക്കുകയാണ്.


<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ലെുേ13ഴമ2.ഷുഴ മഹശഴി=ഹലളേ>

പത്തനംതിട്ട മുസ്ലിയാർ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളണ് ഈ ഉദ്യമത്തിന് പിന്നിൽ. കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ നിധിൻരാജ് പുത്തൻവിളയിൽ, ലിഷോ കോശി എബ്രഹാം, അൻസൻ വർഗീസ്, അർജുൻ ശിവദാസ്, മെക്കാനിക്കൽ വിദ്യാർഥി അഫ്സൽ കബീർ എന്നിവരാണ് ആ മിടുക്കന്മാർ. റയ്നോൾഡ് നോർബർട്ട് എന്ന വിദ്യാർഥികൂടി ഇപ്പോൾ ഗ്രൂപ്പ് അഡ്മിനായി എത്തിയിട്ടുണ്ട്. തുടക്കത്തിൽ ഇവർ തയാറാക്കിയ ട്രോളുകളാണ് പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ മറ്റുള്ളവർ തയാറാക്കുന്ന ട്രോളുകളും ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റുള്ളവർ നൽകുന്ന ആശയങ്ങൾ ഗ്രൂപ്പിലുള്ളവർ ട്രോളായി മാറ്റുന്നുമുണ്ട്. മറ്റുള്ളവരുടെ ട്രോളുകൾ പേജിൽ ഉൾപ്പെടുത്തുന്നതിനു മുമ്പ് കൃത്യമായ സ്ക്രീനിംഗിന് വിധേയമാക്കുന്നു. അതിനായി പിഎസ്സി ട്രോൾ എന്ന ക്ലോസ്ഡ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. കോച്ചിംഗിനും മറ്റും പോയി പഠിക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും പഠിക്കാനും സാധിക്കുന്നു എന്നാണ് ഈ ട്രോളുകളുടെ പ്രത്യേകത. ഫേസ്ബുക്ക് നോക്കിയിരിക്കാതെ പോയി രണ്ടക്ഷരം പഠിക്കെടാ എന്നു പറയുന്ന മാതാപിതാക്കൾക്കുള്ള മറുപടിയായി ഈ ട്രോൾ പേജ് ഇപ്പോൾ മാറിയിരിക്കുന്നു. പോയി പഠിക്കെടാ എന്ന മാതാപിതാക്കളുടെ വിരട്ടലിന് മറുപടിയായി പല വിരുതന്മാരും ഫേസ്ബുക്കിലെ പിഎസ്സി ട്രോൾ പേജ് നോക്കി പഠിക്കുകയാണെന്ന് വച്ചുകാച്ചിത്തുടങ്ങികഴിഞ്ഞു. ട്രോളുകൾ വെറും വിനോദം എന്ന ആക്ഷേത്തിന് ഒരു മറുപടിയായി മാറിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥികളുടെ ഈ സംരംഭം. ഹാസ്യം+അറിവ് പിഎസ്സി ട്രോൾസ്, ഫീസില്ല ലൈക്ക് മാത്രം ഈ വരികൾ പിഎസ് സി ട്രോൾ ഗ്രൂപ്പിൽ ചേർത്തിരിക്കുന്നതാണ്. അക്ഷരാർഥത്തിൽ ഈ വാക്കുകൾ അന്വർഥമാക്കുന്നതാണ് ഈ പേജിന്റെ പ്രവർത്തനം.

–<യ> അരുൺ സെബാസ്റ്റ്യൻ

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ലെുേ13ഴമ3.ഷുഴ മഹശഴി=ഹലളേ>