നാടൊട്ടുക്ക് തട്ടിപ്പ്‌
മേ​ജ​ർ ര​വി​യു​ടെ പട്ടാള സി​നി​മ​കളിലെ മോ​ഹ​ൻ​ലാ​ൽ വേഷം മേ​ജ​ർ മ​ഹാ​ദേ​വ​ൻ ശൈ​ലി​യി​ലാ​ണ് അ​യാ​ൾ കൊ​ല്ല​ത്തെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്. ഒരു ബു​ള്ള​റ്റു​മാ​യി വ​ന്നി​റ​ങ്ങി​യ അ​യാ​ൾ ശ​രി​ക്കും മേ​ജ​റു​ടെ ഗ​റ്റ​പ്പി​ലാ​യി​രു​ന്നു. പാ​കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലെ പ​ട്ടാ​ള ക​ഥ​ക​ളു​മാ​യി അ​ടു​ത്ത ദി​വ​സം എ​ത്തി​യ​ത് ഒ​രു ആഡംബര കാ​റി​ൽ. അ​വി​ടെ അ​യാ​ൾ പേ​ര് പ​റ​ഞ്ഞ​ത് മേ​ജ​ർ ഹ​രി​ദാ​സ്. ആൾക്കാരെ മ​യ​ക്കുന്ന പ്ര​ക​ട​ന​വും വാ​ക് ചാ​തു​രി​യും. നെ​യ്യാ​ർ​ഡാം പോ​ലീ​സ് അ​റ​സ്റ്റു ചെയ്ത സ​ന്തോ​ഷ് എ​ന്ന 43 കാ​ര​ൻ ഇ​ങ്ങ​നെ​യൊ​ക്കെ​ അ​ഭി​ന​യി​ച്ചാണ് പ​ല​രി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ ത​ട്ടി​പ്പി​ന്‍റെ രാ​ജ്ഞി എ​ന്നു പോ​ലീ​സ് ത​ന്നെ വി​ശേ​ഷി​പ്പി​ക്കു​ന്ന ഗീ​താ​റാ​ണി. ഇപ്പോഴും ഒ​ളി​വി​ലാ​യ ഗീ​താ​റാ​ണിക്കുവേണ്ടി പോ​ലീ​സ് പ​റ​ന്നു ന​ട​ക്കു​ന്നു.

തുടക്കം കോച്ചിംഗ് സെന്‍ററിൽ

പ​ട്ടാ​ള​ത്തി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​റ്റി​ച്ച​തി​നാ​ണ് സ​ന്തോ​ഷ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര വാ​ള​കം അ​ണ്ട ൂർ ​പൂ​വ​ണ​ത്തും​വി​ള വീ​ട്ടി​ൽ സ​ന്തോ​ഷ്കു​മാ​ർ(43) നെ​യ്യാ​ർ​ഡാം പോ​ലീ​സി​ൽ പി​ടി​യി​ലാ​കു​ന്പോ​ൾ ഏ​താ​ണ്ട ് 7 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പോ​ലീ​സി​ന് കി​ട്ടി​യ വി​വ​രം. അന്വേഷണം മുറുകിയപ്പോൾ അ​ത് 20 കോ​ടി​യാ​യി മാ​റി. സ​ന്തോ​ഷി​ന്‍റെ കൂ​ട്ടാ​ളി​യും കേ​സിലെ ര​ണ്ടാം പ്ര​തി​യു​മാ​ണ് ഗീ​താ​റാ​ണി. നെ​യ്യാ​ർ​ഡാം സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്െ​ടു​ത്ത​തും അ​ന്വേ​ഷ​ണം ന​ട​ന്ന​തും.

ജോലി വാഗ്ദാനം ചെയ്ത് ബി​ന്ദു​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള 17 പേ​രി​ൽ നി​ന്നും ഏ​താ​ണ്ട ് 30 ല​ക്ഷ​ത്തോ​ളം രൂ​പ പ്ര​തി​ക​ൾ വാ​ങ്ങിയിരുന്നു. 2016 ജ​നു​വ​രി 23 ന് ​കോ​ട്ട​യ​ത്തു വ​ച്ച് ന​ട​ന്ന ആ​ർ​മി​യു​ടെ റി​ക്രൂ​ട്ടിം​ഗ് റാ​ലിയിൽ പങ്കെടുത്ത നെ​യ്യാ​ർ​ഡാം സ്വ​ദേ​ശി​ക​ളാ​യ 18 പേ​രെ​യും അ​റ​സ്റ്റി​ലാ​യ സ​ന്തോ​ഷും ഗീ​താ​റാ​ണി​യും സ​മീ​പി​ച്ചു. ആ​ർ​മി​യി​ലെ കേ​ണ​ൽ ആ​ണെ​ന്ന് പറഞ്ഞ് സ​ന്തോ​ഷ് ഇവരെ പ​രി​ച​യ​പ്പെ​ട്ടു. ഒ​രോ​രു​ത്ത​രും 2,50,000 രൂ​പ ന​ൽ​കി​യാ​ൽ ജോ​ലി ഉ​റ​പ്പാ​യും ന​ൽ​കു​മെ​ന്ന് സന്തോഷ് വാഗ്ദാനം ചെയ്തു. താൻ സൈ​നി​ക ഓ​ഫീ​സ​ർ ആണെന്ന് ഇരകളെ പറഞ്ഞു വിശ്വസിപ്പിക്കാൻ സന്തോഷിനായി.

സ​ന്തോ​ഷും ഗീ​താ​റാ​ണി​യും ബാം​ഗ്ലൂ​രി​ൽ ഉ​ള്ള ടോ​പ് വേ ​റെ​സി​ഡ​ൻ​സി എ​ന്ന ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് പ​ണം വാ​ങ്ങി​യ​ത്. പിന്നീട് ഇ​ൻ​ഡ്യ​ൻ മി​ലി​ട്ട​റി ഓ​ഫീ​സ​റു​ടെ പേ​രി​ൽ വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ഇ​വ​ർ​ക്ക് ന​ൽ​കി. അ​തി​നു​ശേ​ഷം ഇ​വ​ർ മു​ങ്ങി.

തങ്ങൾക്ക് ലഭിച്ച നിയമന ഉത്തരവുകൾ വ്യാജമാണെന്ന് തട്ടിപ്പിനിരയായവർ കണ്ടെത്തിയതോടെ ​ഇ​വ​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പു​തി​യ ത​ട്ടി​പ്പി​നാ​യി പ്ര​തി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി എ​ന്ന് അ​റി​ഞ്ഞ ത​ട്ടി​പ്പി​ന് വി​ധേ​യ​രാ​യ​വ​ർ പ​ട്ടാ​ള​ത്തി​ൽ ജോ​ലി വേ​ണ​മെ​ന്നും മ​റ്റും പ​റ​ഞ്ഞ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ന്ത്ര​പൂ​ർ​വ്വം വി​ളി​ച്ചു​വ​രു​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ സ​ന്തോ​ഷി​ന് എ​തി​രേ 20 ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഏതാണ്ട് 150 ​പ​രാ​തി​ക​ൾ നി​ല​വി​ലു​ണ്ട ്.

1990 ൽ ​സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന സ​ന്തോ​ഷ് 7 വ​ർ​ഷം ജോ​ലി ചെ​യ്തി​രു​ന്നു. ഒരു അ​പ​ക​ടത്തെ തുടർന്ന് ജോലി വിട്ടു. അ​തി​നു ശേ​ഷം ക​ർ​ണ്ണാ​ട​ക മം​ഗ​ലാ​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച് അ​വി​ടെത്തന്നെ

സ്ഥി​രം താ​മ​സ​മാ​ക്കി. ആ​ദ്യം ഇ​വി​ടെ ഒ​രു പലചരക്കു ക​ട തു​ട​ങ്ങി എ​ങ്കി​ലും അ​ത് പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​നു​ശേ​ഷം അ​ക്കാ​ഡ​മീ​സ് ഓ​ഫ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഇ​ൻ കോ- ​ഓ​പ്പ​റേ​ഷ​ൻ എ​ന്ന പേ​രി​ൽ സൈ​ന്യ​ത്തി​ൽ ജോ​ലിക്ക് അ​പേ​ക്ഷി​ക്കുന്ന​വ​ർ​ക്ക് ഒ​രു കോ​ച്ചിം​ഗ് സെ​ന്‍റ​ർ മം​ഗ​ലാ​പു​ര​ത്തെ ക​ദ്രി എ​ന്ന സ്ഥ​ല​ത്ത് ആ​രം​ഭി​ക്കു​ന്നു. ആ​യി​ട​യ്ക്കാ​ണ് ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി ഗീ​താ​റാ​ണി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ ഒ​രു സ്കൂ​ളി​ലെ മാ​നേ​ജ്മെ​ന്‍റ് അം​ഗ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണെ​ന്ന് പ​റ​ഞ്ഞ് എ​ത്തി​യ ഗീ​താ​റാ​ണിയും ​സ​ന്തോ​ഷും ചേ​ർ​ന്നാ​ണ് പു​തി​യ ത​ട്ടി​പ്പി​ന് രം​ഗ​മൊ​രു​ക്കു​ന്ന​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 5 കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പോലീസ് സം​ശ​യി​ക്കു​ന്നു. ക​ള്ള​നോ​ട്ടും സ്ഫോ​ട​ക​വ​സ്തു​വും കൈ​വ​ശംവ​ച്ച​തി​ന് കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​നി​ലും പൂ​ജ​പ്പു​ര, പൂ​വ്വാ​ർ, ഏ​ഴു​കോ​ണ്‍, ക​രു​നാ​ഗ​പ്പ​ള്ളി , ശാ​സ്താം​കോ​ട്ട, ആ​ലു​വ, കൊ​ല്ലം, ത്യ​ശൂ​ർ, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​ന്പു​ഴ, കൊ​ങ്ങാ​ട്, പാ​ല​ക്കാ​ട് നോ​ർ​ത്ത് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സ്സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട ്.


ഗീ​താ​റാ​ണി​യു​ടെ ലീലാവി​ലാ​സ​ങ്ങ​ൾ

സ​ന്തോ​ഷി​ന്‍റെ ത​ട്ടി​പ്പുകൾക്കെല്ലാം കൂട്ട് ഗീ​താ​റാ​ണിയായിരുന്നു. ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യാ​ണ് ഗീ​താ​റാ​ണി. കു​റെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​ർ വി​സ ത​ട്ടി​പ്പി​ലൂ​ടെ​യാ​ണ് പുതിയ മേഖലയിലേക്ക് കാ​ൽ എ​ടു​ത്തു വ​ച്ച​തെന്ന് പോലീസ് പറയുന്നു. നാ​ടി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ള്ളപ്പേരി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. വി​സ കേ​സിൽ ജാ​മ്യ​ത്തി​ലി​റ​ങ്ങിയതിനുശേ​ഷ​മാ​ണ് ഇ​വ​ർ മി​ലി​റ്റ​റി റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പി​ന്‍റെ ഭാഗമായത്. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 75 പേ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യ​താ​ണ് ആ​ദ്യ​കേസ്. ഗീ​താ​റാ​ണി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ നാ​ട്ടു​കാ​ര​നാ​ണ് സ​ന്തോ​ഷ് . അ​തു വ​ഴി പ​രി​ച​യ​പ്പെ​ട്ടാണ് ഇരുവരും പു​തി​യ ത​ട്ടി​പ്പി​ന് ഇ​റ​ങ്ങു​ന്നത്.

ചെ​ങ്ങ​ന്നൂ​ർ, ബു​ധ​നൂ​ർ, മാ​ന്നാ​ർ മേ​ഖ​ല​ക​ളി​ലു​ള്ള പ​ല​രി​ൽ നി​ന്നും ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ഒ​ന്നേ​കാ​ൽ ല​ക്ഷം മു​ത​ൽ നാ​ല് ല​ക്ഷം വ​രെ വാ​ങ്ങി. പ​ണം വാ​ങ്ങി​യ ശേ​ഷം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​ന്തോ​ഷി​ന്‍റെ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ എ​ത്തി​ച്ചു. പ​ട്ടാ​ള ക്യാ​ന്പി​ലേ​ക്ക് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കിയിരുന്നു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന കാലത്ത് ഇ​വ​ർ ബാ​ങ്ക്, സ്കൂ​ളു​ക​ൾ തു​ട​ങ്ങി പ​ല​യി​ട​ത്തും തട്ടിപ്പ് ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെത്തി.​പ​ത്ര പ​ര​സ്യ​ങ്ങ​ളു​ടെ മ​റ​യി​ലും തട്ടിപ്പ് ന​ട​ത്തി. ബാ​ങ്കി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത്യ​ശൂ​ർ സ്വ​ദേ​ശി ദി​ലീ​പി​നെ​യും അ​ധ്യാ​പ​ക ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി അ​വ​ണി​ശേ​രി വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യും ക​ബളി​പ്പി​ച്ചു. ഇ​വ​രി​ൽ നി​ന്നും 10 ല​ക്ഷ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്്. ബാ​ങ്കി​ൽ പ്രൊ​ബേ​ഷ​ന​റി ഓ​ഫീ​സ​ർ, എ​യ​ർ​ഫോ​ഴ്സി​ൽ എ​യ​ർ​മാ​ൻ , ക്ലാ​ർ​ക്ക്, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ൽ പാ​യ്ക്കിം​ഗ് സെ​ക്ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ്, റെ​യി​ൽ​വേ ക്ലാ​ർ​ക്ക്, ടീ​ച്ച​ർ​ തുടങ്ങി നിരവധി ജോലികൾ വാഗ്ദാനം ചെയ്ത് നടത്തിയ ത​ട്ടി​പ്പു​ക​ൾ​ക്ക് ഒ​രു പ​ഞ്ഞ​വു​മി​ല്ല.

ജോലി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റു​ക​ൾ തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം റെ​ഡ്ക്രോ​സ് റോ​ഡി​ൽ ടി.​സി. 26 / 1380 താ​മ​സം മോ​ഹ​ൻ ആ​ന്‍റ​ണി( 64), ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് കൂ​രി​ത്ത​റ പാ​ട്ട​ത്തി​ൽ വീ​ട്ടി​ൽ മേ​രി എ​ന്നും മെ​റി​ൻ എ​ന്നും വി​ളി​ക്കു​ന്ന സ​ഹാ​യ മേ​രി( 48) എ​ന്നി​വ​രെ​യാ​ണ് പു​തു​താ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ഹാ​യ മേ​രി​യും മോ​ഹ​ൻ ആ​ന്‍റ​ണി​യും ഏ​ക​ദേ​ശം 22 ല​ക്ഷ​ത്തോ​ളം രൂ​പ ഗീ​താ​റാ​ണി​യു​മാ​യി ചേ​ർ​ന്ന് ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട ്. ഒ​രോ ത​ട്ടി​പ്പി​ലും 25000 രൂ​പ​യാ​ണ് ഇ​വ​ർ​ക്ക് ഗീ​താ​റാ​ണി കൊ​ടു​ത്തി​രു​ന്ന​ത്. ഇ​വ​രു​ടെ പേ​രി​ൽ പ​ല സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് കി​ട്ടി​യി​ട്ടു​ള്ള​തെ​ന്ന് ഡി​വൈ​എ​സ്പി ബി​ജു​മോ​ൻ പ​റ​ഞ്ഞു.

കാ​ൽ കോ​ടി​യും ക​ട​ന്ന്

20 കോ​ടി​യോ​ളം രൂ​പ ഈ ​സം​ഘം ത​ട്ടി​യെ​ടു​ത്ത​താ​യാണ് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ. ഗീ​താ​റാ​ണി​യെ പി​ടി​കൂ​ടിയാൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കി​ട്ടു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഗീതാറാണിയെ കണ്ടെത്താൻ ക​ർ​ണ്ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട ്. എ​ന്താ​യാ​ലും പു​തി​യ ത​ട്ടി​പ്പു​ക​ളു​മാ​യി കാ​ത്തി​രി​ക്കു​ന്ന ഗീ​താ​റാ​ണി​യെ തേ​ടി പോ​ലീ​സ് മം​ഗ​ലാ പു​രം അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ത്തേ​യ്ക്ക് പോ​യി​രി​ക്കു​ക​യാ​ണ്.

കോ​ട്ടൂ​ർ​ സു​നി​ൽ