കൊറോണാ കാലത്തിലെ പാപമോചനശുശ്രൂഷ
കൊറോണാ കാലത്തിലെ പാപമോചനശുശ്രൂഷ
കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​ദി​ക​ന്‍റെ അ​ടു​ക്ക​ൽ പോ​യി കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ സ്വീ​ക​രി​ക്കാ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ള്ള ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ന​മു​ക്ക് എ​ങ്ങ​നെ പാ​പ​മോ​ച​നം നേ​ടാ​നാ​വും? വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​പ​മോ​ച​നം തേ​ടേ​ണ്ട അ​ത്യാ​വ​ശ്യ​മു​ണ്ടോ? ഓ​ൺ​ലൈ​നി​ലു​ള്ള അ​നു​താ​പ ശു​ശ്രൂ​ഷ​യു​ടെ അ​വ​സാ​നം കാ​ർ​മ്മി​ക​ന് ആ​ത്മീ​യ​മാ​യി അ​തി​ൽ പ​ങ്കു ചേ​രു​ന്ന പ്രേ​ക്ഷ​ക​രാ​യ വി​ശ്വാ​സി​ക​ൾ​ക്ക് പൊ​തു​വാ​യ പാ​പ​മോ​ച​നം ന​ൽ​കാ​നാ​വു​മോ?

സ​ങ്കീ​ർ​ണ്ണ​ങ്ങ​ളാ​യ പ​ല ചോ​ദ്യ​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ട്, പ​ടി​പ​ടി​യാ​യി ഓ​രോ​ന്നി​നും മ​റു​പ​ടി ന​ൽ​കാം. ആ​ദ്യ​മേ ത​ന്നെ ഒ​രു കാ​ര്യം വ്യ​ക്ത​മാ​ക്കാം- വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​ൽ വൈ​ദി​ക​നോ​ട് ഏ​റ്റു​പ​റ​യാ​തെ​യും പാ​പ​മോ​ച​ന​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ സ​ഭ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ആ ​പാ​പ​മോ​ച​ന​വും വി. ​കു​മ്പ​സാ​ര​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊ​ണ്ട് ആ ​കൂ​ദാ​ശ​യെ​കു​റി​ച്ച് ത​ന്നെ പ​റ​ഞ്ഞു തു​ട​ങ്ങാം.

1. എ​ന്താ​ണ് വി​ശു​ദ്ധ കു​മ്പ​സാ​രം?

പാ​പം ചെ​യ്ത് ദൈ​വ​ത്തി​ൽ നി​ന്ന് അ​ക​ന്നു പോ​യ മ​നു​ഷ്യ​ന് ദൈ​വ​ത്തെ വീ​ണ്ടും ആ​ലിം​ഗ​നം ചെ​യ്യാ​നു​ള്ള കൂ​ദാ​ശ​യാ​ണ് കു​മ്പ​സാ​രം. മ​ന​സ്താ​പം, ഏ​റ്റു​പ​റ​ച്ചി​ൽ, പ​രി​ഹാ​ര​പ്ര​വ​ർ​ത്തി​ക​ൾ- എ​ന്നീ മൂ​ന്നു കാ​ര്യ​ങ്ങ​ൾ ചേ​രു​മ്പോ​ഴാ​ണ് വി. ​കു​മ്പ​സാ​രം പൂ​ർ​ണ​മാ​കു​ന്ന​ത്. ഇ​തി​ൽ മു​ഖ്യ ഘ​ട​കം മ​ന​സ്താ​പം ആ​ണ്.

2. എ​ന്താ​ണ് മ​ന​സ്താ​പം?

ചെ​യ്ത പാ​പ​ത്തെ​ക്കു​റി​ച്ചു​ള്ള ദുഃ​ഖ​വും അ​ത് വെ​റു​ത്തു ഉ​പേ​ക്ഷി​ക്കാ​നു​ള്ള മ​ന​സ്സും അ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വു​മാ​ണ് "മ​ന​സ്താ​പം" (contrition) എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പാ​പ​ത്തി​ന്‍റെ ശി​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​ത്തി​ൽ നി​ന്ന് ചി​ല​ർ​ക്ക് മ​ന​സ്താ​പം ഉ​യ​രാം; എ​ന്നാ​ൽ ദൈ​വ​ത്തോ​ടു​ള്ള സ്നേ​ഹ​ത്തെ പ്ര​തി​യാ​ണ് മ​ന​സ്താ​പം ഉ​യ​രു​ന്ന​തെ​ങ്കി​ൽ അ​തി​നെ "പൂ​ർ​ണ്ണ മ​ന​സ്താ​പം" (perfect contrition) എ​ന്ന് വി​ളി​ക്കു​ന്നു. പൂ​ർ​ണ്ണ മ​ന​സ്താ​പ​മാ​ണ് അ​ഭി​ല​ഷ​ണീ​യ​മെ​ങ്കി​ലും ഏ​തൊ​രു മ​ന​സ്താ​പ​വും വി​ശു​ദ്ധ കു​മ്പ​സാ​രം സ്വീ​ക​രി​ക്കാ​ൻ ന​മ്മെ യോ​ഗ്യ​രാ​ക്കു​ന്നു.

3. ല​ഘു പാ​പ​ങ്ങ​ളു​ടെ മോ​ച​നം, കു​മ്പ​സാ​രം കൂ​ടാ​തെ സാ​ധ്യ​മാ​ണോ?

പാ​പ​ങ്ങ​ളെ മാ​ര​ക​പാ​പം എ​ന്നും ല​ഘു​പാ​പം എ​ന്നും വേ​ർ​തി​രി​ക്കാ​റു​ണ്ട്. ചെ​യ്യു​ന്ന തെ​റ്റി​ന്‍റെ ഗൗ​ര​വം, വ്യ​ക്തി​യു​ടെ പൂ​ർ​ണ്ണ അ​റി​വ്, പൂ​ർ​ണ്ണ സ​മ്മ​തം- എ​ന്നീ കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​പ​ങ്ങ​ളെ ഇ​ങ്ങ​നെ വേ​ർ​തി​രി​ക്കു​ക. ല​ഘു പാ​പ​ങ്ങ​ൾ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​ൽ ഏ​റ്റു​പ​റ​ഞ്ഞ് പാ​പ​മോ​ച​നം നേ​ടു​ന്ന​ത് വ​ള​രെ അ​ഭി​ല​ഷ​ണീ​യം ആ​ണ്. എ​ന്നി​രു​ന്നാ​ലും പൂ​ർ​ണ മ​ന​സ്താ​പം ഉ​ണ്ടെ​ങ്കി​ൽ, കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ കൂ​ടാ​തെ​യും ല​ഘു​പാ​പ​ങ്ങ​ൾ​ക്ക് പാ​പ​മോ​ച​നം ല​ഭി​ക്കു​മെ​ന്ന് സ​ഭ പ​ഠി​പ്പി​ക്കു​ന്നു. നാം ​അ​നു​ദി​നം ചെ​യ്യു​ന്ന ല​ഘു പാ​പ​ങ്ങ​ൾ​ക്ക് ഓ​രോ വ​ട്ട​വും നാം ​അ​നു​ത​പി​ച്ചു മാ​പ്പ് ചോ​ദി​ക്കു​മ്പോ​ൾ ദൈ​വം ന​മു​ക്ക് പാ​പ​മോ​ച​നം ന​ൽ​കു​ന്നു. അ​താ​യ​ത്, ല​ഘു പാ​പ​ങ്ങ​ളു​ടെ മോ​ച​നം വി. ​കു​മ്പ​സാ​ര​ത്തി​ന് പു​റ​മെ​യും ല​ഭ്യ​മാ​ണ്.

4. ല​ഘു പാ​പ​ങ്ങ​ൾ​ക്കു​ള്ള​തു പോ​ലെ, മാ​ര​ക പാ​പ​ങ്ങ​ളും കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ​യ്ക്കു പു​റ​മേ മോ​ചി​ക്ക​പ്പെ​ടു​മോ?

മാ​ര​ക പാ​പ​ത്തി​ൽ നി​ന്ന് മോ​ച​നം നേ​ടാ​നു​ള്ള സാ​ധാ​ര​ണ മാ​ർ​ഗം കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ​യാ​ണ്. പാ​പ​മോ​ച​ന​ത്തി​നാ​യി തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു അ​നു​താ​പി​ക്ക് ഈ ​സാ​ധാ​ര​ണ​മാ​ർ​ഗ്ഗം അ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ അ​സാ​ധ്യ​മാ​ണെ​ങ്കി​ൽ മ​റ്റൊ​രു മാ​ർ​ഗ്ഗം സ​ഭ നി​ർ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ചെ​യ്തു പോ​യ പാ​പ​ങ്ങ​ളെ​ക്കു​റി​ച്ച് പൂ​ർ​ണ്ണ മ​ന​സ്താ​പം ഉ​ള്ള ഒ​രു വ്യ​ക്തി​ക്ക്, ഏ​റ്റ​വും അ​ടു​ത്ത അ​വ​സ​ര​ത്തി​ൽ വി. ​കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ സ്വീ​ക​രി​ച്ചു കൊ​ള്ളാം എ​ന്ന് ദൃ​ഢ​നി​ശ്ച​യ​മു​ണ്ടെ​ങ്കി​ൽ, അ​പ്പോ​ൾ ത​ന്നെ മാ​ര​ക​പാ​പം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പാ​പ​ത്തി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തി​ന് പാ​പ​മോ​ച​നം ല​ഭി​ക്കു​ന്ന​താ​ണ​ന്ന് സ​ഭ ഓ​ർ​മ്മി​പ്പി​ക്കു​ന്നു (CCC 1452). വൈ​ദി​ക​രു​ടെ അ​ഭാ​വം മൂ​ലം കു​മ്പ​സാ​രം സ്വീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത എ​ല്ലാ അ​വ​സ​ര​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് രോ​ഗി​ക​ൾ​ക്കും മ​ര​ണാ​സ​ന്ന​ർ​ക്കും, ഈ ​രീ​തി​യി​ലു​ള്ള പാ​പ​മോ​ച​നം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വി​ധ​മു​ള്ള പാ​പ​മോ​ച​നം കൂ​ടു​ത​ൽ പ്ര​സ​ക്ത​വും ച​ർ​ച്ചാ വി​ഷ​യ​വു​മാ​യി എ​ന്നു​മാ​ത്രം.

വൈ​ദി​ക​ന്‍റെ സാ​ന്നി​ധ്യം കൂ​ടാ​തെ അ​നു​താ​പി​ക്ക് ദൈ​വ​ത്തി​ൽ നി​ന്ന് നേ​രി​ട്ടു ല​ഭി​ക്കു​ന്ന പാ​പ​മോ​ച​ന​മാ​ണി​ത്. വി​ശു​ദ്ധ കു​മ്പ​സാ​രം കൂ​ടാ​തെ ത​ന്നെ, ആ ​കൂ​ദാ​ശ​യു​ടെ ഫ​ല​ങ്ങ​ൾ അ​നു​താ​പി​ക്ക് ഇ​വി​ടെ ല​ഭി​ക്കു​ന്നു. ഇ​ത് കൗ​ദാ​ശി​ക പാ​പ​മോ​ച​നം അ​ല്ലെ​ങ്കി​ലും (non-sacramental absolution), ഈ ​പാ​പ​മോ​ച​ന​ത്തെ കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ​യി​ൽ നി​ന്നും വേ​ർ​പെ​ടു​ത്തി കാ​ണാ​നാ​വി​ല്ല. കാ​ര​ണം, ഏ​റ്റ​വും അ​ടു​ത്ത അ​വ​സ​ര​ത്തി​ൽ കു​മ്പ​സാ​രി​ക്കാം എ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​തി​ൻ​റെ ഫ​ല​ദാ​യ​ക​ത്വം നി​ല​കൊ​ള്ളു​ന്ന​ത്. കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്കാ​ൻ അ​നു​താ​പി​യെ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​ണ് സ​ഭ ന​ൽ​കു​ന്ന ഈ ​അ​വ​സ​രം. അ​താ​യ​ത്, കു​മ്പ​സാ​ര​മെ​ന്ന കൂ​ദാ​ശ​യി​ൽ വി​ശ്വാ​സം ഇ​ല്ലാ​ത്ത ഒ​രു വ്യ​ക്തി​ക്ക് ഈ ​വി​ധ​മു​ള്ള പാ​പ​മോ​ച​നം നേ​ടാ​ൻ ആ​വി​ല്ല എ​ന്നു വി​വ​ക്ഷ.

5. വൈ​ദി​ക​നെ കൂ​ടാ​തെ​യു​ള്ള ഈ ​പാ​പ​മോ​ച​നം നേ​ടാ​ൻ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളാ​ണ് ഒ​രു വി​ശ്വാ​സി ചെ​യ്യേ​ണ്ട​ത്?

മേ​ൽ പ്ര​സ്താ​വി​ച്ച​തു പോ​ലെ, (1) എ​ല്ലാ​റ്റി​ലും ഉ​പ​രി​യാ​യ ദൈ​വ​ത്തോ​ടു​ള്ള ഉ​ള്ള സ്നേ​ഹ​ത്തി​ൽ നി​ന്നും ഉ​യ​രു​ന്ന പൂ​ർ​ണ്ണ മ​ന​സ്താ​പം, (2) ആ ​മ​ന​സ്താ​പ​ത്തെ പ്ര​ക​ട​മാ​ക്കു​ന്ന അ​നു​താ​പി​യു​ടെ ഒ​രു പാ​പ​മോ​ച​ന യാ​ച​ന ( ഉ​ദാ. മ​ന​സ്താ​പ​പ്ര​ക​ര​ണം), (3) ഏ​റ്റ​വും അ​ടു​ത്ത അ​വ​സ​ര​ത്തി​ൽ കു​മ്പ​സാ​രി​ക്കാ​നു​ള്ള ദൃ​ഡ​നി​ശ്ച​യം എ​ന്നീ ഉ​പാ​ധി​ക​ളാ​ണ് ഈ ​വി​ധ​മു​ള്ള പാ​ച മോ​ച​നം നേ​ടാ​നു​ള്ള അ​വ​ശ്യ വ്യ​വ​സ്ഥ​ക​ൾ. വി​ശു​ദ്ധ കു​മ്പ​സാ​രം സ്വീ​ക​രി​ക്കു​മ്പോ​ൾ അ​നു​താ​പി ന​ട​ത്തു​ന്ന എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പ്രാ​ർ​ത്ഥ​ന​ക​ളും ഈ ​രീ​തി​യി​ലു​ള്ള പാ​പ​മോ​ച​ന​ത്തി​ലും ന​ല്ല​താ​ണെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

6. വി​ശു​ദ്ധ കു​മ്പ​സാ​ര​വും ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും അ​സാ​ധ്യ​മാ​യ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്ര​കാ​ര​മു​ള്ള പാ​പ​മോ​ച​ന​ത്തി​ന്‍റെ (non-sacramental absolution) അ​ത്യാ​വ​ശ്യ​മു​ണ്ടോ ? പി​ന്നീ​ട് മ​ന​സ്ത​പി​ച്ച്‌ കു​മ്പ​സാ​രി​ച്ചാ​ൽ പോ​രെ ?

ര​ക്ഷ​യു​ടെ നീ​ർ​ച്ചാ​ലാ​ണ് കൂ​ദാ​ശ​ക​ൾ; എ​ന്നാ​ൽ കൂ​ദാ​ശ​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ ജീ​വി​ക്കു​ന്ന​വ​ർ അ​തി​നാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് ര​ക്ഷ​യു​ടെ ഫ​ല​ങ്ങ​ൾ ദൈ​വം ന​ൽ​കു​ക ത​ന്നെ ചെ​യ്യും. വി​ശു​ദ്ധ കു​ർ​ബാ​ന​യും ദി​വ്യ​കാ​രു​ണ്യ​വും കൗ​ദാ​ശി​ക​മാ​യി സ്വീ​ക​രി​ക്കാ​ൻ അ​സാ​ധ്യ​മാ​യ​വ​ർ​ക്ക്, അ​വ​രു​ടെ ഒ​രു​ക്ക​ത്തി​ന്‍റെ​യും യോ​ഗ്യ​ത​യു​ടെ​യും ആ​ഗ്ര​ഹ​ത്തി​ന്‍റെ​യും തോ​ത​നു​സ​രി​ച്ച്, ആ​ത്മീ​യ ഫ​ല​ങ്ങ​ൾ ദൈ​വം ന​ൽ​കാ​തെ​യി​രി​ക്കു​ന്നി​ല്ല. വി​ശു​ദ്ധ കു​മ്പ​സാ​രം കൂ​ടാ​തെ ത​ന്നെ അ​തി​ൻ​റെ ആ​ത്മീ​യ ഫ​ലം ( പാ​പ​മോ​ച​നം) എ​ങ്ങ​നെ നേ​ടാ​നാ​വും എ​ന്ന് നാം ​ക​ണ്ടു ക​ഴി​ഞ്ഞു. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത വ്യ​ക്തി​ക​ൾ അ​തി​നാ​യി ആ​ഗ്ര​ഹി​ക്കു​മ്പോ​ൾ, അ​വ​രു​ടെ ഒ​രു​ക്ക​ത്തി​നും യോ​ഗ്യ​ത​യ്ക്കും അ​നു​സൃ​ത​മാ​യി ആ ​കൂ​ദാ​ശ​യു​ടെ ആ​ത്മീ​യ ഫ​ല​ങ്ങ​ൾ അ​വ​ർ​ക്കു ല​ഭി​ക്കു​മെ​ന്ന് സൂ​ചി​പ്പി​ക്കു​വാ​ൻ സ​ഭ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ആ​ത്മീ​യ പ​ദാ​വ​ലി​യാ​ണ് "അ​രൂ​പി​ക്ക​ടു​ത്ത ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം" (Spiritual Communion). വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് അ​ണ​യു​മ്പോ​ൾ ആ​വ​ശ്യ​മാ​യ അ​തേ യോ​ഗ്യ​ത​ക​ൾ, ദൈ​വ​വു​മാ​യി അ​നു​ര​ഞ്ജ​ന​പെ​ട്ട അ​വ​സ്ഥ, ഉ​ണ്ടെ​ങ്കി​ലേ ഇ​പ്ര​കാ​ര​മു​ള്ള ആ​ത്മീ​യ ഫ​ല​ങ്ങ​ൾ ആ​രാ​ധ​ക​ന് ല​ഭി​ക്കു​ക​യു​ള്ളൂ. പാ​പ​മോ​ച​നം നേ​ടി ദൈ​വ​വു​മാ​യും സ​ഭ​യു​മാ​യും അ​നു​ര​ഞ്ജ​ന പെ​ടു​മ്പോ​ൾ മാ​ത്ര​മാ​ണ് ന​മ്മു​ടെ പ്രാ​ർ​ത്ഥ​ന​യും ആ​രാ​ധ​ന​യും അ​രൂ​പി​ക്ക​ടു​ത്ത ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും ഫ​ല ദാ​യ​ക​മാ​കു​ന്ന​ത്. ഇ​ല്ലാ​യെ​ങ്കി​ൽ കു​ടം ക​മ​ഴ്ത്തി വെ​ള്ളം ഒ​ഴി​ക്കു​ന്ന​ത് പോ​ലെ ന​മ്മു​ടെ എ​ല്ലാ ചെ​യ്തി​ക​ളും നി​ര​ർ​ഥ​കം ആ​കും. ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ളെ തു​റ​ന്നി​ടു​ന്ന വാ​തി​ലാ​ണ് പാ​പ​മോ​ച​നം.


വി​ശു​ദ്ധ വാ​ര​ത്തി​ൽ ഈ​ശോ​യു​ടെ പെ​സ​ഹാ ര​ഹ​സ്യ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​നു​ള്ള ആ​ദ്യ​പ​ടി , പാ​പ​ത്തെ​ക്കു​റി​ച്ച് മ​ന​സ്ത​പി​ച്ച് പാ​പ​മോ​ച​നം നേ​ടി ദൈ​വ​വു​മാ​യി അ​നു​ര​ഞ്ജ​ന പെ​ടു​ക എ​ന്ന​താ​ണ്. ന​മ്മു​ടെ പാ​പ​ങ്ങ​ൾ​ക്കു​വേ​ണ്ടി കു​രി​ശി​ൽ മ​രി​ച്ച ഈ​ശോ​യു​ടെ മ​ര​ണ​ത്തി​ൽ നാം ​പ​ങ്കു ചേ​രു​ന്ന​ത് നാ​മും ഈ​ശോ​യോ​ടൊ​പ്പം ന​മ്മു​ടെ "പാ​പ​ത്തി​ൽ മ​രി​ക്കു​മ്പോ​ഴാ​ണ്" (1 പ​ത്രോ 2:24). വി​ശു​ദ്ധ കു​മ്പ​സാ​രം അ​സാ​ധ്യ​മാ​യ ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ വാ​ര​ത്തി​ൽ ഈ​ശോ​യു​ടെ മ​ര​ണ ഉ​ത്ഥാ​ന​ങ്ങ​ളി​ൽ പ​ങ്കു ചേ​രാ​നു​ള്ള ഏ​ക മാ​ർ​ഗ്ഗം ഈ ​കൂ​ദാ​ശ ഇ​ത​ര പാ​പ​മോ​ച​ന​ത്തി​ലൂ​ടെ ഈ​ശോ​യു​മാ​യി ഐ​ക്യ​പ്പെ​ടു​ക എ​ന്ന​താ​ണ്. ഇ​പ്പ​റ​ഞ്ഞ​ത് വി​ശ്വാ​സി​ക​ളു​ടെ അ​ത്മീ​യ ജീ​വി​ത​ത്തി​ന് ഇ​ത്ര പ്ര​സ​ക്ത​മാ​യ​തു​കൊ​ണ്ടാ​ണ് ഈ ​ദീ​ർ​ഘ ലേ​ഖ​നം എ​ഴു​താ​ൻ മു​തി​ർ​ന്ന​ത്.

7. വി​ശ്വാ​സി​ക​ളു​ടെ ഒ​രു സ​മൂ​ഹ​ത്തി​ന് ഒ​ന്നി​ച്ച് പൊ​തു​വാ​യ പാ​പ​മോ​ച​നം (general absolution) ന​ൽ​കാ​നാ​വു​മോ ? കോ​വി​ഡ്-19​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് ല​ഭി​ക്കു​മോ ?

കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ സാ​ധാ​ര​ണ രീ​തി​യി​ൽ വ്യ​ക്തി​ഗ​ത​മാ​യി​ട്ടാ​ണ് (individually) പ​രി​ക​ർ​മ്മം ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ൽ, ചി​ല അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഈ ​കൂ​ദാ​ശ പ​ല വ്യ​ക്തി​ക​ൾ​ക്ക് ഒ​രു​മി​ച്ച് അ​വ​രു​ടെ വ്യ​ക്തി​ഗ​ത ഏ​റ്റു​പ​റ​ച്ചി​ൽ കൂ​ടാ​തെ പൊ​തു പാ​പ​മോ​ച​നം (general absolution) ന​ൽ​കി ന​ട​ത്തു​വാ​ൻ സ​ഭ വൈ​ദി​ക​രെ അ​നു​വ​ദി​ക്കാ​റു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും കു​മ്പ​സാ​രം ഒ​റ്റ​യ്ക്കൊ​റ്റ​ക്ക് കേ​ൾ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്രം സ​ഭ അ​നു​വ​ദി​ക്കു​ന്ന ഒ​രു ക​ർ​മ്മം ആ​ണി​ത് (CCEO 720). വ​ള​രെ വി​ര​ള​മാ​യേ ഈ ​സാ​ധ്യ​ത സ​ഭ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ.

കൂ​ദാ​ശ ഇ​ത​ര പാ​പ​മോ​ച​ന​ത്തി​ൽ നാം ​വി​ശ​ദീ​ക​രി​ച്ച വ്യ​വ​സ്ഥ​ക​ൾ ത​ന്നെ ഈ ​പൊ​തു പാ​പ​മോ​ച​ന ക്ര​മ​ത്തി​നും ബാ​ധ​ക​മാ​ണ്. അ​താ​യ​ത്, മ​ന​സ്താ​പ​വും അ​ടു​ത്ത അ​വ​സ​ര​ത്തി​ൽ കു​മ്പ​സാ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും. എ​ന്നാ​ൽ പൊ​തു പാ​പ​മോ​ച​ന​ത്തി​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യ ഒ​രു സ​വി​ശേ​ഷ​ത​യു​ണ്ട്. അ​ത് ഒ​രു കൂ​ദാ​ശ​യാ​ണ്, കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ​യു​ടെ ഒ​രു അ​സാ​ധാ​ര​ണ പ​രി​ക​ർ​മ്മ​മാ​ണ്.

കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​നം കൊ​ണ്ടു​ണ്ടാ​യ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു പാ​പ​മോ​ച​നം ന​ൽ​കാ​ൻ മ​തി​യാ​യ സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് പ​രി​ശു​ദ്ധ സിം​ഹാ​സ​നം പ്ര​സ്താ​വി​ക്കു​ക യു​ണ്ടാ​യി (19.3.2020). ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ, കു​മ്പ​സാ​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ശ്വാ​സി​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ഉ​ദ്ദേ​ശി​ച്ച​ല്ല, മ​റി​ച്ച് രോ​ഗാ​വ​സ്ഥ​യി​ലും മ​ര​ണാ​വ​സ്ഥ​യി​ലും ഉ​ള്ള അ​നേ​കം വി​ശ്വാ​സി​ക​ൾ ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ് പ​രി​ശു​ദ്ധ സിം​ഹാ​സ​നം ഇ​പ്ര​കാ​രം പ്ര​സ്താ​വി​ച്ച​ത്. പൊ​തു പാ​പ​മോ​ച​ന​ത്തി​നു​ള്ള അ​ധി​കാ​രം രൂ​പ​താ​ധ്യ​ക്ഷ​ന്മാ​ർ ത​ങ്ങ​ളു​ടെ രൂ​പ​താ അ​തി​ർ​ത്തി​യി​ൽ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ മെ​ത്രാ​ൻ സ​മി​തി​യു​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്നും സ​ഭാ​നി​യ​മം നി​ഷ്ക​ർ​ഷി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ പൊ​തു പാ​പ​മോ​ച​നം ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ള്ള​താ​യി സ​ഭാ​നേ​തൃ​ത്വം പ​റ​ഞ്ഞ​താ​യി അ​റി​വി​ല്ല.

8. ലൈ​വ് സ്ട്രീ​മിം​ഗ് വ​ഴി​യു​ള്ള അ​നു​താ​പ​ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്താ​ൽ പൊ​തു പാ​പ​മോ​ച​നം (general absolution) ല​ഭി​ക്കു​മോ?

ഇ​ല്ല. പൊ​തു പാ​പ​മോ​ച​നം ഒ​രു കൂ​ദാ​ശ​യാ​യ​തി​നാ​ൽ ഓ​ൺ​ലൈ​ൻ വ​ഴി അ​ത് പ​രി​ക​ർ​മ്മം ചെ​യ്യാ​നാ​വി​ല്ല. വ്യ​ക്തി​ഗ​ത കു​മ്പ​സാ​ര​വും ഫോ​ൺ വ​ഴി​യോ വീ​ഡി​യോ കോ​ൾ വ​ഴി​യോ പ​രി​ക​ർ​മ്മം ചെ​യ്യാ​നാ​വി​ല്ല. പൊ​തു പാ​പ​മോ​ച​നം എ​ന്ന​ത് വി. ​കു​മ്പ​സാ​രം എ​ന്ന കൂ​ദാ​ശ​യു​ടെ അ​സാ​ധാ​ര​ണ പ​രി​ക​ർ​മ്മം ആ​യ​തി​നാ​ൽ അ​തി​ൽ പ​ങ്കു ചേ​രു​ന്ന വ്യ​ക്തി​ക​ളും കാ​ർ​മ്മി​ക​നും ത​മ്മി​ൽ, മ​റ്റേ​തൊ​രു കൂ​ദാ​ശ​യി​ലും ഉ​ള്ള​തു പോ​ലെ, ഒ​രു വി​ധ​ത്തി​ലു​ള്ള സ്ഥ​ല​കാ​ല സാ​മീ​പ്യം (physical presence) അ​നി​വാ​ര്യ​മാ​ണ്.

ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള പ്ര​സം​ഗ​ങ്ങ​ളും ഗീ​ത​ങ്ങ​ളും പ്രാ​ർ​ത്ഥ​നാ ശു​ശ്രൂ​ഷ​ക​ളും

ഒ​രു വ്യ​ക്തി​യെ പൂ​ർ​ണ്ണ മ​ന​സ്താ​പ​ത്തി​ലേ​ക്കും പാ​പ ബോ​ധ​ത്തി​ലേ​ക്കും അ​തു​വ​ഴി കൂ​ദാ​ശ ഇ​ത​ര പാ​പ​മോ​ച​ന​ത്തി​ലേ​യ്ക്കും (non-sacramental absolution) ന​യി​ക്കു​മെ​ങ്കി​ൽ, അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഇ​ന്ദ്രി​യ ത​ല​ത്തി​ൽ നി​ന്നും ആ​ന്ത​രി​ക കാ​ഴ്ച​യി​ലേ​ക്ക് ഉ​യ​രു​ന്ന​താ​ണ് യ​ഥാ​ർ​ത്ഥ ആ​ത്മീ​യ വ​ള​ർ​ച്ച.

ദൃ​ശ്യ ശ്ര​വ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യം കൂ​ടാ​തെ ത​ന്നെ അ​നു​ത​പി​ക്കു​വാ​നും പാ​പ​മോ​ച​നം നേ​ടു​വാ​നും സാ​ധി​ക്കു​ന്ന​ത് ഒ​രു വി​ശ്വാ​സി​യു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യു​ടെ സൂ​ചി​ക​യാ​ണ്. ഈ​ശോ​യെ കൗ​ദാ​ശി​ക​മാ​യി സ്വീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ഈ​ശോ​യെ കാ​ണാ​നു​ള്ള ആ​വേ​ശം മൂ​ലം TV യി​ലും ഫോ​ണി​ലും അ​വ​നെ ഏ​റെ തി​ര​യേ​ണ്ട​തു​ണ്ടോ? പ്രാ​ർ​ത്ഥ​നാ​പൂ​ർ​വ്വം ഒ​ന്നു ക​ണ്ണ​ട​ച്ചാ​ൽ അ​വ​ൻ ന​മ്മു​ടെ മു​മ്പി​ലി​ല്ലേ! വി​ശ്വാ​സ​ത്തി​ന്‍റെ ക​ണ്ണു​ക​ൾ തു​റ​ന്നാ​ൽ പാ​പ​മോ​ച​ക​നാ​യ ഈ​ശോ​യെ ആ​വോ​ളം കാ​ണാ​നാ​വും, അ​വ​ന്‍റെ സാ​മീ​പ്യ സു​ഖ​വും സൗ​ഖ്യ​വും നേ​ടാ​നാ​വും. ബ​ഥാ​നി​യാ​യി​ലെ മ​റി​യ​ത്തെ പോ​ലെ ആ ​ന​ല്ല​ഭാ​ഗം ഈ ​കൊ​റോ​ണ കാ​ല​ത്തു ന​മു​ക്കു തെ​ര​ഞ്ഞെ​ടു​ക്കാം.

ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി
പെ​സ​ഹാ​വ്യാ​ഴം 2020
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത