രാഹുലും സോണിയയും അനുശോചിച്ചു
Wednesday, April 10, 2019 12:23 PM IST
ന്യൂഡൽഹി: കെ.എം. മാണിയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ജോസ് കെ. മാണിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. യുഡിഎഫിന്റെ പ്രമുഖ നേതാവായിരുന്ന കെ.എം. മാണിയുടെ നിര്യാണം കേരളത്തിനും ജനാതിപത്യത്തിനും നികത്താനാവാത്ത വിടവാണെന്ന് അവർ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും അനുശോചനം രേഖപ്പെടുത്തി.