ആർട്ടിക്കിൾ 370 ചരിത്രത്തിലേക്ക്; കാഷ്മീരിൽ വരുന്ന മാറ്റങ്ങൾ..
Monday, August 5, 2019 4:16 PM IST
പ്രത്യേക പരിരക്ഷ നല്കുന്ന ആര്‍ട്ടിക്കിള്‍ 35എ, 370 എന്നിവ റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവും പോലെയായി മാറിയിരിക്കുകയാണ് ജമ്മു കാഷ്മീർ. 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യേക പദവികളാണ് എടുത്തു കളഞ്ഞത്. ഇല്ലാതാകുന്ന അധികാരങ്ങള്‍ ഇവയാണ്...
ആർട്ടിക്കിൾ 370
* ഇന്ത്യൻ ഭരണഘടന കൂടാതെ സംസ്ഥാനത്തിന് പ്രത്യേക ഭരണഘടന.
* കേന്ദ്ര നിയമങ്ങൾ സംസ്ഥാന അനുമതിയോടെ മാത്രം ബാധകം.
* ജമ്മു കാഷ്മീരിന്റെ അതിര്‍ത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ പാർലമെന്റിന് അധികാരമില്ല.
* പ്രത്യേക പതാക
* സംസ്ഥാന നിയമസഭയുടെ കാലാവധി ആറു വർഷം
ആർട്ടിക്കിൾ 35എ
* കാഷ്മീരിലെ ഭൂവുടമസ്ഥാവകാശത്തിലെ മാറ്റം.
* ജമ്മു കാഷ്മീരിലെ സ്ഥിര താമസക്കാർക്ക് പ്രത്യേക പരിഗണന.
* സംസ്ഥാന സർക്കാരിന് കീഴിലുള്ള ജോലികൾ സ്ഥിരതാമസക്കാർക്ക് മാത്രം നൽകാനുള്ള തീരുമാനം.
* സ്വത്തവകാശം സ്ഥിര താമസക്കാർക്ക് മാത്രം.
* സംസ്ഥാന സർക്കാർ ആനുകൂല്യങ്ങളും സ്ഥിര താമസക്കാർക്ക് മാത്രം.