കാഷ്മീർ ബിൽ: കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് എഎപി
Monday, August 5, 2019 4:29 PM IST
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് ആംആദ്മി പാർട്ടി. ഇനി മുതൽ കാഷ്മീരിൽ സമാധാനവും വികസനവും കൈവരുമെന്ന് പ്രതീക്ഷിക്കുന്നതായി അരവിന്ദ് കേജരിവാൾ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ ഭരണഘടനയെ ബിജെപി കൊലചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഭരണഘടനയ്ക്ക് വിരുദ്ധമായ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.