ജീവിതത്തിന്‍റ സമസ്ത മേഖലകളിലും പുതിയ കാഴ്ചപ്പാടുകൾ നൽകിയ ക്രാന്തദർശിയാണ് ക്രിസ്തു. ധനം, അധികാരം, സെക്സ്, കുടുംബം, സാമൂഹികക്രമം മുതലായ മേഖലകളിലെല്ലാം ഈ നവ്യമായ കാഴ്ചപ്പാടുകളുടെ മിന്നലാട്ടം നമുക്ക് കാണാവുന്നതാണ്. ധനത്തെയോ ധനസന്പാദനത്തെയോ ക്രിസ്തു എതിർത്തില്ല. ജീവിതത്തിന് അത്യന്താപേക്ഷിതമായ ഭൗതിക മൂല്യമാണ് ധനം. അതു ദൈവദാനമാകയാൽ ന·യാണ്. കിട്ടിയ ധനം വർധിപ്പിക്കാനാണ് താലന്തുകളുടെ ഉപമയിൽ യേശു ആവശ്യപ്പെടുന്നത് (മത്താ 25: 14-30). അലസതയ്ക്കെതിരായ താക്കീതാണത്. എന്നാൽ നാം ധനാസക്തിക്ക് അടിമപ്പെട്ടുകൂടാ. നീതിപൂർവം ധനം സന്പാദിക്കുകയും വിനിയോഗിക്കുകയും വേണം.
ധനത്തെ ദൈവത്തിന്‍റെ സ്ഥാനത്തുവച്ച് പൂജിക്കാനുള്ള പ്രലോഭനം നമ്മെ സദാ അലട്ടുന്നു. ദ്രവ്യാസക്തി വിഗ്രഹാരാധനയാണ്. ധനമോഹമാണ് എല്ലാ തി·കളുടെയും അടിസ്ഥാനം (1 തെസ 5:10). ധനമോഹത്തിനെതിരേ സ്വന്തം ജീവിതത്തിലൂടെയും പ്രബോധനത്തിലൂടെയും യേശു പോരാടി. ദരിദ്രനായി കാലിത്തൊഴുത്തിൽ പിറക്കുകയും (ലൂക്കാ 2: 6-7) സാധാരണ തൊഴിലാളിയായി രഹസ്യജീവിതം നയിക്കുകയും (മർക്കോ
6:3) ദരിദ്രനായി പരസ്യജീവിതത്തിൽ വർത്തിക്കുകയും
(മത്താ 8:20) പരമദരിദ്രനായി മരക്കുരിശിൽ മരിക്കുകയും ചെയ്ത
യേശു ധനമോഹമെന്ന തി·യ്ക്കെതിരേ സ്വജീവിതത്തിലൂടെ യുദ്ധം ചെയ്യുകയായിരുന്നു. സന്പത്തിന്‍റ അടിമകളാകാതെ, പങ്കുവയ്ക്കലിലൂടെ സമൂഹത്തിലെ ദരിദ്രനാരായണ·ാരെ സമുദ്ധരിക്കാനുളള കടമ സകലരേയും ഓർമിപ്പിക്കുകയായിരുന്നു. യേശുവിന്‍റെ ദാരിദ്യ്രം താദാത്മീകരണത്തിലൂടെയുള്ള പ്രതിഷേധമാണ്. ലോകത്തിലെ ദരിദ്രജനകോടികളുമായി അവിടുന്ന് താദാത്മ്യപ്പെട്ടു. ദൈവം ദരിദ്രരെ സ്നേഹിക്കുന്നുവെന്ന് അവിടുന്ന് വെളിപ്പെടുത്തി. അതോടൊപ്പം മനുഷ്യന്‍റെ സ്വാർഥതയും ദുരയുമാണ് ലോകത്തിൽ നടമാടുന്ന പട്ടിണിക്കും ദുഃഖ ദുരിതങ്ങൾക്കും കാരണമെന്നു പ്രഖ്യാ
പിച്ചുകൊï് ഭൗതിക ദാരിദ്യ്രത്തിനെതിരേ പോരാടാൻ അവിടുന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നു. പാവങ്ങളുടെ പക്ഷത്തു
നിൽക്കാനും സന്പത്തിന്‍റെ നീതിപൂർവമായ വിതരണത്തിലൂടെ ലോകത്തിലെ പട്ടിണിയും ദാരിദ്യ്രവും ഉച്ചാടനം ചെയ്യാ
നും ആഹ്വാനം ചെയ്യുന്ന പ്രവാചകപരമായ അടയാളമാണ് യേശു വരിച്ച ദാരിദ്യ്രം.
യേശുവിന്‍റെ പ്രബോധനത്തിലുടനീളം സന്പത്തിന്‍റെ
ശരിയായ വിനിയോഗത്തെക്കുറിച്ചുള്ള പാഠങ്ങളുï്. യേശുവും ധനികനായ യുവാവും തമ്മിലുള്ള സംഭാഷണം ശ്രദ്ധേയമാണ് (മർക്കോ 10: 17- 22). ന്ധന്ധനല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം’’ എന്ന യുവാവിന്‍റെ ചോദ്യത്തിന്, ന്ധന്ധനീ എന്നെ നല്ലവൻ എന്നു വിളിക്കേï, ദൈവം മാത്രമാണ് നല്ലവൻ’’ എന്നാണ് യേശു മറുപടി പറഞ്ഞത്. യേശു നല്ലവനല്ലെന്നല്ല ഇതിനർഥം. അവിടുന്ന് നല്ലവരിൽ നല്ലവനാണ്. എല്ലാ ന·യും ദൈവത്തിൽനിന്നാണെന്നും ദൈവവുമായി സജീവ ബന്ധം പുലർത്തി ജീവിക്കണമെന്നും അവിടുന്ന് യുവാവിനെ ഓർമപ്പെടുത്തുകയായിരുന്നു. പ്രമാണങ്ങൾ പാലിക്കാൻ യേശു യുവാവിനോട് ആവശ്യപ്പെട്ടു. സഹോദര

സ്നേഹവുമായി ബന്ധപ്പെട്ട പ്രമാണങ്ങളാണ് അവിടുന്ന് ഉദ്ധരിച്ചത്. ദൈവസ്നേഹത്തെപ്പറ്റിയുള്ള പാഠം, ദൈവം മാത്രമാണ് നല്ലവൻ എന്ന വചനത്തിൽ ഉള്ളടങ്ങിയിട്ടുï്. ബാല്യം മുതൽ താൻ പ്രമാണങ്ങളെല്ലാം പാലിക്കുന്നുെïന്നായിരുന്നു യുവാവിന്‍റെ പ്രതികരണം. യേശു സ്നേഹപൂർവം അവനെ കടാക്ഷിച്ചുകൊï് ശക്തമായ വെല്ലുവിളിയുയർത്തി: ന്ധന്ധനീ പൂർണനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോയി നിക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; പിന്നെ വന്ന് എന്നെ അനുഗമിക്കുക’’ (മത്താ 19:21). ചുറ്റുപാടുമുള്ള ദരിദ്രരെ അവഗണിക്കുന്നവർ പ്രമാണങ്ങൾ പാലിക്കുന്നുവെന്നു പറയുന്നത് ശുദ്ധഭോഷ്കാണ്. സന്പത്ത് പങ്കുവച്ച് ദരിദ്രരെ തുണയ്ക്കുന്പോഴാണ് ധനികനായ യുവാവ് നിത്യജീവന് അവകാശിയായിത്തീരുന്നത്.
യുവാവിന് ഇത് അംഗീകരിക്കാനായില്ല. അയാൾ ദുഃഖത്തോടെ പിൻവാങ്ങി. ധനവാന്‍റെ സ്വർഗപ്രവേശം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാൾ വിഷമമേറിയതാണെന്ന അതിശയോക്തി കലർന്ന വചനം ഈ സന്ദർഭത്തിലാണ് യേശു അരുൾചെയ്തത് (മർക്കോ 10:25). സന്പത്ത് പങ്കുവയ്ക്കാത്തവന് സ്വർഗരാജ്യത്തിൽ പ്രവേശിക്കാനാവില്ല. മറിച്ച് സക്കേവൂസിനെപ്പോലെ (ലൂക്കാ 19: 1-10) സന്പത്ത് പങ്കുവയ്ക്കുന്നവർക്ക് രക്ഷ അനുഭവിക്കാൻ സാധിക്കും.
ധനത്തിന്‍റെ ഉടമസ്ഥൻ ദൈവമാണെന്നുള്ളതാണ് യേശുവിന്‍റെ കാഴ്ചപ്പാട്; മനുഷ്യൻ കാര്യസ്ഥൻ മാത്രമാണ്. എപ്പോൾ വേണമെങ്കിലും ദൈവം ധനം തിരിച്ചെടുക്കാം. ധനികനായ ഭോഷന്‍റെ ഉപമയിൽ (ലൂക്കാ 12: 16- 21) സന്പത്തിന്‍റെ മെത്തയിൽ സുഖഭോഗങ്ങളിലാറാടിയ മനുഷ്യൻ, ന്ധന്ധഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നിൽനിന്ന് ഞാൻ ആവശ്യപ്പെടും’’ എന്ന വെളിപാടു ലഭിച്ചപ്പോൾ ഞെട്ടിത്തരിച്ചുപോയി. മരണവിനാഴികയിൽ എല്ലാം കൈവെടിയണം. ദൈവസന്നിധിയിൽ സന്പന്നനാകുന്നവനാണ് അനുഗൃഹീതൻ. അയാൾ സ്വത്ത്
അഗതികളുമായി പങ്കുവയ്ക്കാൻ തയാറാകും. ധനത്തിന്‍റെ
കാര്യസ്ഥത നിർവഹിക്കേïതു പങ്കുവയ്ക്കലിലൂടെയാണ്.
അവിശ്വസ്തനായ കാര്യസ്ഥൻ (ലൂക്കാ 16: 1-13), ധനവാനും ലാസറും (ലൂക്കാ 16: 19-31) എന്നീ ഉപമകളിൽ പങ്കുവയ്ക്കലിന്‍റെ പാഠമാണ് യേശു നൽകുന്നത്.
ഖലീൽ ജിബ്രാന്‍റെ ന്ധന്ധമനുഷ്യപുത്രനായ യേശു’’ എന്ന ഗ്രന്ഥത്തിൽ ധനവും പ്രതാപവും വച്ചുനീട്ടി പിശാച് യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ, മേഘഗർജനത്തിൽ യേശു പ്രതികരിച്ചു: ന്ധന്ധസാത്താനേ, അകന്നുപോകുക; സംവത്സരങ്ങളിലൂടെ ഞാൻ വന്നത് ഒരു ദിവസത്തേക്ക് ഒരു മണ്‍പുറ്റിന്‍റെ അധിപനാവാനാണെന്ന് നീ നിനച്ചുവോ?’’