സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിലെ മിക്ക ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം അധികാരപ്രമത്തതയും അധികാര ദുർവിനിയോഗവുമാണ്. അധികാരവും നേതൃത്വവും കൂടാതെ ഒരു സമൂഹവും നിലനിൽക്കില്ല. പക്ഷേ, അധികാരം ദുഷിക്കുന്പോൾ ഭയാനകമായ പതനമുïാകും. അധികാരത്തേയും നേതൃത്വത്തേയും സംബന്ധിച്ച് യേശു നൽകിയ
പുതിയ കാഴ്ചപ്പാട്, പുതിയലോകം കെട്ടിപ്പടുക്കുന്നതിനു മാനവകുലത്തിന് എക്കാലവും വഴികാട്ടിയാണ്. അടിച്ചമർത്തി ഭരിക്കുന്നതും ആധിപത്യം പുലർത്തുന്നതുമാണ് അധികാരമെന്ന പഴയ കാഴ്ചപ്പാട് യേശു തകിടംമറിച്ചു. അധി
കാരം വിനീതമായ ശുശ്രൂഷയാണെന്ന് അവിടുന്ന് പഠിപ്പിച്ചു.
യേശുവിന്‍റെ പന്ത്രïു ശിഷ്യരിൽപ്പെട്ടവരായിരുന്നു സെബദീ
പുത്ര·ാരായ യാക്കോബും യോഹന്നാനും. യേശുവിന്‍റെ രാജ്യത്തിലെ പ്രമുഖ സ്ഥാനങ്ങൾ തങ്ങൾക്കു വേണമെന്ന് അവർ ഗുരുവിനോട് ആവശ്യപ്പെട്ടു (മർക്കോ 10: 3545). ശിഷ്യ·ാരുടെ അധികാരാസക്തിയെ യേശു നഖശിഖാന്തം എതിർത്തു. അധികാരം സുഖലോലുപതയിൽ രമിക്കുന്നതല്ല, അധീനർക്കുവേïി സഹിക്കുന്നതാണെന്ന്് അവിടുന്ന് തെളിച്ചുപറഞ്ഞു. ന്ധന്ധഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ മുങ്ങുന്ന മാമ്മോദീസ മുങ്ങുവാനോ നിങ്ങൾക്കു
കഴിയുമോ?’’ യഥാർഥ നേതൃത്വത്തിന്‍റെ ഭാഗധേയം സഹനത്തിന്‍റെ പാനപാത്രം കുടിക്കുന്നതും ത്യാഗത്തിന്‍റെ മാമ്മോദീസ മുങ്ങുന്നതുമാണ്. മറ്റു ശിഷ്യർ പിറുപിറുത്തപ്പോൾ നേതൃത്വത്തെ സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് അവിടുന്ന് നൽകി: ന്ധവലിയവനാകാൻ ആഗ്രഹിക്കുന്നവൻ ശുശ്രൂഷകനാകട്ടെ. ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനാകട്ടെ’. ന്ധദിയാക്കോണാസ്’ എന്ന ഗ്രീക്കുപദമാണ് ശുശ്രൂഷകൻ എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്. ഭക്ഷണമേശയിൽ സൂക്ഷ്മതയോടും കരുണയോടും പരിചരിക്കുന്നവൻ എന്നാണതിന് അർഥം. ന്ധഭൂലോസ്’ എന്ന ഗ്രീക്കു പദത്തിന്‍റെ വിവർത്തനമാണ് ദാസൻ. സ്വന്തമായ അവകാശങ്ങളില്ലാത്ത അടിമ എന്നാണിതിന് അർഥം. സ്വന്തം മാതൃകതന്നെയാണ് യേശു എടുത്തകാണിക്കുന്നത്. ന്ധമനുഷ്യപുത്രൻ വന്നിരിക്കുന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനുമാണ്’ യേശുവിന്‍റെ കുരിശ് വിനീതമായ ശുശ്രൂഷയുടെ ഏറ്റവും വലിയ പ്രതീകമാണ്. മനുഷ്യരക്ഷയ്ക്കുവേïി അവിടുന്ന് തന്നെത്തന്നെ ശൂന്യനാക്കി ദാസനായിത്തീർന്നു. കുരിശുമരണത്തോളം സ്വയം എളിമപ്പെടുത്തി. കുരിശിലേക്കു പോകുന്നതിന്‍റെ തലേരാത്രി അന്ത്യ അത്താഴത്തിനിരിക്കവേ, അവിടുന്ന് ശിഷ്യരുടെ പാദം കഴുകി അടിമയുടെ പ്രവൃത്തിചെയ്തു. യേശുവിന്‍റെ ദർശനത്തിൽ പരസ്പരം പാദം കഴുകുന്നിടത്തോളമെത്തുന്ന വിനീത സേവനം ചെയ്യുന്നതാണു യഥാർഥ അധികാരവും നേതൃത്വവും.ആധുനിക സാമൂഹിക ശാസ്ത്രത്തിന്‍റെയും മനഃശാസ്ത്രത്തിന്‍റെയും കïുപിടിത്തങ്ങളെ ഉല്ലംഘിക്കുന്ന പുതിയ ഭാഷ്യമാണ് യേശു നേതൃത്വത്തിനു നൽകുന്നത്. അണികളെ അടിച്ചൊതുക്കുന്നവനല്ല വളർത്തുന്നവനാണ് നേതാവ്. മൂന്നു തലങ്ങളിലാണ് ഈ വളർത്തൽ നടക്കേïത്. ദർശനം, സംഘം, വ്യക്തി. നേതാവ് സമൂഹന·യ്ക്കുതകുന്ന ദർശനം അഥവാ സ്വപ്നം വളർത്തിയെടുക്കണം; ഈ സ്വ

പ്നം സാക്ഷാത്കരിക്കുന്നതിന് ഒരു സംഘത്തെ രൂപപ്പെടുത്തും; ഓരോ വ്യക്തിയേയും വളർത്തി വലുതാക്കുന്നതിലായിരിക്കും അയാളുടെ ശ്രദ്ധ. യേശുവിന്‍റെ സ്വപ്നമായിരുന്നു ദൈവരാജ്യം. അവിടുന്ന് പന്ത്രï് ശിഷ്യരേയും പിന്നീട് 72 ശിഷ്യരേയും തെരഞ്ഞെടുത്തു പരിശീലിപ്പിച്ച് വളർത്തി; ഓരോ വ്യക്തിയുടെയും വളർച്ചയിൽ ശ്രദ്ധിച്ചു. നഷ്ടപ്പെട്ട
ഒരാടിനെ തേടുന്ന ഇടയനെപ്പോലെയാണ് അവിടുന്ന് വർത്തിച്ചത്. ന്ധന്ധഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ
പാടില്ല’’ (മത്താ 18:14). കരുണയാണ് നേതാവിന്‍റെ മുഖ
മുദ്ര. പക്ഷപാതിത്വം കൂടാതെ എല്ലാവരേയും പരിഗണിക്കാ
നും പരിചരിക്കാനും ശ്രദ്ധാലുവാണ് നേതാവ്. ന്ധന്ധഞാൻ നിങ്ങളുടെ ഇടയിൽ പരിചരിക്കുന്നവനെപ്പോലെയാണ്’’ (ലൂക്കാ 22:27). പ്രാന്തസ്ഥരോടും തള്ളപ്പെട്ടവരോടും പ്രത്യേകമായ അലിവ് കാണിക്കാൻ നേതാവ് തയാറാകും. നേതാവിന്, താൻ മറ്റുള്ളവരുടെ മുകളിലും മുൻപിലും നിൽക്കുന്നവനാണെന്ന അഹന്താപൂർവമായ കാഴ്ചപ്പാടില്ല; മറിച്ച് താനും അണികളും തുല്യരാണെന്ന സമത്വാധിഷ്ഠിതമായ വീക്ഷണമാണുള്ളത്. ന്ധന്ധനിങ്ങൾ നേതാക്ക·ാർ എന്നു വിളിക്കപ്പെടരുത്. മിശിഹാ മാത്രമാണ് നിങ്ങളുടെ ഏക നേതാവ്’’ (മത്താ 23:11). ദൈവം മാത്രമാണ് നേതാവ്. അവിടുന്ന് ദാനമായി നൽകിയ ശുശ്രൂഷാ സ്ഥാനം മാത്രമാണ് നേതൃത്വം. അതി
നാൽ നേതാവ് താൻ വലിയവനാണെന്ന് ഭാവിച്ച് ഞെളിഞ്ഞു നടക്കില്ല. മറിച്ച് താനും മറ്റുള്ളവരും തുല്യരാണെന്ന ബോധ്യത്തിൽ സ്നേഹത്തിന്‍റെ കൂട്ടായ്മയ്ക്ക് രൂപംകൊടുക്കാൻ ശ്രദ്ധിക്കും. പ്രീശരുടെയും നിയമജ്ഞരുടെയും പ്രകടനപരവും പ്രകോപനപരവുമായ നേതൃത്വശൈലികൾ വിമർശിച്ചുകൊï് അവരെ അനുകരിക്കരുത് എന്ന് അവിടുന്ന് ശിഷ്യരെ പഠിപ്പിക്കുന്നു (മത്താ 23: 112). നേതൃത്വത്തിന്‍റെ അപചയവും ജീർണതയും ആധുനിക സമൂഹത്തെ തളർത്തുന്പാൾ, യേശുവിന്‍റെ നേതൃദർശനം വലിയ വെളിച്ചം പകർന്നുനൽകുന്നു.