വിനയത്തിന്‍റെ വിജയം
Tuesday, March 21, 2017 11:15 PM IST
അഹന്തയാണ് എല്ലാ തകർച്ചകളുടെയും അടിസ്ഥാനം. വിനയം വിജയത്തിന്‍റെ സുനിശ്ചിതമായ ആധാരശിലയും. യേശു എളിമയുടെ നിറകുടമാണ്. ന്ധഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ നിങ്ങൾ എന്നിൽ നിന്ന് പഠിക്കുവിൻ’ (മത്തായി 11.29).
പഴയനിയമത്തിലെ പ്രവാചക·ാരിലൂടെയും സങ്കീർത്തനങ്ങളിലൂടെയും രൂപപ്പെട്ട ആത്മീയ ധാരയാണ് ന്ധഅനപീഠ യാഹ്വേ’ ന്ധഅഥവാ’ ന്ധയാഹ്വേയുടെ ദരിദ്രൻ’ (സെഫാനിയ 3:12-13; സങ്കീ 40:17). എളിമയും ദൈവാശ്രയത്വവുമാണ് യാഹ്വേയുടെ ദാരിദ്യ്രത്തിന്‍റെ മുഖമുദ്രകൾ. ഈ ആത്മീയ ധാര സാംശീകരിച്ചവരായിരുന്നു യേശുവിന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയവും യേശുവും. മറിയത്തിന്‍റെ സ്തോത്രഗീതവും (ലൂക്ക 1: 46-53) യേശുവിന്‍റെ സുവിശേഷ ഭാഗ്യങ്ങളും (മത്തായി 5:1-12). യാഹ്വേയുടെ ദരിദ്രന്‍റെ
ജീവിതശൈലി വരച്ചുകാട്ടുന്നു.
എളിമയെക്കുറിച്ചുള്ള യേശുവിന്‍റെ പാഠങ്ങൾ മൂന്ന് ദർശനങ്ങളിൽ നമുക്കു സമാഹരിക്കാം. ഒന്ന് എളിമ സത്യമാണ്. കാപട്യത്തിനും നാട്യത്തിനും ഘടകവിരുദ്ധമാണ്. താൻ ആരാണെന്നുള്ള സുവ്യക്തമായ അറിവിൽനിന്നാണ് അത് പൊട്ടിപ്പുറപ്പെടുന്നത്. താൻ ദൈവത്തിന്‍റെ മകനാണ്/ മകളാണ്; അതിനാൽ തനിക്ക് മൂല്യമുï് എന്ന ആത്മബോധവും സ്വത്വാംഗീകാരവുമാണ് എളിമയുടെ അടിത്തറ. ദൈവത്തിന്‍റെ മക്കളെന്ന നിലയിൽ നാം ദൈവത്തിലാശ്രയിച്ച് ജീവിക്കണം; എല്ലാം ദൈവത്തിന്‍റെ ദാനമാകയാൽ യാതൊന്നിലും അഹങ്കരിക്കേï കാര്യമില്ല; മറിച്ച് ദൈവഹിതപ്രകാരം ദാനങ്ങൾ വിനിയോഗിച്ചാൽ മതി. യേശുവിന് തന്നെപ്പറ്റി ശരിയായ അവബോധമുïായിരുന്നു. താൻ പിതാവിനാൽ അയയ്ക്കപ്പെട്ടവനാണ്. മനുഷ്യരക്ഷ നിർവഹിക്കുകയാണ് തന്‍റെ ദൗത്യം. യോഹന്നാന്‍റെ സുവിശേഷത്തിൽ കാണുന്ന ഏഴ് ന്ധഞാനാകുന്നു’ എന്ന് തുടങ്ങുന്ന വാക്യങ്ങൾ യേശുവിന്‍റെ ആത്മബോധത്തിന്‍റെ നിർദേശങ്ങളാണ്. (ഉദാ. ഞാനാകുന്നു വഴിയും സത്യവും ജീവനും...).
രï്, എളിമ ശിശുസഹജമായ ആത്മീയത രൂപപ്പെടുത്തുന്നതാണ്. ബുദ്ധിമാ·ാർക്കും വിവേകികൾക്കുമല്ല, ശിശുക്കൾക്കാണ് ദൈവികരഹസ്യങ്ങൾ വെളിപ്പെട്ടുകിട്ടുന്നത് (മത്തായി 11.25). ദൈവത്തിൽ ശരണപ്പെടുന്നവരുടെയും ദൈവത്തെ അനുസരിക്കുന്നവരുടെയും പ്രതീകമാണ് ശിശു. ദൈവത്തെക്കൂടാതെ നമുക്കൊന്നും ചെയ്യാൻ സാധ്യമല്ല. ആദ്യദന്പതികളുടെ പാപം അഹന്തയിൽനിന്നുള്ള അനുസരണക്കേടായിരുന്നു. അവർക്ക് പറുദീസ നഷ്ടപ്പെട്ടു. പറുദീസ മനുഷ്യർക്ക് വീെïടുത്ത് നല്കാൻ ആഗതനായ ക്രിസ്തു എളിമയുടെയും അനുസരണത്തിന്‍റെയും മാർഗങ്ങളിലൂടെയാണ് ചരിച്ചത്. ശിശുസഹജമായ ആത്മീയത മാനസാന്തരപ്പെട്ട ജീവിതമാണ്. മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെയാകുന്നവർക്കാണ് സ്വർഗരാജ്യം (മത്തായി 18:3). എളിമയുള്ളവർക്കേ അനുതാപത്തോടെ ദൈവസന്നിധിയിൽ പ്രാർഥിക്കാനാവൂ. പ്രീശന്‍റെയും ചുങ്കക്കാരന്‍റെയും ഉപമ ഈ പാഠമാണ് നൽകുന്നത് (ലൂക്കാ: 18:9-14).
മൂന്ന്, എളിമ സ്വയം താഴ്ത്തി മറ്റുള്ളവരെ ആദരിക്കുന്നതും അവർക്ക് സേവനം ചെയ്യുന്നതുമാണ്. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗരാജ്യത്തിലെ വലിയവൻ. ഇതുപോലുള്ള ശിശുവിനെ എന്‍റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു (മത്താ 18: 4-5). ഇവിടെ ന്ധശിശു’ ദുർബലരുടെ പ്രതീകമാണ്. ഏറ്റവും ദുർബലരെയും നിസഹായരെയും ശുശ്രൂഷിക്കുവാൻ അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എളിമയുള്ളവർക്കേ കഴിയൂ. എളിമയുള്ളവർ ആരെയും നിന്ദിക്കുകയോ വിധിക്കുകയോ ഇല്ല (മത്താ 18:19). അവർക്ക് സമൂഹത്തിലെ ചെറിയവരുടെ കാര്യത്തിൽ ശ്രദ്ധയുïായിരിക്കും. മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതി ആദരിക്കുവാനും സഹായിക്കുവാനും എളിമയുള്ളവർ തയാറാകും(ഫിലി 2:3).
പീഡാനുഭവരംഗങ്ങളിൽ യേശുവിന്‍റെ എളിമ പൂർണരൂപത്തിൽ പ്രകാശിതമാകുന്നു. അന്ത്യഭോജനവേളയിൽ അവിടുന്ന് സ്വയം താഴ്ത്തി ശിഷ്യരുടെ പാദം കഴുകി. വിചാരണവേളയിൽ അവഹേളനങ്ങളും നിന്ദനങ്ങളും പരാതി കൂടാതെ ഏറ്റുവാങ്ങി. കുരിശിൽ എല്ലാം ഉരിഞ്ഞുമാറ്റപ്പെട്ടവനായി, ശൂന്യവത്കരണത്തിന്‍റെ പാരമ്യമായി കത്തിജ്വലിച്ചു നില്ക്കുകയാണ് ക്രിസ്തു. കുരിശിന്‍റെ ചുവട്ടിൽനിന്നും ഇടതുഭാഗത്ത് കിടന്നവനിൽനിന്നുപോലും അവഹേളനാപരമായ വാക്കുകൾ പുറപ്പെട്ടപ്പോൾ ശാന്തമായി അവിടുന്ന് സഹിച്ചു. പേര്, സ്ഥാനം, പെരുമ, പ്രശസ്തി, സ്തുതി, ആദരവ് മുതലായവയൊന്നും ഇച്ഛിക്കാതെ വെറുക്കപ്പെട്ടവനും ശൂന്യനുമായിത്തീരത്തക്കവണ്ണം തന്നെത്തന്നെ വിട്ടുകൊടുത്ത ക്രിസ്തുവിനോളം എളിമപ്പെട്ടവർ ലോകത്തിൽ മറ്റാരുï്? ഈ എളിമയുടെ അഗാധതയാണ് ഉത്ഥാനത്തിന്‍റെ ഒൗന്നത്യത്തിലേക്ക് യേശുവിനെ ഉയർത്തുന്നത്.അഹന്ത വെടിയാനും ശൂന്യവത്കരണത്തിലൂടെ എളിമ അഭ്യസിക്കാനും നമ്മെ ഉത്ബോധിപ്പിക്കുന്ന വിനയത്തിന്‍റെ ചിഹ്നമാണ് കുരിശ്.