കരുണാമയൻ
Wednesday, March 22, 2017 11:26 PM IST
ഫ്രാൻസിസ് മാർപാപ്പാ ന്ധകരുണ്യത്തിന്‍റെ മുഖം’ എന്ന തന്‍റെ പ്രബോധനരേഖ ആരംഭിക്കുന്നത് ന്ധസ്വർഗസ്ഥനായ പി താവിന്‍റെ കാരുണ്യത്തിന്‍റെ മുഖമാണ് യേശുക്രിസ്തു’ എന്ന് പ്രഖ്യാപിച്ചുകൊïാണ്. ന്ധകരുണ’യെക്കുറിക്കുന്ന ഹീബ്രു
പദമാണ് ന്ധറഹാമീം’. ന്ധറേഹം’ എന്ന ഹീബ്രുപദത്തിന് ന്ധഗർഭ
പാത്രം’ എന്നാണർഥം. ഗർഭപാത്രത്തിൽ ശയിക്കുന്ന കുഞ്ഞിന് തന്‍റെ ജീവരക്തം പങ്കുവച്ച് അമ്മ ശുശ്രൂഷിക്കുന്നതുപോലെ മറ്റുള്ളവരുടെ ദുഃഖങ്ങളിൽ പങ്കുചേർന്ന് അവരെ രക്ഷിക്കുന്നതും വളർത്തുന്നതുമാണ് കാരുണ്യം.ന്ധഹെസദ്’ എന്ന ഹീബ്രുപദത്തെയും കരുണാപൂർവമായ സ്നേഹം എന്ന് വിവർത്തനം ചെയ്യാം. ന്ധമിസരികോർദിയാ’ എന്ന ലത്തീൻ പദം ഭിന്നത അനുഭവിക്കുന്നവരോട് ഹൃദയംകൊï് ഐക്യം
പുലർത്തുന്നതിനെ സൂചിപ്പിക്കുന്ന വാക്കാണ്. മറ്റൊരാളുടെ ഹൃദയഭാവങ്ങളുമായി താദാത്മ്യപ്പെടുന്നതും അയാൾക്കുവേïി തന്നെത്തന്നെ വ്യയം ചെയ്ത് ശുശ്രൂഷിക്കുന്നതുമാണ് കരുണ.
ദൈവത്തെ വെളിപ്പെടുത്താൻ ഈ ഭൂമിയിൽ അവതരിച്ച യേശുവിൽ നിറഞ്ഞുനിന്നത് അതിരില്ലാത്ത കാരുണ്യമാണ്. ന്ധകരുണയുള്ളവർ ഭാഗ്യവാ·ാർ; അവർക്ക് കരുണ ലഭിക്കും’ (മത്തായി 5:7). യേശുവിന്‍റെ അദ്ഭുതങ്ങളും രോഗശാന്തിശുശ്രൂഷകളും മുഖ്യമായും കാരുണ്യത്തിന്‍റെ സന്ദേശമാണ് നല്കുന്നത്. ന്ധവരാനിരിക്കുന്നവൻ നീ തന്നെയോ’? എന്ന സ്ഥാപകയോഹന്നാന്‍റെ ചോദ്യത്തിന് മറുപടിയായി, താൻ ചെയ്യുന്ന കരുണയുടെ പ്രവൃത്തികളാണ് യേശു ചൂïിക്കാണിച്ചത്. ന്ധഅന്ധർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ സുഖപ്പെടുന്നു; ബധിരർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുന്നു’ (മത്തായി 11:46). കാരുണ്യ പ്രവർത്തികളിലൂടെയാണ് മിശിഹായുടെ ആഗമനം മറ്റുള്ളവർ തിരിച്ചറിയുന്നത്. യേശു നിനവേയിലെ വിധവകളോട് കാണിച്ച കാരുണ്യം (ലൂക്കാ 7:15), ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരായിക്കഴിയുന്ന ജനാവലിയോട് തോന്നിയ അനുകന്പ (മത്തായി 9:36), വിശന്നു തളർന്ന ജനങ്ങൾക്ക് അപ്പം വർധിപ്പിച്ച് നൽകിയതിലൂടെ പ്രകാശിപ്പിച്ച കാരുണ്യം (മത്തായി 14:14, 15;32) മുതലായവ ദൈവകാരുണ്യത്തിന്‍റെ ശക്തമായ ആവിഷ്കാരമാണ്. ന്ധസ്പ്ളാങ്നോണ്‍’ എന്ന ഗ്രീക്കുപദമാണ് കരുണയെകുറിക്കാൻ ഈ സുവിശേഷങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ഉള്ളുകലങ്ങി ഉളവാകുന്ന തരളിതമായ മാതൃസ്നേഹത്തെ കുറിക്കുന്ന പദമാണിത്.
യേശുവിന്‍റെ അദ്ഭുതങ്ങളെ ന്ധഅടയാളം’ എന്ന് യോഹന്നാന്‍റെ സുവിശേഷം നാമകരണം ചെയ്യുന്നത് തികച്ചും സംഗതമാണ്. അദ്ഭുതങ്ങൾ മനുഷ്യനെ അന്പരപ്പിക്കാൻ വേïി ചെയ്യുന്ന ജാലവിദ്യകളല്ല; മറിച്ച് ദൈവത്തിന് മനുഷ്യരോടുള്ള അനന്തമായ കാരുണ്യം വെളിപ്പെടുത്തുന്ന രക്ഷാകര പ്രവൃത്തികളാണ്. യോഹന്നാന്‍റെ സുവിശേഷങ്ങളിലെ ആദ്യത്തെ അടയാളമായ ന്ധകാനായിൽ വെള്ളം വീഞ്ഞാക്കിയ സംഭവം’ (യോഹ 2.1-12) ദൈവത്തിന്‍റെ സമൃദ്ധമായ കൃപയും ജീവനും സ്നേഹവും വെളിപ്പെടുത്തിയ മിശിഹായുടെ പ്ര
വൃർത്തിയായിരുന്നു. അതിലൂടെ ഈ കുടുംബം മാത്രമല്ല, മാനവകുലം മുഴുവൻ ദൈവത്തിന്‍റെ കരുണ കïറിഞ്ഞു. കാരണം കാനായിലെ അദ്ഭുതം ഒരു യുഗപ്പിറവിയുടെ
ചൂïുപലകയാണ്. ലാസറിന്‍റെ കുഴിമാടത്തിൽ കണ്ണീർ പൊഴിച്ച് സഹോദരികളെ ആശ്വസിപ്പിച്ച യേശു അലിവിന്‍റെയും കരുണയുടെയും ആഴമാണ് വെളിപ്പെടുത്തിയത് (യോഹ. 11.35). യേശുവിന്‍റെ കാരുണ്യപ്രവൃത്തികളാണ് അവിടത്തെ കുരിശിലേക്ക് നയിച്ചത്. ലാസറിനെ ഉയിർപ്പിച്ച അദ്ഭുതത്തോടെയാണല്ലോ അധികാരികൾ അവിടുത്തെ വധിക്കാനുള്ള തീരുമാനമെടുത്തത് (ലൂക്ക 11:45-53). ശാരീരികവും ആധ്യാത്മികവുമായ കാരുണ്യ പ്രവൃത്തികൾ ചെയ്യുന്നവർ മാത്രമാണ് നിത്യസമ്മാനത്തിന് അർഹരാകുന്നതെന്ന് അസന്ദിഗ്ധമായി പഠിപ്പിക്കുവാൻ അവിടുന്ന് മടിച്ചില്ല (മത്തായി 25:31-40).
ദൈവകാരുണ്യത്തിന്‍റെ കവിഞ്ഞൊഴുകലായിരുന്നു യേശുവിന്‍റെ പാപമോചന ശുശ്രൂഷകൾ. അന്ത്യവിനാഴികയിൽ ക്രൂശിതനായ തന്‍റെ പക്കലേക്ക് തിരിഞ്ഞ വലതുവശത്തെ കള്ളനുനൽകിയ പാപമോചനമാണ് ഏറെ ശ്രദ്ധേയം (ലൂക്കാ 23: 39-43). യേശുവിന്‍റെ അവാച്യമായ കാരുണ്യം കൊïു മാത്രമാണ് അന്ത്യത്തിൽ ന്ധപറുദീസാ കൂടി മോഷ്ടിക്കാൻ’ കള്ളനു സാധിച്ചത്. തന്‍റെ വക്ഷസിൽ കുന്തം കൊïു കുത്തിയ അന്ധനായ പടയാളിക്ക് ലഭിച്ച സൗഖ്യം എതിരാളിയെപ്പോലും കാരുണ്യം കൊï് കീഴടക്കുന്ന ക്രിസ്തുവിന്‍റെ അന്യാദൃശ്യമായ മഹത്വം വെളിവാക്കുന്നതാണ്. അവിടുത്തെ വക്ഷസിലെ മുറിവിൽനിന്നൊഴുകിയ രക്തവും വെളളവും കാരുണ്യത്തിന്‍റെ പ്രവാഹങ്ങളാണ്. കാലഭേദമെന്യേ വേദനയനുഭവിക്കുന്ന സകലമനുഷ്യരുടെയും പ്രതിനിധിയാണ് ക്രൂശിതനായ ക്രിസ്തു. തന്‍റെ മുറിവുകളിലൂടെയാണ് അവിടുന്നു മുറിവേറ്റ മനുഷ്യർക്ക് സൗഖ്യം പകരുന്നത്. ആകയാൽ കാരുണ്യത്തിന്‍റെ ഏറ്റവും മൂർത്തമായ പ്രതീകമാകുന്നു കാൽവരിയിലെ കുരിശ്.