ന്ധതമസോ മാ ജ്യോതിർ ഗമയാ’- ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം ഭാരതീയരായ നമുക്ക് മനഃപാഠമാണ്. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ എന്ന പ്രാർഥനയ്ക്കുള്ള ഉത്തരമാണ് യേശുവിന്‍റെ വെളിപാട്. ന്ധഞാനാകുന്നു ലോകത്തിന്‍റെ പ്രകാശം. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല’ (യോഹ. 8:12). കൂടാരത്തിരുനാളിന്‍റെ പശ്ചാത്തലത്തിലാണ് യേശു ഈ പ്രഖ്യാപനം നടത്തുന്നത്. ഏഴു ദിവസം നീïുനില്ക്കുന്ന തീർഥാടകത്തിരുനാളാണ് കൂടാരത്തിരുനാൾ. കൂടാരത്തിരുനാളിൽ ജറുസലേം ദേവാലയത്തിലെ സ്ത്രീകളുടെ മണ്ഡപത്തിൽ യഹൂദ·ാർ
വലിയ ദീപങ്ങൾ കൊളുത്തിവയ്ക്കും. വാഗ്ദത്തനാട്ടിലേക്കുള്ള യാത്രയിൽ യാഹ്വേയായ ദൈവം രാത്രിയിൽ അഗ്നിത്തൂണായി അവർക്ക് വെളിച്ചമേകി മുന്പേ സഞ്ചരിച്ചതിനെ അനുസ്മരിക്കുന്ന ചടങ്ങാണിത്. ജറുസലേം പട്ടണം മുഴുവൻ ഉജ്വലമായ പ്രകാശധവളിമയിൽ കുളിച്ചുനിന്നപ്പോൾ നസ്രത്തുകാരനായ യേശു, ദേവാലയത്തിന്‍റെ തിരുമുറ്റത്തുനിന്ന് വിളിച്ചു പറഞ്ഞു: ന്ധഞാനാകുന്നു ലോകത്തിന്‍റെ പ്രകാശം’ (യോഹ. 8:12; 9:5; 12:46).
വെളിച്ചത്തെ കുറിക്കാൻ ന്ധഫോസ്’എന്ന ഗ്രീക്കുപദം 23 പ്രാവശ്യം യോഹന്നാന്‍റെ സുവിശേഷത്തിൽ ഉപയോഗിച്ചിട്ടുï്. ഇരുട്ടിനെ കുറിക്കുന്ന ന്ധസ്കോത്തിയാ’ എന്ന പദം എട്ടു പ്രാവശ്യവും. വെളിച്ചവും ഇരുട്ടും തമ്മിലുള്ള സംഘട്ടനത്തിന്‍റെയും വെളിച്ചത്തിന്‍റെ അന്തിമവിജയത്തിന്‍റെയും നാടകീയാവിഷ്കാരമാണ് യേശുവിന്‍റെ ചരിത്രം. യുഗാരംഭം മുതൽ വെളിച്ചത്തെ സർവേശ്വരന്‍റെ പ്രതീകമായിട്ടാണ് മനുഷ്യൻ കണക്കാക്കിയിരുന്നത്. നിശ്ചയമായും യേശുവിന്‍റെ ദൈവികമഹത്വം പ്രഖ്യാപനം ചെയ്യുന്ന വാക്യമാണിത്. യേശു പിതാവായ ദൈവത്തിന്‍റെ പൂർണ വെളിപാടാണെന്നും അവിടുന്ന് ന·യുടെയും പരിശുദ്ധിയുടെയും മൂർത്തരൂപമാണെന്നും ദൈവത്തിന്‍റെ പരമാവധി സ്നേഹത്തിന്‍റെ ആവിഷ്കാരമാണെന്നും ഭംഗ്യന്തരേണ ധ്വനിപ്പിക്കുന്ന വാക്യമാണിത്.
ലോകത്തിന്‍റെ പ്രകാശമെന്ന നിലയിൽ യേശു അഞ്ച് മുഖ്യധർമങ്ങൾ നിർവഹിക്കുന്നു. ഒന്ന്, മറഞ്ഞിരിക്കുന്നതിനെ തുറന്നു കാണിക്കുന്ന പ്രതീകമാണ് പ്രകാശം. ലോകത്തിന്‍റെ
പാപം തുറന്നുകാട്ടി, മനുഷ്യരെ മാനസാന്തരത്തിന് ക്ഷണിക്കുന്ന പ്രകാശമാണ് ക്രിസ്തുനാഥൻ (യോഹ. 3:19-21). രï്, യേശുവാകുന്ന പ്രകാശം ദൈവപിതാവ് അനന്തമായ സ്നേഹമാണെന്നും താൻ പിതാവിന്‍റെ പുത്രനെന്ന നിലയിൽ മിശിഹായാണെന്നും ലോകരക്ഷകനാണെന്നും വെളിപ്പെടുത്തുന്നു (യോഹ. 7: 14-53). പ്രകാശത്തിന് വെളിപാടെന്ന അർഥമുï്. മൂന്ന്, ജീവനും മോചനവും നല്കുന്നവനാണ് യേശുവാകുന്ന പ്രകാശം. യേശു പിറവിക്കുരുടന് കാഴ്ച കൊടുക്കുന്ന രംഗം പ്രകാശമായ ക്രിസ്തുവിന്‍റെ വിമോചന ദൗത്യത്തിന്‍റെ ചടുലതയാർന്ന ആവിഷ്കാരമാണ് (യോഹ. 9: 1-7). ലോകത്തിലെ ദുഃഖദുരിതങ്ങൾ വ്യക്തിയുടെയോ കുടുംബത്തിന്‍റെയോ പാപത്തിൽനിന്ന് ഉത്ഭവിക്കുന്നവയല്ല, മറിച്ച് ദുഃഖാർത്തനായ വ്യക്തിയുമായുള്ള സമാഗമം കരുണയുടെ പ്രവൃത്തികൾ ചെയ്യാൻ നമുക്ക് ലഭിക്കുന്ന അവസരമാണ്. യേശു കുരുടന്‍റെ കണ്ണുകളിൽ തുപ്പൽ ചാലിച്ച ചേറുപുരട്ടി അവനെ സീലോഹക്കുളത്തിലേക്കു അയച്ചു. ന്ധസീലോഹാ’ എന്ന വാക്കിന്‍റെ അർഥം ന്ധഅയയ്ക്കപ്പെട്ടവൻ’ എന്നാണ്. യേശുവാണ് പിതാവിനാൽ അയയ്ക്കപ്പെട്ടവൻ. പ്രതീകാത്മകമായി യേശുവിൽത്തന്നെയാണ് അയാൾ മുങ്ങി വെളിച്ചംപ്രാപിക്കുന്നത്. യേശുവിന്‍റെ വിമോചന ശുശ്രൂഷയെ പിന്തുടർന്ന് പ്രകാശമായി വർത്തിക്കാൻ അയാളും അയയ്ക്കപ്പെടുകയാണ്.

നാല്, പ്രകാശം വേർതിരിക്കലിന്‍റെ പ്രതീകമാണ്. ഇരുട്ടിനെ വേർതിരിക്കുന്ന മാധ്യമമാണ് പ്രകാശം. പ്രകാശമായ യേശുവിന്‍റെ സന്നിധിയിൽ മനുഷ്യൻ ഒരു തിരഞ്ഞെടുപ്പ് നടത്തിയേ മതിയാവൂ. ഒന്നുകിൽ പ്രകാശത്തിന്‍റെ പക്ഷത്ത്; അല്ലെങ്കിൽ ഇരുട്ടിന്‍റെ പക്ഷത്ത്. പിറവിക്കുരുടന് കാഴ്ച ലഭിച്ചശേഷം യഹൂദ നേതാക്കൾ അയാളെ വിചാരണ ചെയ്യുന്നു (യോഹ. 9: 841). വിചാരണരംഗങ്ങളിൽ സുഖമാക്കപ്പെട്ടവൻ ധീരമായി ക്രിസ്തുവിന് സാക്ഷ്യംവഹിച്ചു. അയാൾ സംഘത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. യേശു അയാളെ തന്‍റെ ശിഷ്യസംഘത്തിൽ ചേർത്തു. കാഴ്ചയുെïന്ന് നടിച്ച യഹൂദനേതാക്കൾ അന്ധരാണ്. കാഴ്ചയില്ലാതിരുന്ന പിറവിക്കുരുടൻ യഥാർഥത്തിൽ പ്രകാശധാരിയാണ്. ഇങ്ങനെ ഇരുട്ടിന്‍റെ വൈതാളികരേയും പ്രകാശത്തിന്‍റെ മക്കളെയും വേർതിരിക്കുന്നത് പ്രകാശമായ യേശുവിന്‍റെ സാന്നിധ്യമാണ്. ഈ വേർതിരിക്കൽ തി·യ്ക്കെതിരേ ന·യെ തിരഞ്ഞെടുത്തുകൊï് ഇരുട്ടിനെതിരേ ധീരമായി പോരാടാനുള്ള ആത്മബലം നമുക്ക് നല്കും. ആകയാൽ പ്രകാശം ധാർമിക പോരാട്ടത്തിന്‍റെ പ്രതീകംകൂടിയാണ്.അഞ്ച്, സത്പ്രവൃത്തികൾ ചെയ്യാൻ നമ്മെ ശക്തീകരിക്കുന്ന പ്രതീകമാണ് പ്രകാശം. ന്ധനിങ്ങൾ ലോകത്തിന്‍റെ വെളിച്ച’മാണെന്ന് പഠിച്ചപ്പോൾ സത്പ്രവൃത്തികൾ ചെയ്യാനാണ്
യേശു ആവശ്യപ്പെട്ടത് (മത്താ. 5:14-16). പ്രകാശത്തിന്‍റെ അഞ്ചു ധർമങ്ങളും ജീവിതത്തിൽ പ്രായോഗികമാക്കുന്നവനാണ്
യഥാർഥ ക്രിസ്തുശിഷ്യൻ.