എല്ലാ സംജ്ഞകൾക്കും ഉപരിയായവൻ
Wednesday, March 29, 2017 10:47 PM IST
യേശുവിന്‍റെ അന്യാദൃശമായ വ്യക്തിത്വമഹത്വത്തിൽ ആകൃഷ്ടരായ അനേകമാളുകൾ യേശുവിനെക്കുറിച്ചുള്ള തങ്ങളുടെ സാക്ഷ്യങ്ങൾ കുറിച്ചിട്ടുണ്ട്. ഫയദോർ ഡോസ്റ്റോയ്വ്സ്നി എഴുതുന്നു: ന്ധക്രിസ്തുവിനേക്കാൾ ഏറെ സുന്ദരവും ഗഹനവും അത്യാകർഷകവും ഓജസുറ്റതും പരിപൂർണവുമായ യാതൊന്നും ഭൂമുഖത്തില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടുത്തെക്കാൾ ഉത്കൃഷ്ടമായ യാതൊന്നും ഉണ്ടാവുക സാധ്യമല്ല. കെ.പി. കേശവമേനോന്‍റെ വാക്കുകളിൽ, മനുഷ്യരാശിയുടെ എല്ലാ ഗുണങ്ങളും യേശുവിൽ പൂർത്തീകരിച്ചിരിക്കുന്നു.
യേശു ആരാകുന്നു എന്ന ചോദ്യം അവിടത്തെ ജീവിതകാലത്തുതന്നെ പലരും ചോദിച്ചിട്ടുണ്ട്. ഒരിക്കൽ കേസറിയാ-ഫിലിപ്പി എന്ന പ്രദേശത്തേക്ക് യാത്ര ചെയ്യവേ, യേശു ഈ ചോദ്യം ശിഷ്യരോട് ചോദിച്ചു: ന്ധ മനുഷ്യപുത്രനായ ഞാൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?ന്ധ അവർ പറഞ്ഞു: ന്ധചിലർ അങ്ങയെ സ്നാപകയോഹന്നാനായി കാണുന്നു; മറ്റു ചിലരുടെ അഭിപ്രായത്തിൽ ഏലിയാ; വേറെ ചിലരുടെ വീക്ഷണത്തിൽ ജറമിയാ അഥവാ പ്രവാചക·ാരിൽ ഒരാൾ.ന്ധ യേശു ചോദിച്ചു: ന്ധനിങ്ങളുടെ അഭിപ്രായമെന്താണ്?ന്ധ ശിമയോൻ പത്രോസ് ഏറ്റുപറഞ്ഞു: ന്ധനീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്. (മത്തായി 16: 1316). ന്ധ യേശു ഇത് അംഗീകരിക്കുകയും ശിമയോനെ പ്രശംസിക്കുകയും ചെയ്യുന്നു. ഉടനെ യേശു ജറുസലമിൽ വച്ചുള്ള തന്‍റെ പീഡാനുഭവത്തെപ്പറ്റി അവരോട് സംസാരിക്കാൻ തുടങ്ങി. അപ്പോൾ പത്രോസ് ശക്തമായി എതിർത്തു: ന്ധഇത് ഒരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെന്ധ . യേശു പത്രോസിനെ ശാസിച്ചുകൊണ്ട് പറഞ്ഞു. ’സാത്താനേ, നീ എന്‍റെ പിന്നിൽ പോകൂ; നീ എനിക്ക് പ്രതിബന്ധമാണ്. നിന്‍റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്’ (മത്തായി 16:23). താൻ പലരും വിചാരിക്കുന്നതുപോലെ രാഷ്ട്രീയ വിപ്ലവകാരിയായ മിശിഹായല്ല, മറിച്ച് സഹനദാസനാണ്. സഹനത്തിലൂടെ മനുഷ്യരക്ഷ സാധിക്കാനാണ് പിതാവ് തന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഏശയ്യായുടെ പുസ്തകത്തിൽ സഹനദാസനെക്കുറിച്ചുള്ള നാല് പ്രധാന പ്രവചനങ്ങളുണ്ട്. (ഏശയ്യ 42: 19, 49: 17), 50: 411, 52: 13, 53: 12). ജനത്തിന്‍റെ പാപങ്ങൾ ഏറ്റെടുത്ത്, ജനത്തിനുവേണ്ടി സഹിച്ച് അവരെ വീണ്ടെടുക്കുന്ന യാഹ്വേയുടെ ദാസന്‍റെ ചിത്രമാണ് ഈ പ്രവചനങ്ങളിൽ നാം കാണുന്നത്. ഈ പ്രവചനങ്ങളാണ് തന്നിൽ പൂർത്തിയാകുന്നത് എന്ന് യേശു പഠിപ്പിച്ചപ്പോൾ ശിഷ്യ·ാർക്ക് അത് അംഗീകരിക്കാനായില്ല. യേശുവിന്‍റെ മിശിഹാത്വവും ദൈവപുത്രത്വവും സഹനദാസനെന്ന നിലയ്ക്കുള്ള അവിടുത്തെ ശുശ്രൂഷയുടെ പശ്ചാത്തലത്തിൽ മാത്രമേ മനസിലാക്കാനാവൂ.
യേശുവിന്‍റെ വ്യക്തിത്വത്തെയും ദൗത്യത്തെയും വെളിപ്പെടുത്തുന്ന അനേകം സംജ്ഞകൾ പുതിയനിയമത്തിലുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവ ’മനുഷ്യപുത്രൻ’, ’ദൈവപുത്രൻ’, ’മിശിഹാ’, ’സഹനദാസൻ’, ’കർത്താവ്’, ’ഞാനാകുന്നു’ എന്നിവയാണ്. യേശു മിക്കപ്പോഴും തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് ’മനുഷ്യപുത്രൻ’ എന്ന സംജ്ഞയിലൂടെയാണ്. മനുഷ്യപുത്രനെപ്പറ്റി മൂന്നുതരത്തിലുള്ള വിവരണങ്ങളുണ്ട്. (1) അധികാരത്തോടെയുള്ള യേശുവിന്‍റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവ (മർക്കോസ് 2:10, 27). (2) യേശുവിന്‍റെ പീഡാനുഭവവുമായി ബന്ധപ്പെട്ടു നില്ക്കുന്ന സംജ്ഞകൾ (മർക്കോസ് 8: 31). (3) മഹത്വപൂർണനായി വരാനിരിക്കുന്ന വിധിയാളനായ മനുഷ്യപുത്രൻ (മർക്കോസ് (13: 26). മനുഷ്യപുത്രൻ എന്ന സംജ്ഞ ഒരേസമയം യേശുവിന്‍റെ പൂർണ മനുഷ്യപുത്രൻ എന്ന സംജ്ഞ ഒരേസമയം യേശുവിന്‍റെ പൂർണ മനുഷ്യത്വവും, ഭൂമിയിലെ അധികാരത്തോടുകൂടിയ ശുശ്രൂഷകളും ഭാവിയിലെ മഹത്വപൂർണമായ രണ്ടാമത്തെ ആഗമനവും സൂചിപ്പിക്കുന്നതാണ്. ബാൻ ഹെദ്രീസ സംഘത്തിന്‍റെ മുന്പിൽ വിചാരണ മെച്ചപ്പെടുന്പോൾ, കയ്യേഫാസ് യേശുവിനോട് ചോദിച്ചു: ’നീയാണോ വാഴ്ത്തപ്പെട്ടവന്‍റെ പുത്രനായ ക്രിസ്തു? യേശു പറഞ്ഞു: ന്ധഞാൻ തന്നെ. തുടർന്ന് കൂട്ടിച്ചേർത്തു: താൻ മനുഷ്യകുലത്തെ വിധിക്കാൻ വാനമേഘങ്ങളിൽ വരാനിരിക്കുന്ന മനുഷ്യപുത്രൻ കൂടിയാണ്.ന്ധ(മർക്കോസ് 14: 6162).
ന്ധദൈവപുത്രൻന്ധ, ന്ധപുത്രൻന്ധ’ എന്നീ സംജ്ഞകൾ യേശുവിന്‍റെ ദൈവത്വത്തിലേക്ക് വിരൽചൂണ്ടുന്നു (മത്താ, 11: 2527, യോഹ. 1: 18), ’കർത്താവ്’, ’ഞാനാകുന്നു’ എന്നീ സംജ്ഞകളും യേശുവിന്‍റെ ദൈവത്വമാണ് വെളിപ്പെടുത്തുന്നത് (യോഹ. 8: 24, 28, 58). പഴയ നിയമത്തിൽ ദൈവം തന്‍റെ പേര് വെളിപ്പെടുത്തിയത്, ’ആകുന്നവൻ ഞാനാകുന്നു’ , (പുറ: 3: 14) ’ഞാനാകുന്നു അപ്പൻ’ (ഏശ. 43: 11) എന്നീ ശൈലീ പ്രയോഗങ്ങളിലൂടെയാണ്. ഈ ശൈലി തന്േറതായി ഉപയോഗിക്കുന്നതിലൂടെ, യേശു തന്‍റെ ദൈവത്വമാണ് വെളിപ്പെടുത്തുന്നത്.
യേശുവിന്‍റെ പൂർണ മനുഷ്യത്വവും പൂർണ ദൈവത്വവും അംഗീകരിക്കുവാൻ കുരിശ് നമ്മോട് ആവശ്യപ്പെടുന്നു. കുരിശിന് അഭിമുഖമായിനിന്ന ശതാധിപൻ ഏറ്റുപറഞ്ഞു: ’ഈ മനുഷ്യൻ സത്യമായും ദൈവപുത്രനായിരുന്നു’ (മർക്കോ. 15:39).