ഗുരു - ശിഷ്യ ബന്ധത്തിന് ഭാരതീയ പാരന്പര്യത്തിൽ പ്രത്യേക സ്ഥാനമുï്. ഗുരുവിന്‍റെ അടുത്തിരുന്ന് പഠിക്കുന്ന ശിഷ്യന്‍റെ അവസ്ഥ വെളിപ്പെടുത്തുന്നതാണ് ന്ധഉപനിഷത്ത്’ എന്ന പദം. മഹാഗുരുവായ യേശു ശിഷ്യരെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു.
ഗ്രീക്കുഭാഷയിൽ ശിഷ്യനെ കുറിക്കുന്ന പദം ന്ധമത്തേത്തേസ്’ ആണ്. ന്ധപഠിക്കുന്നവൻ’ ന്ധശിക്ഷണം നേടുന്നവൻ’ എന്നൊക്കെയാണ് അർഥം. യഹൂദ റബ്ബിമാർ സാധാരണയായി ശിഷ്യരെ തേടിപ്പോകയില്ല, മറിച്ച് ശിഷ്യർ ഗുരുവിനെ തേടിവരുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി യേശു ശിഷ്യരെ തേടിച്ചെന്ന് തിരഞ്ഞെടുക്കുന്നു. ശിഷ്യത്വം ദൈവത്തിന്‍റെ വരദാനമാണ്. മനുഷ്യന്‍റെ സിദ്ധിയോ കഴിവോ അല്ല ശിഷ്യത്വത്തിന് ആധാരം (യോഹ. 15:16).
സമാന്തര സുവിശേഷക·ാരുടെ വിവരണങ്ങളിൽ ശിഷ്യന്‍റെ അടിസ്ഥാനമനോഭാവം എല്ലാം ഉപേക്ഷിച്ച് ഗുരുവിനെ അനുഗമിക്കാനുള്ള സന്നദ്ധതയാണ്. മർക്കോസിന്‍റെ വിവരണമനുസരിച്ച്, ഗലീലിക്കടലിൽ മീൻ പിടിച്ചുകൊïിരുന്ന ശിമയോനെയും അന്ത്രയോസിനെയും യേശു വിളിച്ചു: ന്ധഎന്നെ അനുഗമിക്കുക. ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനെ വലയുപേക്ഷിച്ച് അവർ യേശുവിനെ അനുഗമിച്ചു’(മർക്കോ 1:16-18). വഞ്ചിയിലിരുന്ന് വലയുടെ കേടുപോക്കിക്കൊïിരുന്ന സെബദിപുത്ര·ാരായ യാക്കോബിനേയും യോഹന്നാനേയും അവിടുന്നു വിളിച്ചു. പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തിൽ വിട്ട് അവർ യേശുവിനെ അനുഗമിച്ചു (മർക്കോ1:19:20). തങ്ങളുടെ സന്പത്തുംതൊഴിലും കുടുംബബന്ധങ്ങളും ഉപേക്ഷിച്ചാണ് നാലുശിഷ്യർ യേശുവിനെ പിൻചെന്നത്. യേശു അവരുടെ തൊഴിൽ മാറ്റുന്നു. മീൻപിടിക്കുന്ന തൊഴിലിന്‍റെ സ്ഥാനത്ത് മനുഷ്യരെ രക്ഷിക്കുന്ന തൊഴിൽ അവർക്ക് നൽകുന്നു. ഉപേക്ഷിക്കലും പുതിയ ദൗത്യസ്വീകരണവുമാണ് ശിഷ്യത്വത്തിന്‍റെ അന്തർഭാവങ്ങൾ.
ഉപേക്ഷിക്കലിന്‍റെ പ്രാധാന്യം ലൂക്കായുടെ സുവിശേഷത്തിൽ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു. ന്ധകുടുംബ ബന്ധങ്ങളെയും സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍റെ അടുത്തുവരുന്ന ആർക്കും എന്‍റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല’ (ലൂക്ക 14:26). ഇവിടെ ന്ധവെറുക്കുക’ എന്നതുകൊï് ഉദ്ദേശിക്കുന്നത് ന്ധദ്വേഷിക്കുക’ എന്നതല്ല, മറിച്ച് പ്രഥമ പരിഗണന ക്രിസ്തുവിനും ദൈവരാജ്യത്തിനും കൊടുക്കണമെന്നതാണ്. ക്രിസ്തുവിനോടുള്ള സ്നേഹത്തിന് താഴെ മാത്രമേ മറ്റു ബന്ധങ്ങളം ലോകവസ്തുക്കളും വരാൻ പാടുള്ളൂ. ലൂക്കായുടെ സുവിശേഷത്തിൽ അദ്ഭുതകരമായ മീൻപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ആദ്യശിഷ്യരെ വിളിക്കുന്നത്. പത്രോസ് എളിമയോടെ താൻ പാപിയാണെന്ന് ഏറ്റുപറഞ്ഞപ്പോഴാണ് യേശു തന്നെ അനുഗമിക്കാനും മനുഷ്യരെ പിടിക്കുക എന്ന പുതിയ ദൗത്യം സ്വീകരിക്കാനും അവനെ ക്ഷണിക്കുന്നത്. (ലൂക്ക 5: 1-11). മനുഷ്യൻ അടിസ്ഥാനപരമായി ഉപേക്ഷിക്കേïത് ഈ ലോക ഭോഗങ്ങളോട് അവനെ കെട്ടിയിടുന്ന പാപാസക്തിയാണ്. ഈ ആസക്തികളിൽ പ്രധാനപ്പെട്ടവ ന്ധകണ്ണുകളുടെ ദുരാശ, ജഡത്തിന്‍റെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത’ (1 യോഹ 2:16) എന്നിവയാണ്.

പാപാസക്തിയെ ഉപേക്ഷിക്കുന്നവൻ ക്രിസ്തുവിൽ പുതിയ സൃഷ്ടിയായി മാറും (2 കൊറി 5:17). ഡീട്രിച്ച് ബോൻഹോഫർ തന്‍റെ ന്ധശിഷ്യത്വത്തിന്‍റെ വില’ എന്ന ഗ്രന്ഥത്തിൽ
വിശദമാക്കുന്നതുപോലെ, ക്രിസ്തു ഒരാളെ വിളിക്കുന്പോൾ, അതിന്‍റെ അർഥം വരിക, വന്നു മരിക്കുക എന്നാണ്. പാപജീവിതത്തിന് മരിച്ച് ആത്മാവിന്‍റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന പുതിയ വ്യക്തിയായിത്തീരുന്നതാണ് ശിഷ്യത്വം. തൊഴിലും സന്പത്തും കുടുംബബന്ധങ്ങളും ഉപേക്ഷിക്കുന്ന തീവ്രമായ പരിത്യാഗം എല്ലാവരിൽനിന്നും ക്രിസ്തു പ്രതീക്ഷിക്കുന്നില്ല. എന്നാൽ പാപത്തിന്‍റെ ദുർവാസനകളും ഹേതുക്കളും വെടിഞ്ഞ് പുതിയ ജനനം പ്രാപിക്കാൻ അവിടുന്ന് ഏവരേയും ക്ഷണിക്കുന്നു.
യേശുവിനെ എല്ലാറ്റിലുമുപരിയായി സ്നേഹിക്കുകയും അവിടുന്നിൽ വസിക്കുകയും ചെയ്യുന്നവർക്കാണ് ന്ധഉപേക്ഷ’ ആത്മാർഥമായി നടത്താൻ കഴിയുന്നത്. ന്ധതന്നോടുകൂടിയായിരിക്കാനാണ് യേശു ശിഷ്യരെ വിളിച്ചത്’ (മർക്കോ 3.14). യേശുവിൽ വസിച്ചവരാണ് ശിഷ്യ·ാരായിത്തീർന്നത് (യോഹ 1:39). ശിഷ്യത്വവും ദൗത്യവും തമ്മിൽ അഭേദ്യമായ ബന്ധമുï്. യേശുവിന്‍റെ ദൗത്യം തുടരാനാണ് ശിഷ്യ·ാർ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവരാജ്യം പ്രസംഗിക്കുക, ബന്ധന വിമോചനം നൽകുക, സൗഖ്യം പ്രദാനം ചെയ്യുക മുതലായവയാണ് മുഖ്യ ദൗത്യങ്ങൾ (മർക്കോ 3:14-15, മത്തായി 10: 1-2). ജനത്തെ പഠിപ്പിക്കുകയും വിമോചിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ദൈവരാജ്യത്തിന്‍റെ കെട്ടുപണി തന്നെയാണ് ഈ ദൗത്യത്തിന്‍റെ അന്തസത്ത. പന്ത്രïുപേർക്കുശേഷം 72 പേരെക്കൂടി യേശു തെരഞ്ഞെടുക്കുന്നു (ലൂക്ക 10-1). ഇന്ന് അവിടുന്ന് നമ്മെ തെരഞ്ഞെടുക്കുന്നു. ഉപേക്ഷയും സഹവാസവും ദൗത്യബോധവുമാണ് എക്കാലവും ക്രിസ്തുശിഷ്യത്വത്തിന്‍റെ അടിസ്ഥാന ഗുണങ്ങൾ. കുരിശിന്‍റെ പാതയിലൂടെയുള്ള യാത്രയാണ് ശിഷ്യത്വം.