ആത്മ ബോധവും ലക്ഷ്യബോധവും
Sunday, April 2, 2017 10:12 PM IST
വിക്ടർ ഫ്രാങ്കൽ എന്ന മനഃശാസ്ത്രജ്ഞൻ അവലംബിച്ച മനോരോഗ ചികിത്സാരീതിയാണല്ലോ ലോഗോതെറാപ്പി. ലക്ഷ്യബോധം നഷ്ടപ്പെടുന്പോഴാണ് മുനുഷ്യൻ രോഗിയായിത്തീരുന്നതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ലക്ഷ്യബോധവും കർമമാർഗവും കെïത്താൻ മനുഷ്യനെ സഹായിക്കുകയാണ് രോഗശാന്തിക്കുള്ള സിദ്ധൗഷധം. ആത്മബോധത്തിൽനിന്നാണ് ലക്ഷ്യബോധം ഉരുത്തിരിയുന്നത്. യേശുവിന്‍റെ കുരിശിലേക്ക് നോക്കുന്നവർക്ക് ആത്മബോധവും ലക്ഷ്യബോധവും ലഭിക്കും. റിക്ക് വാറൻ എന്ന ഗ്രന്ഥകാരൻ തന്‍റെ ന്ധലക്ഷ്യബോധത്തിൽ നയിക്കപ്പെടുന്ന ജീവിതം’ എന്ന ഗ്രന്ഥത്തിൽ എഴുതുന്നതുപോലെ, ഞാനാര്, എനിക്ക് എന്തെങ്കിലും ദൗത്യം നിറവേറ്റാനുേïാ? മനുഷ്യരുടെയിടയിൽ എന്‍റെ സ്ഥാനമെന്ത്? - ഈ മൂന്ന് ചോദ്യങ്ങൾക്ക്
തൃപ്തികരമായ ഉത്തരം കെïത്താതെ ധർമസങ്കടത്തിൽ കഴിയുന്നവർ അനേകരാണ്. ദൈവത്തെ ജീവിതത്തിന്‍റെ കേന്ദ്രമായി സ്വീകരിച്ചാലേ ഈ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം ലഭിക്കൂ.
യേശുവിന്‍റെ ജീവിതം മുഴുവൻ തന്നെ അയച്ച പിതാവായ ദൈവത്തിൽ കേന്ദ്രീകൃതമായിരുന്നു. പിതാവുമായി നിരന്തരം ബന്ധപ്പെട്ടു ജീവിച്ച യേശുവിന് താൻ ആരെന്നും തന്‍റെ ജീവിത ലക്ഷ്യമെന്തെന്നും തന്‍റെ സ്ഥാനമെന്തെന്നും സുവ്യക്തമായ ബോധ്യമുïായിരുന്നു. താൻ പിതാവിനാൽ അയയ്ക്കപ്പെട്ട പുത്രനാണ്; പിതാവിന്‍റെ വചനമാണ്; നൂറ്റാïുകളായി മാനവകുലം കാത്തിരുന്ന മിശിഹായും രക്ഷകനുമാണ്; വചനങ്ങൾ പൂർത്തിയാക്കിക്കൊï് സമയത്തിന്‍റെ പൂർണതയിൽ മണ്ണിൽ അവതരിച്ച മനുഷ്യപുത്രനും ദൈവപുത്രനുമാണ്, തന്‍റെ ദൗത്യത്തെപ്പറ്റി സംശയരഹിതമായ കാഴ്ചപ്പാട് ആരംഭം മുതലേ അവിടുത്തേയ്ക്കുïായിരുന്നു. പന്ത്രïാം വയസിൽ ദേവാലയത്തിൽ തന്നെ തേടിയെത്തിയ അമ്മയോട് അവൻ പറഞ്ഞു: ന്ധഞാൻ എന്‍റെ പിതാവിന്‍റെ കാര്യങ്ങളിൽ വ്യാപൃതമായിരിക്കേïതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?’ (ലൂക്ക 2:49). ഭക്ഷണം കഴിക്കാൻ തന്നെ നിർബന്ധിച്ച ശിഷ്യരോടുള്ള പ്രതികരണം: ന്ധപിതാവിന്‍റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്‍റെ ജോലി പൂർത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം’(യോഹ 4:34). പിതാവ് ഏല്പിച്ച ജോലി എന്താണ്?
ദൈവപിതാവ് സ്നേഹമാണെന്ന് വെളിപ്പെടുത്തുക; തന്‍റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മനുഷ്യരക്ഷ സാധിക്കുക. സഹനത്തെപ്പറ്റിയുള്ള ഏശയ്യായുടെ പ്രവചനമാണ് തന്നിൽ നിറവേറുന്നത് (ഏശ 52: 13-53:12).
അവിടുന്ന് ജനങ്ങളെ പഠിപ്പിച്ചതും രോഗികൾക്ക് സൗഖ്യം നൽകിയതും ബന്ധിതരെ മോചിപ്പിച്ചതും പിതാവിന്‍റെ ഹിതം നിറവേറ്റാനുള്ള പരമമായ ദൗത്യത്തിന്‍റെ ഭാഗമായിട്ടായിരുന്നു. കുരിശിന്‍റെ മാർഗമാണ് മനുഷ്യരക്ഷയ്ക്കായി പിതാവ് നിശ്ചയിച്ചിരുന്നത്. അതിനാൽ കുരിശിൽനിന്ന് കുതറിമാറാൻ അവിടുന്ന് ഒരിക്കലും ഒരുന്പെട്ടില്ല. തന്നെ അറസ്റ്റു ചെയ്യാനെത്തിയവരോട് യേശു പറഞ്ഞു: ന്ധകവർച്ചക്കാർക്കെതിരേ എന്നതുപോലെ എന്നെ ബന്ധിക്കാൻ നിങ്ങൾ വന്നിരിക്കുന്നുവോ? ഞാൻ ദിവസവും ദേവാലയത്തിലിരുന്ന് നിങ്ങളെ പഠിപ്പിച്ചിരുന്നു. നിങ്ങൾ എന്നെ പിടിച്ചില്ല.’ പ്രവാചകരുടെ ലിഖിതങ്ങൾ പൂർത്തിയാക്കാൻ വേïിയാണ് ഇതൊക്കെയും സംഭവിച്ചത് (മത്താ 26:55). ദൈവപിതാവിന്‍റെ പൂർവനിശ്ചിത പദ്ധതിയനുസരിച്ചാണ് താൻ അറസ്റ്റു ചെയ്യപ്പെടുന്നതും കുരിശിൽ മരിക്കുന്നതുമെന്ന പൂർണ ബോധ്യം യേശുവിനുïായിരുന്നു.ലക്ഷ്യം പൂർത്തിയാക്കിയതിന്‍റെ സാഫല്യത്തോടെയാണ് യേശു കുരിശിൽ മരിക്കുന്നത്. കുരിശിൽ നിന്നുള്ള വിജയ കാഹളമാണ് ന്ധഎല്ലാം പൂർത്തിയായി’ എന്ന വചനം (യോഹ 19:30). ഗ്രീക്കു ഭാഷയിൽ ന്ധതെത്തെലേസ്തായി’ (ഠവലവേലഹലെവേമശ) എന്നാണ് വായിക്കുന്നത്. ഇതേ പദം തന്നെ
പീഡാനുഭവത്തിന് തൊട്ടുമുന്പ് യേശു ശിഷ്യർക്കുവേïി പ്രാർഥിക്കുന്പോഴും ഉപയോഗിക്കുന്നു: ന്ധപിതാവേ, അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊï് ഞാൻ ഭൂമിയിൽ അങ്ങയെ മഹത്വപ്പെടുത്തിയിരിക്കുന്നു’ (യോഹ 17:4). ന്ധതേലോസ്’ എന്ന ഗ്രീക്കുപദത്തിന് ന്ധദൈവനിശ്ചിതമായ, ശുഭപര്യവസായിയായ അന്ത്യം’ എന്നാണ് അർഥം. ലക്ഷ്യം പൂർത്തിയാക്കിയതിന്‍റെ ആനന്ദം വെളിപ്പെടുത്തുന്ന വാക്യമാണ് കുരിശിൽ മുഴങ്ങിയത്.
ഈ ഭൂമിയിൽ പിറന്നുവീഴുന്ന ഓരോ മനുഷ്യനെ സംബന്ധിച്ചും ദൈവത്തിന് ഒരു പദ്ധതിയുï്. ന്ധനിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസിലുï്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണിത്’(ജെറമിയ 29: 11). ഈ പദ്ധതി കെïത്തുന്പോഴാണ് നാം ആത്മബോധത്തിലും ലക്ഷ്യബോധത്തിലും എത്തിച്ചേരുന്നത്. യേശുവിനെപ്പോലെ പിതാവായ ദൈവവുമായി ഗാഢബന്ധത്തിൽ ജീവിക്കുന്നവർക്ക് ലക്ഷ്യം കെïത്താൻ ബുദ്ധിമുട്ടുïാവില്ല. ലക്ഷ്യബോധത്തിൽ നമ്മുടെ ജീവിതത്തെ ഉറപ്പിച്ചാൽ നാം സൗഖ്യം പ്രാപിച്ചവരും അനേകരെ സൗഖ്യപ്പെടുത്തുന്നവരുമായിത്തീരും. ലക്ഷ്യബോധത്തോടെ ഉത്തവാദിത്വപൂർണമായ ജീവിതം നയിക്കാൻ നമ്മെ ഉത്ബോധിപ്പിക്കുന്ന സൗഖ്യത്തിന്‍റെ ചിഹ്നമാണ് കുരിശ്.