യേശുവിന്‍റെ പീഡാനുഭവ ചരിത്രത്തിന്‍റെ പ്രാരംഭമായി വി. യോഹന്നാൻ കുറിക്കുന്ന തിരുവചനം കുരിശിന്‍റെ സന്ദേശത്തിന്‍റെ കാച്ചിക്കുറുക്കിയ സംഗ്രഹമാണ്. ന്ധഈ ലോകം വിട്ട് പിതാവിന്‍റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിന് മുന്പ് യേശു അറിഞ്ഞു. ലോകത്തിൽ തനിക്ക് സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു;’ (യോഹ 13:1). ന്ധഅവസാനം വരെ ന്ധസ്നേഹിച്ചു’ എന്ന വാക്യഭാഗം ഗ്രീക്കു ബൈബിളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ന്ധഎയിസ് തേലോസ്ഗാപ്പേ സെൻ ആവുത്തൂസ്.’ മൂന്ന് അർഥത്തിൽ ഇത് വിവർത്തനം ചെയ്യാം: പരിപൂർണമായി സ്നേഹിച്ചു; ഇടമുറിയാതെ സ്നേഹിച്ചു; ഉൗഷ്മളമായി സ്നേഹിച്ചു. സ്നേഹത്തെ കുറിക്കാൻ ന്ധഅഗാപ്പെ’ എന്ന ഗ്രീക്കുപദമാണ് ഉപയോഗിക്കുക. ഉന്നതവും ദൈവികവുമായ സ്നേഹത്തെ കുറിക്കുന്ന പദമാണിത്.
സ്നേഹത്തെ കുറിക്കാൻ ന്ധഫീലെയോ’ എന്ന ഗ്രീക്ക് ക്രിയ ചില പ്പോൾ സുവിശേഷകൻ ഉപയോഗിക്കും. സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹത്തെ കുറിക്കുന്ന പദമാണിത്. സുഹൃദ്
സ്നേഹം പ്രധാനപ്പെട്ടതുതന്നെ. യേശു സുഹൃത്തുക്കളെപ്പോലെ തന്‍റെ ശിഷ്യരെ സ്നേഹിക്കുന്നുï് (യോഹ 15:15), എന്നാൽ സുഹൃദ് സ്നേഹത്തെ ഉല്ലംഘിക്കുന്ന ഉദാത്തവും ദൈവികവും ആത്മദാനപരവുമായ സ്നേഹമാണ് അഗാപ്പെ. കുരിശുമരണത്തിലൂടെ യേശു വെളിപ്പെടുത്തിയത് ന്ധഅഗാപ്പെ’യാകുന്ന അത്യുദാത്തമായ സ്നേഹമാണ്. മെൽഗിബ്സന്‍റെ ലോകപ്രശസ്തിയാർജിച്ച ന്ധപാഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന സിനിമയിൽ ന്ധപാഷൻ’ എന്നതുകൊï് വിവക്ഷിക്കുന്നത് യേശുവിന് മനുഷ്യരാശിയോടുള്ള ഭാവതീവ്രതയാർന്ന സ്നേഹമാണ്. ഈ സ്നേഹമാണ് കുരിശിൽ പ്രാണത്യാഗം ചെയ്യാൻ അവിടുത്തെ പ്രേരിപ്പിച്ചത്.
ന്ധഅഗാപ്പെ’യാകുന്ന സ്നേഹത്തിന്‍റെ ആറുതലങ്ങൾ യേശുവിന്‍റെ കുരിശിൽ സന്ധിക്കുന്നു. ഒന്നാമത്, പിതാവായ ദൈവത്തിന് മനുഷ്യരാശിയോടുള്ള അനന്തമായ സ്നേഹം. തന്‍റെ ഏകജാതനെ കുരിശിൽ ബലിയർപ്പിച്ചുകൊï് നമ്മെ രക്ഷിക്കാൻതക്കവിധം പിതാവായ ദൈവം ലോകത്തെ സ്നേഹിച്ചു (യോഹ 3:16). ന്ധനാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സ്വപുത്രനെ അയയ്ക്കുകും ചെയ്തു എന്നതിലാണ് സ്നേഹം’ (1. യോഹ 4:19). വി. പൗലോസിന്‍റെ വാക്കുകളിൽ ന്ധനാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേïി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്‍റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു’ (റോമാ 5:8). ദൈവം സ്നേഹമാണ് എന്ന വചനം മനസിലാക്കണമെങ്കിൽ നാം കുരിശിനെ ഉറ്റുനോക്കി ധ്യാനിക്കണം.
രïാമത്, പിതാവും പുത്രനും തമ്മിലുള്ള സ്നേഹമാണ് കുരിശിൽ പ്രകടമായിരിക്കുന്നത്. ന്ധപിതാവ് പുത്രനെ സ്നേഹിക്കുകയും എല്ലാം അവന്‍റെ കൈകളിൽ ഏല്പിക്കുകയും ചെയ്യുന്നു’ (യോഹ 3:35). ന്ധഞാൻ എന്‍റെ പിതാവിന്‍റെ കല്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനില്ക്കുന്നു’ (യോഹ 15:10). അത്യഗാധമായ സ്നേഹത്തിലൂടെയാണ് പിതാവും പുത്രനും ഒന്നായി വാഴുന്നത്. പിതാവ്, പുത്രൻ എന്നീ ദൈവിക ആളുകൾ തമ്മിലുള്ള രഹസ്യാത്മകവും സമർപ്പണാത്മകവുമായ ഗാഢമായ സ്നേഹത്തിന്‍റെ ആൾരൂപമെന്നോണമാണ് പിതാവിൽ നിന്നും പരിശുദ്ധാത്മാവ് പുറപ്പെടുന്നത്. ത്രിത്വൈകദൈവത്തിന് അന്യോന്യമുള്ളതും മനുഷ്യകുലത്തോടുള്ളതുമായ സ്നേഹത്തിന്‍റെ മൂർത്തരൂപമാണ് കുരിശ്.

മൂന്നാമത്, യേശുക്രിസ്തുവിന് മാനവകുലത്തോടുള്ള
സ്നേഹമാണ് കുരിശിൽ ജ്വലിച്ചുനിൽക്കുന്നത്. നമുക്കുവേïി ജീവത്യാഗംചെയ്ത ക്രിസ്തുവിന്‍റെ സ്നേഹമാണ് ഫാദർ മാക്സിമില്യണ്‍ കോൾബെയ്ക്ക് ഫ്രാൻസീസ് ഗയോണിഷെക് എന്ന അജ്ഞാതനായ സഹതടവുകാരനു പകരമായി മരിക്കാൻ ശക്തി പകർന്നത്. സ്നേഹത്തിന്‍റെ പരമോന്നതമായ ശുശ്രൂഷ ചെയ്യാൻ അനേകർക്കുള്ള ആത്മബലം നൽകിക്കൊï് കാൽവരിയിലെ കുരിശ് ഉയർന്നുനിൽക്കുന്നു.
നാലാമത,് യേശു നമ്മെ സ്നേഹിച്ചതുപോലെ നാം പരസ്പരം സ്നേഹിക്കണമെന്ന (യോഹ 13 : 34-35). പുതിയ കല്പന പ്രായോഗികമാക്കിക്കൊï് സ്നേഹത്തിന്‍റെ നാഗരികത പടുത്തുയർത്താൻ കുരിശ് നിരന്തരം നമ്മെ ഉദ്ബോധിപ്പിക്കുന്നു. വിദ്വേഷവും ശത്രുതയും വിപാടനം ചെയ്യാനും സ്നേഹവും ഐക്യവും രമ്യതയും സ്ഥാപിക്കാനുമുള്ള അനശ്വരമായ ആഹ്വാനത്തിന്‍റെ മാറ്റൊലിയാണ് കാൽവരിയിൽ മുഴങ്ങുന്നത്.
അഞ്ചാമത്, നമുക്കുവേïി മരിച്ച ക്രിസ്തുവിനെ നാം എല്ലാറ്റിനുമുപരിയായി സ്നേഹിക്കണമെന്ന ദർശനവും കുരിശിൽ ആലേഖിതമായിട്ടുï് (യോഹ 21:15) ക്രിസ്തുവിനെ എല്ലാറ്റിനുപരിയായി സ്നേഹിക്കുക എന്നാൽ ക്രിസ്തുവിന്‍റെ മാർഗത്തിൽ ചരിക്കുക എന്നാണല്ലോ അർഥം. അവസാനമായി സാർവലൗകികവും കരുണാർദ്രവുമായ സ്നേഹം അഭ്യസിച്ചുകൊï് പുതിയ ലോകം കെട്ടിപ്പടുക്കുവാൻ കുരിശ് നമ്മെ ആഹ്വാനം ചെയ്യുന്നു. ആരെയും മാറ്റിനിറുത്താതെ എല്ലാവരെയും ഉൾക്കൊള്ളുന്ന, ജാതി -മത വർഗ -വർണ ഭേദ ചിന്തകൾക്കെല്ലാം അതീതമായ സാർവത്രിക സ്നേഹമാണ് കാൽവരിയിലെ കുരിശിന്‍റെ സന്ദേശം. പ്രത്യേകിച്ച് പാവപ്പെട്ടവരോടും മുറിവേറ്റവരോടും പീഡിതരോടും പ്രത്യേക കാരുണ്യം കാണിക്കുന്ന സ്നേഹമാണിത്. എല്ലാ മനുഷ്യരേയും ആശ്ലേഷിക്കുന്ന വിശ്വോത്തര സ്നേഹത്തിന്‍റെ പ്രതീകമാണ് കുരിശിന്‍റെ ലംബവും തിരശ്ചീനവുമായ തലങ്ങൾ.
സ്നേഹത്തിന്‍റെ ആറുതലങ്ങൾ പ്രായോഗികമാക്കിക്കൊï് ന·നിറഞ്ഞ പുതിയ ലോകം സൃഷ്ടിക്കാനുള്ള കുരിശിന്‍റെ സന്ദേശത്തിന് നമുക്ക് കാതോർക്കാം.