ധാർമികപ്രഭാവം
Thursday, April 6, 2017 10:33 PM IST
ധർമത്തിന് ക്ഷയമുïായപ്പോൾ ധർമം പുനഃസ്ഥാപിക്കുന്നതിനുവേïി ദൈവം യുഗങ്ങൾ തോറും അവതാരമെടുക്കുന്നു എന്നത് ഭഗവദ്ഗീതയിലെ അതിസുന്ദരമായ സൂക്തമാണ്. ബൈബിൾ വീക്ഷണത്തിൽ അനേകം അവ താരമില്ല. മറിച്ച് യേശുക്രിസ്തുവിലൂടെ സംഭവിച്ച ഏകവും പൂർണവുമായ അവതാരം മാത്രം. ഈ അവതാരം ദൈവത്തിന്‍റെ സന്പൂർണ വെളിപാടും സന്പൂർണരക്ഷയുമാണ്. അതുകൊïാണ് യോഹന്നാൻ തന്‍റെ സുവിശേഷത്തിൽ യേശുവിനെ വചനം എന്ന് വിളിക്കുന്നത്. ന്ധവചനം മാംസമായി നമ്മുടെയിടയിൽ കൂടാരമടിച്ചു പാർത്തു’(യോഹ 1:14). ധർമച്യുതിയിൽനിന്ന് ലോകത്തെ കൈപിടിച്ചുകയറ്റി ധർമരക്ഷോപായം മാനവർക്ക് പകർന്നു നൽകുക എന്നതായിരുന്നു ക്രിസ്തുവിന്‍റെ അവതാരത്തിന്‍റെ മുഖ്യലക്ഷ്യം. ഈ ധർമരക്ഷ യേശു നൽകുന്നത് പ്രബോധനത്തിലൂടെ മാത്രമല്ല, കുരിശിലെ തന്‍റെ ആത്മബലിയിലൂടെയാണ്. ധർമരക്ഷയുടെ മഹാജ്യോതിസാണ് കുരിശിൽ പടർന്നുകത്തുന്നത്. ധാർമിക പ്രഭാവത്തിന്‍റെ പ്രകാശവീചികളാണ് കുരിശിൽനിന്ന് എട്ടുദിക്കുകളിലേക്കും പ്രസരിക്കുന്നത്.
യേശുവിന്‍റെ വിചാരണ - വിവിധ രംഗങ്ങൾ വിശകലനം ചെയ്യുന്പോൾ ധാർമിക പ്രഭാവത്തിന്‍റെ ശക്തിസ്രോതസായി യേശു പരിലസിക്കുന്നത് നമുക്ക് കാണാം. ബ്രഹ്മസമാജത്തിന്‍റെ തൃതീയ നേതാവായ ശ്രീ കേശവചന്ദ്രസേനന്‍റെ വാക്കുകളിൽ ന്ധധാർമികമായ എന്തൊരു സ്വച്ഛതയും മാധുര്യവുമാണ് ക്രിസ്തുവിന്‍റെ ജീവിതത്തിൽ തങ്ങിനിൽക്കുന്നത്! സത്യത്തോട് ഒട്ടിനിൽക്കുന്നതിൽ എത്ര സ്ഥിരവും ദൃഢവും കണിശവുമായ നിലപാടാണ് അവിടുന്ന്് സ്വീകരിച്ചത്! ഒരൊറ്റ മനുഷ്യനെയും അവിടുന്ന് ഭയപ്പെട്ടില്ല. മാത്രമോ സത്യത്തി
നും ദൈവത്തിനും വേïി ജീവൻ വെടിയാൻപോലും അവിടുന്ന് സന്നദ്ധനായി’.
യൂദാസ് ഒരു സംഘം റോമൻ പട്ടാളക്കാരെയും യഹൂദ പുരോഹിതരുടെ പോലീസ് സേനയേയും കൂട്ടി യേശുവിനെ അറസ്റ്റ് ചെയ്യാൻ ഗദ്സമൻ തോട്ടത്തിലെത്തിയപ്പോൾ, യേശു അസാമാന്യ സമചിത്തതയോടും ധൈര്യത്തോടും കൂടിയാണ് അവരെ നേരിട്ടത്. ശത്രുകരങ്ങളിൽനിന്ന് തന്‍റെ ശിഷ്യരെ രക്ഷിക്കാനും സ്വമേധയാ തന്നെത്തന്നെ ശത്രുക്കൾക്ക് ഏല്പിച്ചുകൊടുക്കാനും അവിടുന്ന് തയാറായി. ഹന്നാസ് എന്ന മുൻ പ്രധാനാചാര്യന്‍റെ പക്കൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, ഹന്നാസിന്‍റെ കപട വിസ്താരം യേശു തന്േറടത്തോടെ എതിർത്തു, തന്‍റെ കരണത്തടിച്ച സേവകന്‍റെ ദുർനടപടി ചോദ്യം ചെയ്തു (യോഹ 18:19-24). ഹന്നാസിന്‍റെ കോടതിയിൽനിന്ന് പ്രധാന പുരോഹിതനായ കയ്യഫാസിന്‍റെ നേതൃത്വത്തിലുള്ള സാൻഹെദ്രീൻ സംഘത്തിന്‍റെ കോടതിയിലേക്കാണ് യേശുവിനെ കൊïുപോയത്. കയ്യഫാസിന്‍റെ ചോദ്യത്തിന് അവിടുന്ന് ധീരമായി മറുപടി നല്കി. സംഘാംഗങ്ങൾ ദൈവദൂഷണക്കുറ്റമാരോപിച്ച് യേശു മരണശിക്ഷയ്ക്ക് അർഹനാണെന്ന് വിധിച്ചു. പക്ഷേ റോമൻ ഗവർണറുടെ അംഗീകാരത്തോടെയേ മരണശിക്ഷ നടപ്പാക്കാൻ പറ്റൂ. അതിനാൽ അവർ
യേശുവിനെ റോമൻ കോടതിയിലേക്ക് കൊïുപോയി. പെസഹാ പോലെയുള്ള വലിയ തിരുനാൾ കാലങ്ങളിൽ റോമൻ ഗവർണർ കേസറിയായിലെ ഒൗദ്യോഗിക വസതിയിൽനിന്ന് ജറുസലമിലെ കൊട്ടാരമായ പ്രത്തോറിയത്തിലേക്കു വരും. പന്തിയോസ് പീലാത്തോസായിരുന്നു അക്കാലത്തെ റോമൻ ഗവർണർ. സീസറിനെ വെല്ലുവിളിച്ച്, യേശു സ്വയം രാജാവായി അവകാശപ്പെടുന്നു എന്ന രാജ്യദ്രോഹക്കുറ്റമാണ് അവർ റോമൻ കോടതിയിൽ യേശുവിനെതിരേ ഉന്നയിച്ചത്.
റോമൻ കോടതിയിൽ യേശുവിനെ വിസ്തരിക്കുന്ന ഏഴു രംഗങ്ങളുï്, യോഹന്നാന്‍റെ സുവിശേഷത്തിൽ (യോഹ 18: 28-19:16). വിചാരണയിലൂടെ യേശു നിരപരാധിയാണെന്ന്
പീലാത്തോസിന് ബോധ്യപ്പെട്ടു. യേശുവിന്‍റെ നിരപരാധിത്വം അയാൾ മൂന്നു തവണ പരസ്യമായി പ്രഖ്യാപിച്ചു (യോഹ 18:19, 19: 4,6). ആ ദിവസങ്ങളിൽ ജറുസലമിലുïായിരുന്ന ഹേറോദേസിന്‍റെ പക്കലേക്ക് വിചാരണയ്ക്ക് യേശു അയയ്ക്കപ്പെട്ടെങ്കിലും ഹേറോദേസ് യേശുവിനെ അധിക്ഷേപിച്ച് പീലാത്തോസിന്‍റെ പക്കലേക്ക് തിരിച്ചയച്ചു (ലൂക്ക 23: 6-12). അവസാനം യഹൂദരുടെ അപ്രീതിക്കു പാത്രമായി തന്‍റെ സ്ഥാനവും പദവിയും നഷ്ടപ്പെടുമോ എന്നു ഭയന്ന് പീലാത്തോസ് നീതിമാനായ യേശുവിനെ കുരിശുമരണത്തിന് വിധിച്ചു. സ്ഥാനവും അധികാരവും നിലനിർത്താൻ, സത്യത്തിനും നീതിക്കും വിരുദ്ധമായ നിലപാടെടുക്കാൻ അയാൾ നിർബന്ധിതനായി. സത്യത്തോടുള്ള പ്രതിബദ്ധതയിൽ
പീലാത്തോസിനും ഹേറോദേസിനും നേരിട്ടതിലും വലിയ അപചയമാണ് യഹൂദ നേതാക്കൾക്കുïായത്. ന്ധസീസറല്ലാതെ ഞങ്ങൾക്ക് മറ്റൊരു രാജാവില്ല’ (യോഹ 19:15) എന്ന് പ്രഖ്യാപിച്ചതിലൂടെ അവർ തങ്ങളുടെ മതത്തിന്‍റെ അടിസ്ഥാനം തന്നെ തള്ളിക്കളഞ്ഞു. അവരുടെ യഥാർഥ രാജാവായ യാഹ്വേയായ ദൈവത്തെ തള്ളിപ്പറഞ്ഞ് സീസറിനെ അവർ രാജാവായി തെരഞ്ഞെടുത്തു. ഇത് വിഗ്രഹാരാധനയ്ക്ക് സദൃശ്യമായ തി·യാണ്. സത്യവും നീതിയും ചവിട്ടിമെതിച്ചവർ അന്ത്യത്തിൽ എത്തിപ്പെട്ട ദുരവസ്ഥയാണിത്.
സ്വന്തം ജീവൻപോലും ബലികൊടുത്ത്, സത്യത്തിനും നീതിക്കുംവേïി നിലകൊള്ളുകയും സത്യം താൻ തന്നെയാണെന്ന് പ്രഖ്യാപിക്കുകയും (യോഹ 14:6) ചെയ്ത യേശു തന്‍റെ ധാർമിക പ്രഭാവത്തിലൂടെ എതിരാളികളെ പരാജയപ്പെടുത്തി. സത്യത്തിന്‍റെയും നീതിയുടെയും അന്തിമ വിജയമാണ് യേശുവിന്‍റെ കുരിശ്.