യുഗാന്ത്യത്തിൽ അവസാന വിധിക്ക് കാർമികത്വം വഹിക്കാൻ വാനമേഘങ്ങളിൽ എഴുന്നള്ളുന്ന മഹത്വീകൃതനായ മനുഷ്യപുത്രനും വിധിയാളനുമായി യേശുക്രിസ്തുവിനെ സമാന്തര സുവിശേഷങ്ങൾ ചിത്രീകരിക്കുന്നു (മർക്കോ 13: 16-13, മത്താ 25:31). ക്രിസ്തുവിന്‍റെ രïാമത്തെ വരവിലാണ് (പരുസിയാ) ഈ അന്ത്യവിധി നടക്കുന്നത്. യോഹന്നാന്‍റെ സുവിശേഷമാകട്ടെ, ന്ധവിധി’യെ അസ്തിത്വാത്മകമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. "ക്രിസിസ്’ (Krisis) എന്ന ഗ്രീക്കു പദത്തെയാണ് വിധി എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്. പ്രകാശത്തിന്‍റെ മുന്പിൽ അഥവാ ന·യുടെ സാന്നിധ്യത്തിൽ ഒരാൾ എടുക്കുന്ന തീരുമാനമാണ് അയാളെ സംബന്ധിച്ചിടത്തോളം വിധി. ഒന്നുകിൽ അയാൾ പ്രകാശത്തെ വരിക്കും; അല്ലെങ്കിൽ അന്ധകാരത്തെ സ്വീകരിക്കും. ഒന്നുകിൽ ന·യുടെ പക്ഷത്തു നിൽക്കും. അല്ലെങ്കിൽ തി·യെ ആശ്ലേഷിക്കും. പ്രകാശരൂപനും ന·യുടെ ആകാരവുമായ ക്രിസ്തുവിന്‍റെ മുന്പിൽ ഓരോ വ്യക്തിയും സ്വീകരിക്കുന്ന നിലപാടും തെരഞ്ഞെടുപ്പുമാണ് വിധി.
യോഹന്നാന്‍റെ സുവിശേഷം അഞ്ചാം അധ്യായം മുതൽ 20-ാം അധ്യായം വരെ ഈ വിധിയുടെ വിവിധ വശങ്ങളാണ് സുവിശേഷകൻ അവതരിപ്പിക്കുന്നത്. അഞ്ചാം അധ്യായത്തിൽ ബഥസ്ദാ കുളക്കരയിൽ കിടന്ന തളർവാതരോഗിയെ സാബത്തുദിവസം സുഖപ്പെടുത്തിയ യേശുവിനെതിരേ യഹൂദപ്രമാണിമാർ കൊലവിളി മുഴുക്കി (യോഹ 5: 1-18). സാബത്തുലംഘനം മാത്രമല്ല, ദൈവദൂഷണക്കുറ്റവും അവർ യേശുവിൽ ആരോപിച്ചു. അവർ നിർദാക്ഷിണ്യം യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു. അപ്പോൾ യേശു യഹൂദകോടതിയിൽ സാക്ഷികളെ നിരത്തി തന്‍റെ ഭാഗം യുക്തിപൂർവം വാദിക്കുന്നു. താൻ പിതാവായ ദൈവത്താൽ അയയ്ക്കപ്പെട്ട പുത്രനാണ്; പിതാവ് തനിക്ക് ജീവൻ നല്കാനും വിധിക്കാനുമുള്ള അധികാരം നല്കിയിരിക്കുന്നു. പിതാവിന്‍റെ പ്രവർത്തനം താൻ തുടരുകയാണ്. വാദത്തിന്‍റെ അന്ത്യത്തിൽ അദ്ഭുതകരമായ ഒരു സ്ഥാനവ്യതിചലനമുïാകുന്നു. ആധ്യാത്മിക ഭാഷയിൽ, പ്രതീകാത്മകമായിട്ടാണ് യോഹന്നാൻ ഇത് ചിത്രീകരിക്കുന്നത്. യേശു ന്യായാധിപനായിത്തീരുന്നു; യേശുവിനെതിരേ വിധി പ്രസ്താവിച്ച യഹൂദ നേതാക്ക·ാർ പ്രതികളും കുറ്റക്കാരുമായിത്തീരുന്നു. ഈ സ്ഥാനവ്യതിചലനം , ഭൗതിക കോടതിക്കപ്പുറത്ത് സ്വർഗീയ കോടതിയിൽ നടക്കുന്ന നീതിന്യായ പരിപാലനമാണ്. യേശു നീതിമാനാണെന്നും പിതാവായ ദൈവം മനുഷ്യവർഗത്തിന്‍റെ വിധിയാളനായി അവിടുത്തെ നിയമിച്ചാക്കിയിരിക്കുന്നുവെന്നും അവിടുന്നിലൂടെ സമൂഹത്തിലെ പാവപ്പെട്ടവർക്കും ചൂഷിതർക്കും നീതി ലഭിക്കുന്നുവെന്നും പരോക്ഷമായി വെളിപ്പെടുത്തുന്ന ആധ്യാത്മിക പാഠങ്ങളാണ് ഈ വിചാരണാരംഗങ്ങളിൽ അന്ത:സ്ഥിതമായിരിക്കുന്നത്. യോഹന്നാന്‍റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ ആരംഭിക്കുന്ന ഈ സ്ഥാനവ്യതിചലന പ്രക്രിയയിലൂടെയുള്ള നീതിപാലനം തുടർന്നുവരുന്ന അധ്യായങ്ങളിൽ വിവിധ രീതിയിൽ ആവർത്തിക്കുന്നു. എന്നാൽ, ഇതിന്‍റെ പരമകാഷ്ഠ പീലാത്തോസിന്‍റെ കോടതിയിലാണ് അരങ്ങേറുന്നത്. യേശു നീതിമാനാണെന്ന് മൂന്നുവട്ടം പ്രസ്താവിച്ച പീലാത്തോസ്, യഹൂദ നേതാക്കളുടെ ഭീഷണിക്കു വഴങ്ങി, ലജ്ജാകരമായ ഭീരുത്വത്തോടെ യേശുവിനെ കുരിശുമരണത്തിന് വിധിക്കുന്നതിന് തൊട്ടുമുന്പ് ന്യായാസനത്തിൽ ഉപവിഷ്ടനാകുന്ന രംഗം രസകരമായ വിരുദ്ധോക്തി (Irony) പ്രയോഗത്തിലൂടെയാണ് യോഹന്നാൻ വിവരിക്കുന്നത്. ന്ധന്ധഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊïുവന്ന് കൽത്തളം (ഗബ്ബാത്ത) എന്നു വിളിക്കപ്പെടുന്ന ന്യായാസനത്തിൽ ഇരുന്നു’’ (യോഹ 19:13). ന്ധഇരുന്നു’ എന്നതിന് തുല്യമായി സുവിശേഷകൻ ഉപയോഗിക്കുന്ന ഗ്രീക്കുപദം ന്ധഎക്കാത്തിസെൻ’ (Ekathisen ) ആണ്. ഇതിനെ അകർമ്മക ക്രിയയായി എടുത്താൽ പീലാത്തോസ് ന്യായാസനത്തിൽ

ഉപവിഷ്ടനായി എന്നു മനസിലാക്കാം. സകർമ്മക ക്രിയയായി എടുത്താൽ പീലാത്തോസ് യേശുവിനെ ന്യായാസനത്തിൽ ഉപവിഷ്ഠനാക്കി എന്ന് മനസിലാക്കാം. ഭൗതികാർഥത്തിൽ
പീലാത്തോസാണ് ന്യായാസനത്തിൽ ഇരുന്നത്. ആത്മീയാർഥത്തിൽ മനുഷ്യപുത്രനും നിത്യവിധിയാളനുമായ യേശുവാണ് ന്യായാസനത്തിൽ ഇരുന്നത്. ബാഹ്യനയനങ്ങൾകൊïു നോക്കിയാൽ പീലാത്തോസ് ന്യായാസനത്തിൽ ഇരുന്ന് വിധി പ്രസ്താവിക്കുന്നതായി തോന്നുമെങ്കിലും ആത്മീയ നയനങ്ങൾകൊïു നോക്കുന്പോൾ യേശുക്രിസ്തുവാണ്
ന്യായാസനത്തിൽ ഇരുന്ന് പീലാത്തോസിന്‍റെയും യുഹൂദ നേതാക്കളുടെയും അന്യായ വിധിക്കെതിരേ ന്യായപൂർണമായ വിധിപ്രസ്താവന നടത്തുന്നത്. ലോകമെന്പാടും എക്കാലത്തും നടമാടുന്ന സകല അനീതിക്കും അധർമത്തിനുമെതിരേ നിത്യവിധിയാളനായ യേശു വിധിപ്രസ്താവിക്കുകയാണ്; പാവപ്പെട്ടവർക്കും ചൂഷിതർക്കും നീതി ലഭ്യമാകുന്നതിന്, അവരുടെ പക്ഷത്തുനിന്ന് വാദിക്കുകയും അവരെ ഞെരുക്കുന്ന പീഡകർക്കെതിരേ ദൈവത്തിന്‍റെ വചനം പ്രഖ്യാപിക്കുകയുമാണ്. പാവപ്പെട്ടവരെ ചവിട്ടിമെതിച്ചുകൊï് അനീതിയും അഴിമതിയും പ്രവർത്തിക്കുന്ന ചൂഷകർക്കും പ്രമാണിമാർക്കുമെതിരേ നീതിയുടെയും ധർമത്തിന്‍റെയും ജിഹ്വകളായിത്തീരാനുള്ള ആഹ്വാനമാണ് യേശുവിന്‍റെ വിചാരണാരംഗങ്ങൾ മുഴക്കുന്നത്. അനീതിക്കും അധർമത്തിനുമെതിരേ പോരാടാൻഒടുങ്ങാത്ത ആവേശം നല്കുന്ന വിപ്ലവചിഹ്നമാണ് കുരിശ്.