Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
മുല്ലപ്പെരിയാർ ഡാം: കേരളത്തിനും റസൽ ജോയിക്കുമെതിരേ തമിഴ്നാട്ടിൽ പ്രചാരണം
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിനെ തകർക്കാൻ കേരള സർക്കാർ ശ്രമിക്കുന്നതായി തമിഴ്മാധ്യമങ്ങളിൽ വ്യാപക പ്രചാരണം. മുന്നറിയിപ്പില്ലാതെ കൂടുതൽ ജലം മുല്ലപ്പെരിയാർ ഡാമിൽനിന്ന് ഒഴുക്കിവിട്ടതു പ്രളയതീവ്രത കൂട്ടിയെന്നു കേരളം സുപ്രീംകോടതിയിൽ നിലപാടു സ്വീകരിച്ചതിനെത്തുടർന്നാണ് തമിഴ് മാധ്യമങ്ങളും വിവിധ സംഘടനകളും വ്യാജപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൂടുതൽ ഷട്ടറുകൾ ഉയർത്തിയത് പ്രളയംകൂട്ടിയെന്ന കേരള സർക്കാരിന്റെ വാദം വ്യാജമാണെന്ന് ഇവർ സമർഥിക്കുന്നു. മുല്ലപ്പെരിയാർ ഡാമിനു ബലക്ഷയമില്ലെന്ന കേരള സർക്കാരിന്റെ പ്രസ്താവനകളും വ്യാപകമായി ഇവർ ഉപയോഗിക്കുന്നുണ്ട്. മുല്ലപ്പെരിയാർ ഡാം തുറന്നു വിട്ടതല്ല ഇടുക്കി ഡാമും ഇടമലയാർ ഡാമും ഉൾപ്പെടെയുള്ള അണക്കെട്ടുകൾ തുറന്നു വിട്ടതാണു കേരളത്തിലെ പ്രളയദുരന്തത്തിനു കാരണമെന്നു തമിഴ്നാട് ദേശീയ പെരിയഴകം കക്ഷി നേതാവ് മണിയരശൻ പറയുന്നു. തമിഴ്നാടിനു മേൽ കുറ്റം ചാർത്താനാണ് കേരളം ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടു ഹർജി നൽകിയ അഭിഭാഷകൻ റസൽ ജോയിക്കെതിരേയും ചില തമിഴ് മാധ്യമങ്ങളിൽ വിമർശനമുണ്ട്. കോടതി വിധിക്കു ശേഷം തമിഴ്മാധ്യമങ്ങളും അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ദുരന്തമായിരിക്കുമെന്നാണു റസൽ ജോയി തമിഴ്മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ, അദ്ദേഹം കരാറിനെക്കുറിച്ചും മറ്റും പറഞ്ഞ ഭാഗങ്ങളൊക്കെ അവർ തമസ്കരിച്ചാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, തമിഴ്നാട് സർക്കാർ പുതിയ ഡാം നിർമിക്കുന്നതിനു വിരുദ്ധമായി കൊണ്ടു വരുന്ന ന്യായീകരണങ്ങൾക്ക് ഒരു പ്രസക്തിയുമില്ലെന്നു റസൽ ജോയി ചൂണ്ടിക്കാട്ടുന്നു. കേരളം തന്നെ ഇപ്പോൾ ഭൂകന്പസാധ്യതയുള്ള പ്രദേശമാണ്. ഒരു ഫലവത്തായ ദുരന്തനിവാരണ പദ്ധതിയോ മുല്ലപ്പെരിയാർ വിഷയത്തിനു സമഗ്രമായ ഒരു പരിഹാര പദ്ധതിയോ കണ്ടെത്താതെ നിയമതടസങ്ങളും സാങ്കേതിക തടസങ്ങളും പറഞ്ഞു ഹതഭാഗ്യരായ അന്‍പതു ലക്ഷം ജനങ്ങളുടെ ജീവനു വിലപറഞ്ഞ് കേന്ദ്ര, തമിഴ്നാട്, കേരള സർക്കാരുകൾ പാവക്കൂത്ത് നടത്തുകയാണ്.
1980ലെ വനസംരക്ഷണ നിയമം അനുസരിച്ചു വനവിസ്തൃതിയിൽ കുറവുണ്ടാകുന്ന വിധത്തിൽ ജലനിരപ്പ് ഉയർത്താൻ പാടില്ല. വാദം ഉയർത്തിക്കാട്ടി പേപ്പാറ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുന്നതിനെ തമിഴ്നാട് എതിർത്തിരുന്നു.
വനപ്രദേശത്തെയും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കുന്ന ഉത്തരമൊരു സാഹചര്യമുണ്ടായാൽ പൊതുജനാഭിപ്രായം തേടണമെന്നു പരിസ്ഥിതി സംരക്ഷണ നിയമത്തിൽ പറയുന്നു. എന്നാൽ, ഇതിനു വിപരീതമായി മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുന്ന കാര്യത്തിൽ പൊതുജനാഭിപ്രായം തേടിയിട്ടില്ല. വന്യജീവി സംരക്ഷണനിയമം, വനാവകാശ നിയമം എന്നിവയുടെ ലംഘനവും മുല്ലപ്പെരിയാറിലുണ്ടായി എന്നും റസൽ ജോയി പറയുന്നു.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തടസങ്ങൾ നീക്കിത്തുടങ്ങാം; സാധ്യതാപഠനം വേഗമാകട്ടെ
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിന
മുല്ലപ്പെരിയാർ പുതിയ അണക്കെട്ട്: സാധ്യതാപഠനത്തിന് തമിഴ്നാടിന്റെ അനുമതി വേണ്ടെന്നു കേന്ദ്രം
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ സാധ്യത പരിശോധിക്കാൻ കേരളത
മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കാൻ അനുവാദം തേടി തമിഴ്നാട് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ അനുവ
മുല്ലപ്പെരിയാർ: ഈ മുട്ടാപ്പോക്കു മാറ്റാൻ കേന്ദ്രം ഇടപെടണം
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിന
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള സാധ്യതാപഠനത്തിന് അനുമതി
ന്യൂഡൽഹി: മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനു പുതിയ പ്രതീക്ഷകൾ നൽകി കേന്ദ്രസ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താത്കാലിക നിയന്ത്രണം ഏറ്റെടുക്കാനുള്ള അവസരം കേരളം കളഞ്ഞുകുളിച്ചു
ജനങ്ങളുടെ ജീവനു ഭീഷണിയായാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചു
തമിഴ്നാട്ടിൽ മഴ പെയ്താൽ മുല്ലപ്പെരിയാർ നിറയുമോ?
കോട്ടയം: തമിഴ്നാട്ടിൽ മഴ പെയ്യുന്പോൾ മുല്ലപ്പെരിയാറിനെപ്പറ്റി ആശങ്ക വേണോ? വേണമല്ലോ, തമിഴ്നാട്ടിലല
മുല്ലപ്പെരിയാർ അണക്കെട്ട്: കേരളത്തിൽ നിശബ്ദപ്രചാരണം; അഞ്ചു ലക്ഷം ഒപ്പുകൾ പ്രധാനമന്ത്രിക്ക്
മൂവാറ്റുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സേവ് കേരള എ
ഡാം സുരക്ഷ: മുല്ലപ്പെരിയാറിനായി കേരളം അപേക്ഷ നൽകിയില്ല
ഇടുക്കി: രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ലോകബാങ്ക് സഹാ
മുല്ലപ്പെരിയാർ: ജലകമ്മീഷന്റെ നിലപാടിനെ പിന്തുണയ്ക്കരുതെന്നു സതീശൻ
പറവൂർ: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര വാട്ടർ കമ്മീഷ
മുല്ലപ്പെരിയാർ കേസിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല: മന്ത്രി
പത്തനംതിട്ട: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധി
അന്താരാഷ്ട്ര സംഘത്തിന്റെ പരിശോധനയെ കേരളം എതിർത്തതു തിരിച്ചടിയാകും: റസൽ ജോയി
തൊടുപുഴ: മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയിൽ ചർച്ച ചെയ്യു
മുല്ലപ്പെരിയാർ: കേരളത്തിന്റെ മൗനം ദുരൂഹമെന്നു റസൽ ജോയി
ഇടുക്കി: സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുന്പ
മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയം: കൂടുതൽ കടുവകൾ ചത്തതായി സൂചന
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയത്തിൽ കൂടുതൽ കടവുകൾ ചത
തമിഴ്നാട് പറഞ്ഞതു പച്ചക്കള്ളം; ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ തമിഴ്നാടിന്റെ
മുല്ലപ്പെരിയാർ: ധാർഷ്ട്യം അനുവദിക്കാനാവില്ല
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന
മുല്ലപ്പെരിയാർ അണക്കെട്ടിൽ പൂർണ അധികാരം കേരളത്തിന്; തമിഴ്നാടിന്റേതു കടന്നുകയറ്റം
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ പൂർണ അധികാരം കേരളത്തി
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്: ദീപിക റിപ്പോർട്ടുമായി തിരുവഞ്ചൂർ
കോട്ടയം: മഹാദുരന്തത്തിനു വഴിവയ്ക്കും വിധം മുല്ലപ്പെരിയാർ അണക്കെ
മുല്ലപ്പെരിയാർ: യാഥാർഥ്യം അറിയിക്കണമെന്ന് കാത്തലിക് ഫെഡറേഷൻ
കോട്ടയം: കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ തമിഴ്നാട് ജലം തു
മുല്ലപ്പെരിയാർ: തമിഴ്നാട് ലക്ഷ്യമിട്ടത് 150 അടിക്കടുത്ത്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് ലക്ഷ്യമിട്ടത് 147 അടിക്കു മുകളി ലുള്ള
മുല്ലപ്പെരിയാറിൽ സംഭവിച്ചതെന്തെന്നാൽ
ഇത് റസൽജോയി. ആലുവ നസ്രത്ത് ഡോ.വർഗീസിന്റെയും ഡോ. റോസിയുടെയും ഏകമകൻ. ജസ്
Latest News
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
Latest News
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top