ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
വീണവരു​ണ്ട്, പ​ക്ഷേ...
തീ​ർ​ച്ച​യാ​യും സ​ഭ​യി​ൽ പു​ഴു​ക്കു​ത്തു​ക​ളു​ണ്ട്. തെ​റ്റു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ത് ഇ​ന്നു മാ​ത്ര​മ​ല്ലെ​ന്നു മ​ന​സി​ലാ​ക്കു​ക. ക്രി​സ്തു​വി​ന്‍റെ 12 ശി​ഷ്യന്മാ​രി​ൽ ഒ​രാ​ൾ​ത​ന്നെ ക​ള്ള​നാ​ണ​യ​മാ​യി​പ്പോ​യി. ആ​ദ്യ​ത്തെ 12 ബി​ഷ​പ്പു​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു യൂ​ദാ​സ്. ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് തെ​റ്റി​പ്പോ​യെ​ന്ന് ക്രി​സ്തു ഒ​രി​ക്ക​ലും പ​ശ്ചാ​ത്ത​പി​ച്ചി​ല്ല.

ക്രി​സ്തു​വി​നെ ഒ​റ്റി​ക്കൊ​ടു​ത്ത​ത് യൂ​ദാ​സാ​ണെ​ങ്കി​ൽ ശ​ത്രു​ക്ക​ൾ കാ​ൽ​വ​രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ രാ​ത്രി​യി​ൽ ഗു​രു​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​നാ​യി​രു​ന്നു പ​ത്രോ​സ്. പ​ക്ഷേ, അ​യാ​ൾ നെ​ഞ്ചു​പൊ​ട്ടി ക​ര​ഞ്ഞു. പ​ശ്ചാ​ത്താ​പ വി​വ​ശ​നാ​യ ആ ​മ​നു​ഷ്യ​നെ ക്രി​സ്തു ത​ന്‍റെ സ​ഭ​യു​ടെ നാ​യ​ക​നാ​ക്കി. ക​യ​റു​മെ​ടു​ത്ത് കു​ശ​വ​ന്‍റെ പ​റ​ന്പി​ലേ​ക്കു പോ​കാ​തെ പ​ശ്ചാ​ത്ത​പി​ച്ചി​രു​ന്നെ​ങ്കി​ൽ യൂ​ദാ​സി​ന്‍റെ വി​ധി മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു. അ​താ​ണ് സ​ഭ. അ​ഭി​സാ​രി​ക​യാ​യി ജ​ന​ങ്ങ​ൾ ക​ല്ലെ​റി​യാ​ൻ കൊ​ണ്ടു​വ​ന്ന മ​ഗ്​ദ​ലന​യു​ടെ ചു​റ്റും നി​ന്ന​വ​രോ​ട് അ​വ​ൻ പ​റ​ഞ്ഞ​ത്, നി​ങ്ങ​ളി​ൽ പാ​പ​മി​ല്ലാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ എ​ന്നാ​ണ്.


പാ​പി​നി​യെ അ​വ​ൻ കൈ​പി​ടി​ച്ചെ​ഴു​ന്നേ​ല്പി​ച്ചു പ​റ​ഞ്ഞ​ത് ഇ​നി പാ​പം ചെ​യ്യ​രു​തെ​ന്നാ​ണ്. ഇ​ന്നു മ​ഗ്ദ​ലന മ​റി​യം ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ വി​ശു​ദ്ധ​യാ​ണ്. പാ​പി​ക​ളും ചു​ങ്ക​ക്കാ​രും ധ​ന​വാ​നും പാ​വ​പ്പെ​ട്ട​വ​നും ഒ​ക്കെ അ​ട​ങ്ങു​ന്ന ഒ​രു ചെ​റു പ്ര​പ​ഞ്ച​മാ​ണി​ത്. ഏ​തെ​ങ്കി​ലും ചി​ല വ്യ​ക്തി​ക​ളു​ടെ മ​റ​വി​ൽ സ​ഭ​യെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ങ്കി​ൽ അ​തു വി​ജ​യി​ക്കി​ല്ലെ​ന്നു വി​നീ​ത​മാ​യി പ​റ​യ​ട്ടെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.