അമ്മയുടെ ഉദരത്തെ ശവപ്പറന്പാക്കുന്പോൾ!
ശ്രദ്ധിക്കുക, ഇതു കേവലം ലൈക്കിനോ ഷെയറിനോ വേണ്ടി എഴുതുന്നതല്ല. ഈ കുറിപ്പ് ആത്മാർഥതയോടെ വായിച്ചാൽ ഒരു പക്ഷേ ഇതിനെ കാര്യങ്ങൾ നിങ്ങളുടെ മനസിനെ തൊടും. ലൈക്കിനേക്കാളും ഷെയറിനേക്കാളും വിലപിടിച്ചത് ആ സ്പർശമാണ്. എങ്കിലും ഇതു നിങ്ങളുടെ മനസിനെ തൊട്ടെങ്കിൽ കൂടുതൽ പേരിലേക്ക് എത്തിച്ചാൽ കൂടുതൽ സന്തോഷം, അതു വലിയൊരു നന്മയും ആയിരിക്കും.

മാതാവും പിതാവും ആവുക എന്നുള്ളത് ദാമ്പത്യബന്ധത്തിൽ അതിന്‍റെ സ്വഭാവികതയിൽ ഉള്ളതാണ്. സ്വയം ദാനം ചെയ്യുന്നതിലൂടെ ദമ്പതികളുടെ ശരീരം ദൈവത്തിന്റെ ആലയങ്ങളായിത്തീരുന്നു. അവിടെ ദൈവം സൃഷ്ടികർമത്തിന്‍റെ ആരാധന നടത്തുന്നു. കുഞ്ഞുങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും സ്നേഹദായകം, ജീവദായകം എന്നീ അർഥതലങ്ങൾ അതിനുണ്ട്. അതായതു സ്വയം ശൂന്യവല്കരണത്തിലൂടെയാണ് ഉത്തരവാദിത്വ പൂർണമായ മാതൃത്വവും പിതൃത്വവും പ്രയോഗികമാകുന്നത്.

സൃഷ്ടികർമത്തിൽ ഏർപ്പെടുമ്പോൾ പുരുഷബീജത്തിലെ 23 ക്രോമോസോമുകളും സ്ത്രീയുടെ അണ്ഡത്തിലെ 23 ക്രോമോസോമുകളും ഒന്നിച്ച് 46 ക്രോമോസോമുകളുള്ള ഒരു കോശം രൂപപ്പെടുന്നു. “സൈഗോട്ട്” എന്നറിയപ്പെടുന്ന ഭ്രൂണം ആദ്യ കോശമാകുന്ന ഈ അവസ്ഥ മുതൽതന്നെ അതൊരു യഥാർഥ വ്യക്തിയാണ്. ഈ അവസ്ഥയിൽത്തന്നെ അതിന്‍റെ ലിംഗം, നിറം, ശരീര ഘടന തുടങ്ങി എല്ലാംതന്നെ രൂപപ്പെടുന്നു. അവിടേക്കു പിന്നീട് ഒന്നും തന്നെ കൂട്ടിച്ചേർക്കപ്പെടുന്നില്ല. ഒരു മനുഷ്യവ്യക്തിയാണ് അമ്മയുടെ ഉദരത്തിൽ കഴിയുന്നത് എന്നുള്ള സത്യം മറച്ചുവച്ചാണു പലരും ഗർഭഛിദ്രത്തിനു തീരുമാനം എടുക്കുന്നത്. അമ്മയുടെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിന്‍റെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്.

1996ൽ ഭാരതത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന കണക്കനുസരിച് 56,65,000 കുട്ടികൾ ഗർഭച്ഛിദ്രത്തിനു വിധേയരായി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്‍റെ (WHO) കണക്കനുസരിച് ലോകത്തൊട്ടാകെ 40 മുതൽ 50 മില്യൺ അബോർഷൻസ് ഓരോ വർഷവും നടക്കുന്നു. അതായതു ശരാശരി 1,25,000 അബോർഷനുകൾ ഓരോ ദിവസവും നടക്കുന്നു എന്ന് സാരം. ഓരോ മിനിട്ടിലും ഏതാണ്ട് 87നു മുകളിൽ കുട്ടികൾ കൊലചെയ്യപ്പെടുന്നു എന്ന് അറിയുമ്പോൾ അതിന്‍റെ ഭീകരത ചിന്തിക്കുന്നതിന് അപ്പുറമാണ്.

ഭ്രൂണത്തെ കൊല്ലാൻ സ്വീകരിക്കുന്ന മാർഗങ്ങൾ കൂടി അറിയുന്പോൾ മനഃസാക്ഷിയുള്ള ഏതൊരാളുടെയും ഹൃദയം ഒന്ന് പിടയും. നമുക്ക് ആ മാർഗങ്ങളെ ഒന്നു പരിശോധിക്കാം.

1. സക്‌ഷൻ മെതേഡ് (വലിച്ചെടുക്കുന്ന രീതി)

ആറുമുതൽ പന്ത്രണ്ട് ആഴ്ചവരെ പ്രായമുള്ള ശിശുക്കളെ, വാക്വം ക്ലീനർ പൊടി വലിച്ചെടുക്കുന്നതുപോലെ ഗര്ഭപാത്രത്തിലേക്കു യന്ത്രത്തിന്റെ കുഴൽ കടത്തിവിട്ടു ശിശുവിന്റെ ശരീര ഭാഗങ്ങൾ വലിച്ചെടുക്കുന്നു. തല വലുതായതിനാൽ അത് കൊടിൽ ഉപയോഗിച്ച് നശിപ്പിക്കുന്നു.2. ഡി & സി (Dilatation & Curettage)

ഗർഭാശയ മുഖം വലുതാക്കിയശേഷം ക്യൂറേറ്റ് എന്ന മൂർച്ചയുള്ള ഒരു ഉപകരണം ഗര്ഭാശയത്തിലേക്കു കടത്തി ശിശുവിനെ പല ഭാഗങ്ങളാക്കി മുറിച്ചു പുറത്തെടുക്കുന്നു. എല്ലാ ഭാഗങ്ങളും പുറത്തു വന്നോ എന്നറിയാൻ അവ നിരത്തി വച്ച് നോക്കുന്നു. ആദ്യത്തെ പത്തു ആഴ്ചക്കുള്ളിലാണ് ഈ കൊടും ക്രൂരത അരങ്ങേറുക.3. ഡി & ഇ (Dilatation & Evacuation)

മുകളിൽ പരാമർശിച്ച മെതേടുമായി വളരെ സാമ്യമുള്ള ഒരു രീതിയാണിത്. ഗർഭധാരണം കഴിഞ്ഞു നാലിനും ആറിനും മാസത്തിനിടയിലാണ് ഇത് അനുവർത്തിക്കുക.4. തല ഉരിഞ്ഞെടുക്കുന്ന രീതി (Brain Suction Method)

എട്ടോ ഒൻപതോ മാസം പ്രായമായ ശിശുക്കളെ കൊല്ലുന്ന രീതിയാണിത്. ഗർഭപാത്രത്തിന്റെ വായ് ആയുധംകൊണ്ട് വികസിപ്പിച്ചു ഒരു കൊടിൽ (forceps) ഗർഭപാത്രത്തിന്റെ ഉള്ളിലേക്ക് കയറ്റി കാലുകൾ ബലമായി പിടിച്ചമർത്തി വലിച്ചു പുറത്തെടുക്കുന്നു. തലയ്ക്കു വലിപ്പം ഉള്ളതിനാൽ തലയോട് തുളച്ചു ഓട്ടയുണ്ടാക്കി തലച്ചോറു മുഴുവൻ കുഴൽ വഴി ഉരിഞ്ഞെടുക്കുന്നു.5. ഹിസ്റ്ററോട്ടമി (Hysterotomy)

ഇരുപത് ആഴ്ചയ്ക്കു മുകളിൽ പ്രായമുള്ള ശിശുക്കളെ പുറത്തെടുത്തു കൊല്ലുന്ന രീതിയാണ് ഹിസ്റ്ററോട്ടമി. ഏതാണ്ട് സിസേറിയനു തുല്യമായ ശസ്ത്രക്രിയ ആണിത്. ഇതിൽ കഞ്ഞിനെ ഗർഭപാത്രത്തിൽനിന്നു പുറത്തെടുത്ത ശേഷമാണ് കൊലപ്പെടുത്തുന്നത്. ഇങ്ങനെ എടുക്കുന്ന ശിശുക്കളെ തലകീഴായി വെള്ളത്തിൽ മുക്കിയോ, ശ്വാസം മുട്ടിച്ചോ ആണ് കൊല്ലുന്നത്. അതീവ അപകടകരമായതിനാൽ പല രാജ്യങ്ങളിലും ഈ രീതി നിരോധിക്കപ്പെട്ടു.6. ലവണലായനി (Saline Poisoning)

വളരെ കട്ടി കൂടിയ ഉപ്പും മറ്റു രാസവസ്തുക്കളും ചേർന്ന ലായനി ഗർഭപാത്രത്തിനുള്ളിലെ അമ്നിയോട്ടിക് ലായനിയിൽ കലർത്തുന്നു. ശിശു ഈ ലായനി കുടിച്ചു കഠിന വേദനമൂലം ഏതാനും മണികൂറിനകം മരിക്കുന്നു. ഈ മരിച്ച പൊള്ളിപൊളിഞ്ഞ കുഞ്ഞിനെ അമ്മ മണിക്കൂറുകൾക്കുള്ളിൽ പ്രസവിക്കുന്നു. ചിലപ്പോഴെങ്കിലും കുട്ടികൾ മരിക്കാതെ പുറത്തേക്കു വരുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്.7. RU 486

ഫ്രാൻസിൽ ഏറ്റിയെ സോവിയെ എന്ന ഡോക്ടർ കണ്ടുപിടിച്ച RU 486 ഇന്ന് ഗ്രഭചിദ്രം നടത്താൻ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്. ഗർഭധാരണത്തിനും ഗർഭസ്ഥ ശിശുവിന്‍റെ വളർച്ചയ്ക്കും ഏറ്റവും ആവശ്യമായിരിക്കുന്ന പ്രോജോസ്ത്രോൺ എന്ന ഹോർമോണിനെ ഈ രാസവസ്തു നശിപ്പിക്കുന്നതുവഴി ശിശു മരിക്കാൻ ഇടയാകുന്നു.കൊല്ലാൻ വിധിക്കപ്പെട്ടിട്ടും ഗർഭപാത്രമെന്ന ആ കൊലക്കളത്തിൽനിന്നും അദ്ഭുതകരമായി രക്ഷനേടി ഈ ലോകത്തോടു പട പൊരുതി ജീവിക്കുന്ന ധാരാളം പേരുണ്ട് അ​മേ​രി​ക്ക​യി​ലെ അ​റി​യ​പ്പെ​ടു​ന്ന പ്രോ​ലൈ​ഫ് പ്ര​വ​ർ​ത്ത​ക​ ജി​യാ​ന ജെസ്സെൻ, "യു ​കാ​രീ​ഡ് മി: ​എ ഡോ​ട്ടേ​ഴ്സ് മെ​മ​യ​ർ' എന്ന പുസ്തകം എഴുതിയ മെ​ലീ​സ ഓഡൻ, ​അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യാ​ന സം​സ്ഥാ​ന​ത്തെ സ്റ്റേ​റ്റ് റെ​സ്‌ലിംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യ​ങ്ങ​ൾ കൊ​യ്തു ലോകത്തിനു അദ്ഭുതമായ നി​ക് എന്നിവർ അവരിൽ ചിലർ മാത്രം.

കൊലയാളികൾ ശിക്ഷിക്കപ്പെടാത്ത, അതേ സമയം ആദരിക്കപ്പെടുന്ന ഏക കൊലപാതകമാണ് ഗർഭഛിദ്രം. അസൗകര്യങ്ങൾ നീക്കാനും അഭിമാനം സംരക്ഷിക്കാനും ശരീര സൗന്ദര്യം നിലനിർത്താനും വേണ്ടിയാണു പലരും ഗർഭഛിദ്രം നടത്തുന്നത്. പ്രകൃതിയുടെ സ്വാഭാവികതയ്ക്കു തുരങ്കം വയ്ക്കുന്നവർ, സ്വാഭാവികതയെ ബലപ്രയോഗത്തിലൂടെ കടിഞ്ഞാണിടാൻ ശ്രമിക്കുന്നവർ…

നമുക്കു കൈകോർക്കാം ഈ കൊടുംക്രൂരതയ്ക്കെതിരേ…
ഇനി ഒരു കുഞ്ഞും അമ്മയുടെ ഉദരത്തിൽ കൊല്ലപ്പെടാതിരിക്കട്ടെ...

- ബിജു കുന്നേൽ, ദുബായ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.