ഊർജതന്ത്രം 01
ഊർജതന്ത്രം 01
എ​സ്എ​സ്എ​ൽ​സി പ​ത്താംത​രം ഊ​ർ​ജ​ത​ന്ത്ര പാ​ഠപു​സ്ത​ക​ത്തി​ൽ ആ​കെ ഏ​ഴ് യൂ​ണി​റ്റു​ക​ളു​ണ്ട്. മു​ൻ കാ​ല​ങ്ങ​ളി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് മാ​ർ​ക്കു​ക​ളു​ടെ ചോ​ദ്യ​ങ്ങ​ളും ഓ​രോ ചോ​യ്സ് ചോ​ദ്യ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യിരുന്നത്.

2022 മാ​ർ​ച്ച് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 40 മാ​ർ​ക്കി​നു​ള്ള ഫി​സി​കി​സ്/ കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന്‍റെ​യും മാ​ർ​ക്കി​ന്‍റെ​യും (Score) രീ​തി താ​ഴെ പ​റ​യു​ന്ന രീ​തി​യി​ലാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

സാ​ധാ​ര​ണ രീ​തി​യി​ൽ എ​ല്ലാ ചോദ്യപ്പേപ്പ റിലും easy level ​ചോ​ദ്യ​ങ്ങ​ളും average level ചോ​ദ്യ​ങ്ങ​ളും സ​മ​ർ​ത്ഥ​രാ​യ വി​ദ്യാ​ർ​ത്ഥിക​ളെ (A+) ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള Application level ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

ചോ​ദ്യ​പേ​പ്പ​ർ മാ​തൃ​ക
പ​ര​മാ​വ​ധി മാ​ർ​ക്ക്: 40

A) - ഫോക്കസ് ഏരിയ, B) - നോൺ ഫോക്കസ് ഏരിയ

പാ​ർ​ട്ട് I

A) 1 ​മു​ത​ൽ 6 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 4 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (1 സ്കോ​ർ വീ​തം)
B) 7 മു​ത​ൽ 9 വ​രെ​യു​ള്ള എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​മെ​ഴു​തു​ക (1 സ്കോ​ർ വീ​തം)

പാ​ർ​ട്ട് II

A) 10. ഈ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (2 സ്കോ​ർ)
B) 11 മു​ത​ൽ 12 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 1 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (2 സ്കോ​ർ)

പാ​ർ​ട്ട് III

A) 13 മു​ത​ൽ 16 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 3 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (3 സ്കോ​ർ വീ​തം)
B) 17. ഈ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (3 സ്കോ​ർ)

പാ​ർ​ട്ട് IV

A) 18 മു​ത​ൽ 20 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 2 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (4 സ്കോ​ർ വീ​തം)
B) 21 മു​ത​ൽ 22 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 1 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (4 സ്കോ​ർ)

പാ​ർ​ട്ട് V

A) 23 ​മു​ത​ൽ 24 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 1 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (5 സ്കോ​ർ).

അധ്യായം - 1

വൈ​ദ്യു​ത പ്ര​വാ​ഹ​ത്തി​ന്‍റെ ഫ​ല​ങ്ങ​ൾ

പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ

1. ഊ​ർ​ജ​ത്തെ നി​ർ​മ്മി​ക്കാ​നോ ന​ശി​പ്പി​ക്കാ​നോ ക​ഴി​യി​ല്ല. ഒ​രു രൂ​പ​ത്തി​ൽനി​ന്നും മ​റ്റൊ​രു രൂ​പ​ത്തി​ലേ​ക്കു മാ​റ്റാ​ൻ മാ​ത്ര​മേ ക​ഴി​യൂ. (ഊ​ർ​ജ​സം​ര​ക്ഷ​ണ നി​യ​മം - Law of conservation of energy)

2. ഒ​രു സെ​ർ​ക്കീ​ട്ടി​ൽ, R W പ്ര​തി​രോ​ധ​മു​ള്ള ചാ​ല​ക​ത്തി​ന്‍റെ അ​ഗ്ര​ങ്ങ​ളി​ൽ V വോ​ൾ​ട്ട് പൊ​ട്ട​ൻ​ഷ്യ​ൽ വ്യ​ത്യാ​സം ന​ൽ​കി​യ​പ്പോ​ൾ I ആ​ന്പ​യ​ർ ക​റ​ന്‍റ് പ്ര​വ​ഹി​ക്കു​ന്നു.

3. ഒ​രു കൂ​ളോം ചാ​ർ​ജ് ഒ​രു ബി​ന്ദു​വി​ൽനി​ന്നു മ​റ്റൊ​രു ബി​ന്ദു​വി​ലേ​ക്കു ച​ലി​പ്പി​ക്കാ​ൻ ചെ​യ്യേ​ണ്ട പ്ര​വൃ​ത്തി ഒ​രു ജൂ​ൾ ആ​ണെ​ങ്കി​ൽ ആ ​ബി​ന്ദു​ക്ക​ൾ​ക്കി​ട​യി​ലി​ലു​ള്ള പൊ​ട്ട​ൻ​ഷ്യ​ൽ വ്യ​ത്യാ​സം ഒ​രു വോ​ൾ​ട്ട് ആ​യി​രി​ക്കും.

4. കൂ​ളോം ചാ​ർ​ജ് ഒ​രു V പൊ​ട്ട​ൻ​ഷ്യ​ൽ വ്യ​ത്യാ​സ​ത്തി​ലൂ​ടെ ച​ലി​പ്പി​ക്കാ​ൻ ചെ​യ്യേ​ണ്ട പ്ര​വൃ​ത്തി
W = QV ജൂ​ൾ ആ​ണ്.

ജൂ​ൾ നി​യ​മം (താ​പ​ഫ​ലം)

വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ഒ​രു ചാ​ല​ക​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന താ​പ​ത്തി​ന്‍റെ അ​ള​വ് വൈ​ദ്യു​ത പ്ര​വാ​ഹ​തീ​വ്ര​ത​യു​ടെ (I) വ​ർ​ഗ്ഗ​ത്തി​ന്‍റെ​യും ചാ​ല​ക​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും (R) വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന സ​മ​യ​ത്തി​ന്‍റെ​യും (t) ഗു​ണ​ന​ഫ​ല​ത്തി​ന് നേ​ർഅ​നു​പാ​ത​ത്തി​ലാ​യി​രി​ക്കും.ഷോ​ർ​ട്ട് സർക്യൂട്ടും ഓ​വ​ർ ലോ​ഡിംഗും

ബാ​റ്റ​റി​യി​ലെ പോ​സി​റ്റീ​വ് ടെ​ർ​മി​ന​ലും നെ​ഗ​റ്റീ​വ് ടെ​ർ​മി​ന​ലും ത​മ്മി​ലോ മെ​യി​ൻ​സി​ലെ ര​ണ്ടു വ​യ​റു​ക​ൾ ത​മ്മി​ലോ പ്ര​തി​രോ​ധ​മി​ല്ലാ​തെ സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​താ​ണ് ഷോ​ർ​ട്ട് സെ​ർ​ക്കീ​ട്ട്.
ഒ​രു സെ​ർ​ക്കീ​ട്ടി​ൽ താ​ങ്ങാ​വു​ന്ന​തി​ല​ധി​കം പ​വ​ർ ഉ​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​താ​ണ് ഓ​വ​ർ ലോ​ഡി​ങ്ങ്.

സു​ര​ക്ഷാ ഫ്യൂ​സ്
(വൈ​ദ്യു​തി​യു​ടെ താ​പ​ഫ​ലം)


പ്ര​ധാ​ന ഭാ​ഗം ഫ്യൂ​സ് വ​യ​ർ - ടി​ന്നും ലെ​ഡും ചേ​ർ​ന്ന ലോ​ഹ​സ​ങ്ക​രം.
ഫ്യൂ​സ് വ​യ​ർ സെ​ർ​ക്കീ​ട്ടി​ൽ ശ്രേ​ണി രീ​തി​യി​ൽ ഘ​ടി​പ്പി​ക്കു​ന്നു.
ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വൈ​ദ്യു​തി പ്ര​വാ​ഹ​തീ​വ്ര​ത​യു​ടെ അ​ള​വ് വ്യ​ത്യാ​സ​മു​ണ്ട്. അ​തി​നാ​ൽ അ​നു​യോ​ജ്യ​മാ​യ ആ​ന്പ​യ​റേ​ജിലു​ള്ള ഫ്യൂ​സ് വ​യ​ർ തെ​ര​ഞ്ഞെ​ടു​ക്ക​ണം.

ഫ്യൂ​സ് വ​യ​ർ സെ​ർ​ക്കീ​ട്ടി​ൽ ഘ​ടി​പ്പി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ.

1. ഫ്യൂ​സ് വ​യ​റി​ന്‍റെ അ​ഗ്ര​ങ്ങ​ൾ യ​ഥാ​സ്ഥാ​ന​ങ്ങ​ളി​ൽ ദൃ​ഢമാ​യി ബ​ന്ധി​പ്പി​ക്ക​ണം.

2. ഫ്യൂ​സ് വ​യ​ർ കാ​രി​യ​ർ ബേ​സി​ൽനി​ന്ന് പു​റ​ത്തേ​ക്കു ത​ള്ളിനി​ൽ​ക്ക​രു​ത്.
3. അ​നു​യോ​ജ്യ​മാ​യ ആ​ന്പ​യ​റേ​ജ് ഉ​ള്ള ഫ്യൂ​സ് വ​യ​ർ ഉ​പ​യോ​ഗി​ക്ക​ണം.
4. താ​ഴ്ന്ന ദ്ര​വ​ണാ​ങ്ക​മാ​യി​രി​ക്ക​ണം.

വൈ​ദ്യു​ത പ​വ​ർ (Electric power)

യൂ​ണി​റ്റ് സ​മ​യ​ത്തി​ൽ ഒ​രു വൈ​ദ്യു​തോ​പ​ക​ര​ണം വി​നി​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തോ​ർ​ജ​മാ​ണ് വൈ​ദ്യു​ത പ​വ​ർ.
പ​വ​ർ P= പ്ര​വൃ​ത്തി / സ​മ​യം (W/t)
പ​വ​റി​ന്‍റെ യൂ​ണി​റ്റ് വാ​ട്ട് ആ​ണ്.

വൈ​ദ്യു​ത പ്ര​വാ​ഹ​ത്തി​ന്‍റെ പ്ര​കാ​ശ​ഫ​ലം
ഇ​ൻ​കാ​ൻ​ഡ​സെ​ന്‍റ് ലാ​ന്പു​ക​ൾ


സാ​ധാ​ര​ണ വോ​ൾ​ട്ടേ​ജി​ൽ ഫി​ല​മെ​ന്‍റ് ലാ​ന്പു​ക​ളി​ലെ ഫി​ല​മെ​ന്‍റ് ചു​ട്ടു​പ​ഴു​ത്ത് പ്ര​കാ​ശം ത​രു​ന്നു. ഇ​ത്ത​രം ബ​ൾ​ബു​ക​ളാണ് ഇ​ൻ​കാ​ൻ​ഡ​സെ​ന്‍റ് (താ​പ​ത്താ​ൽ തി​ള​ങ്ങു​ന്ന​ത്) ലാ​ന്പു​ക​ൾ.
ഫി​ല​മെ​ന്‍റി​ന്‍റെ ഓ​ക്സീ​ക​ര​ണം ത​ട​യാ​നാ​യി ബ​ൾ​ബി​ന​ക​വ​ശം വാ​യു ശൂ​ന്യ​മാ​ക്കു​ന്നു. ബാ​ഷ്പീ​ക​ര​ണം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ ബ​ൾ​ബി​ൾ കു​റ​ഞ്ഞ മ​ർ​ദ​ത്തി​ൽ അ​ല​സ വാ​ത​കം/ നൈ​ട്ര​ജ​ൻ എ​ന്നി​വ നി​റ​യ്ക്കു​ന്നു.

ട​ങ്സ്റ്റ​ൺ (ഫി​ല​മെ​ന്‍റി​ന്‍റെ സ​വി​ശേ​ഷ​ക​ൾ)

1. ഉ​യ​ർ​ന്ന റ​സി​സ്റ്റി​വി​റ്റി
2. ഉ​യ​ർ​ന്ന ദ്ര​വ​ണാ​ങ്കം (MP)
3. നേ​ർ​ത്ത ക​ന്പി​ക​ളാ​ക്കാ​ൻ ക​ഴി​യു​ന്നു.
4. ചു​ട്ടു​പ​ഴു​ത്ത് ധ​വ​ള​പ്ര​കാ​ശം പു​റ​ത്തു വി​ടാ​നു​ള്ള ക​ഴി​വ്.

ഇ​ൻ​കാ​ൻ​ഡ​സെ​ന്‍റ് ലാ​ന്പു​ക​ളി​ൽ ന​ൽ​കു​ന്ന വൈ​ദ്യു​തോ​ർ​ജ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും താ​പ​രൂ​പ​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്നു. അ​തി​നാ​ൽ ക്ഷ​മ​ത കു​റ​വാ​ണ്.

ഡി​സ്ചാ​ർ​ജ് ലാ​ന്പു​ക​ൾ

ഒ​രു ഗ്ലാ​സ് ട്യൂ​ബി​നു​ള്ളി​ൽ ഇ​ല​ക്ട്രോ​ഡു​ക​ൾ അ​ട​ക്കം ചെ​യ്ത​താ​ണ് ഡി​സ്ചാ​ർ​ജ് ലാ​ന്പു​ക​ൾ.
ഇ​വ പ്ര​കാ​ശം പു​റ​ന്ത​ള്ളു​ന്ന​ത് അ​തി​നു​ള്ളി​ൽ നി​റ​ച്ചി​രി​ക്കു​ന്ന വാ​ത​ക​ത്തി​ൽ ന​ട​ക്കു​ന്ന വൈദ്യുത ഡിസ്ചാർജ് വഴിയാണ്. ഉ​യ​ർ​ന്ന പൊ​ട്ട​ൻ​ഷ്യ​ൽ വ്യ​ത്യാ​സം ന​ൽ​കു​ന്പോ​ൾ വാ​ത​ക ത​ന്മാ​ത്ര​ക​ൾ ഉ​യ​ർ​ന്ന ഊ​ർ​ജ​നി​ല കൈ​വ​രി​ക്കു (excited state)ക​യും വി​കി​ര​ണ ഊ​ർ​ജം പു​റ​ന്ത​ള്ളി സാ​ധാ​ര​ണ ഊ​ർ​ജ​നി​ല​യി​ലെ​ത്തി സ്ഥി​ര​ത കൈ​വ​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഊ​ർ​ജ​നി​ല​ക​ളി​ലെ വ്യ​ത്യാ​സ​ത്തി​ന​നു​സ​രി​ച്ച് വി​വി​ധ വ​ർ​ണ പ്ര​കാ​ശ​ങ്ങ​ളും മ​റ്റു വി​കി​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​കു​ന്നു.

LED ബ​ൾ​ബ് (Light emitting Diode Bulb)

ഇ​തി​ൽ ഫി​ല​മെ​ന്‍റ് ഇ​ല്ലാ​ത്ത​തി​നാ​ൽ താ​പ​രൂ​പ​ത്തി​ലു​ള്ള ഊ​ർ​ജ​ന​ഷ്ടം കു​റ​വാ​ണ്.
ഊ​ർ​ജ​ക്ഷ​മ​ത (efficiency) കൂ​ടു​ത​ലാ​ണ്

ചോ​ദ്യ​ങ്ങ​ൾ

1. ഓ​രോ ഉ​പ​ക​ര​ണ​ത്തി​ലെ​യും ഊ​ർ​ജ​മാ​റ്റം പ​ട്ടി​ക​പ്പെ​ടു​ത്തു​ക.2. ര​ണ്ട് ഹീ​റ്റ​റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ത​ന്നി​രി​ക്കു​ന്നു. ഇ​വ 3 മി​നി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന താ​പം എ​ത്ര​യാ​യി​രി​ക്കും.A) ഓ​രോ ഹീ​റ്റ​റി​ലും ഉ​ണ്ടാ​യ താ​പം ക​ണ​ക്കാ​ക്കു​ക?
b) എ​ന്തു​കൊ​ണ്ടാ​ണ് പ്ര​തി​രോ​ധം (R) കു​റ​ഞ്ഞ ഹീ​റ്റ​ർ കൂ​ടു​ത​ൽ ചൂ​ടാ​യ​ത്?

3. പ്ര​തി​രോ​ധ​ക​ങ്ങ​ൾ ശ്രേ​ണിരീ​തി​യിലും സ​മാ​ന്ത​രരീ​തി​യിലും ഘടിപ്പിക്കുന്പോഴുള്ള വ്യ​ത്യാ​സ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക.4. ചിത്രം നിരീക്ഷിക്കുകa) ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ, വൈ​ദ്യു​തോ​ർ​ജം താ​പോ​ർ​ജ​മാ​കു​ന്ന ഭാ​ഗ​ത്തി​ന്‍റെ പേ​രെ​ന്ത്?
b) സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദാ​ർ​ത്ഥം?
c) ഇ​ത്ത​രം പ​ദാ​ർ​ത്ഥ​ങ്ങ​ൾക്ക് ആ​വ​ശ്യ​മാ​യ സ​വി​ശേ​ഷ​ത​ക​ൾ എ​ഴു​തു​ക.

5. ഇ​ല​ക്ട്രി​ക് സർക്യൂ​ട്ടി​ലു​പ​യോ​ഗി​ക്കു​ന്ന ഫ്യൂ​സി​നെ സു​ര​ക്ഷാ ഫ്യൂ​സ് എ​ന്നു വി​ളി​ക്കാ​ൻ കാ​രണ​മെ​ന്ത്?

6. 220 V, 100 W എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ഒ​രു ഇ​ല​ക്ട്രി​ക് ബ​ൾ​ബ് 110 V-ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ അ​തി​ന്‍റെ പ​വ​ർ എ​ത്ര​യാ​യി​രി​ക്കും?

7. മൂ​ന്നു 3 W പ്ര​തി​രോ​ധ​ങ്ങ​ൾ ഏ​തു രീ​തി​യി​ൽ ബ​ന്ധി​പ്പി​ച്ചാ​ലാ​ണ്,
a) 9 W
b) 4.5 W പ്ര​തി​രോ​ധം ല​ഭി​ക്കു​ക എ​ന്നു ചി​ത്രീ​ക​രി​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05