ടോക്കിയോയിൽ ഒളിന്പിക്സ് ആരവം
Thursday, July 22, 2021 11:18 AM IST
ടോക്കിയോ: ലോകകായിക മാമാങ്കമായ ഒളിന്പിക്സിന് ജപ്പാനിലെ ടോക്കിയോയിൽ നാളെ തുടക്കം. ഉദ്ഘാടനച്ചടങ്ങുകൾ നാളെയാണെങ്കിലും വനിതകളുടെ സോഫ്റ്റ്ബോൾ, ഫുട്ബോൾ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഇന്നലെ ആരംഭിച്ചു. ഓഗസ്റ്റ് എട്ടുവരെ നീണ്ടുനിൽക്കുന്ന മഹോത്സവത്തിനുമേൽ കോവിഡ് ഭീഷണി നിലനിൽക്കുന്നുണ്ട്.
2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്പതുവരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒളിന്പിക്സ് കോവിഡ് മഹാമാരിയെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. ഇതാദ്യമായാണ് മാറ്റിവച്ച ഒളിന്പിക്സ് പിന്നീടു നടത്തുന്നത്. കാണികളെ അനുവദിക്കാതെയാണ് ഇത്തവണത്തെ മത്സരങ്ങൾ. പാരാലിന്പിക്സ് ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ചുവരെ നടക്കും.