ചൈനീസ് റിക്കാർഡ്പുരുഷ വിഭാഗം 100 മീറ്റർ സെമിയിൽ തരംഗമായതു ചൈനയുടെ സു ബിങ്ടിയാൻ. 9.83 സെക്കൻഡിൽ ബിങ്ടിയാൻ ഫിനിഷിംഗ് ലൈൻ കടന്നപ്പോൾ പിറന്നതു ചരിത്രം. പുതിയ ഏഷ്യൻ റിക്കാർഡാണ് ചൈനീസ് താരം സ്വന്തംപേരിൽ കുറിച്ചത്. പുരുഷ 100 മീറ്റർ ഫൈനലിലേക്കു യോഗ്യത നേടുന്ന ആദ്യ ചൈനീസ് താരമാണ്, മുപ്പത്തിയൊന്നുകാരനായ സു ബിങ്ടിയാൻ.
മൂന്നാം സെമിയിലായിരുന്നു സു ബിങ്ടിയാന്റെ സൂപ്പർ ഫിനിഷ്. ഫോട്ടോഫിനിഷിലൂടെ അമേരിക്കയുടെ റൂണി ബേക്കറിനെ (9.83) രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു സു ചരിത്രത്തിലേക്ക് ഓടിക്കയറിയത്.
2004 ആഥൻസ് ഒളിന്പിക്സിനുശേഷം 100 മീറ്റർ ഫൈനലിൽ ഒരു ജമൈക്കൻ സാന്നിധ്യമില്ലാത്ത ആദ്യ പോരാട്ടമായിരുന്നു ടോക്കിയോയിലേത്. ജമൈക്കയുടെ യൊഹാൻ ബ്ലേക്കിന് (10.14) ആദ്യ സെമിയിൽ ആറാം സ്ഥാനത്തു മാത്രമേ ഫിനിഷ് ചെയ്യാൻ സാധിച്ചുള്ളൂ.