ബ്രിട്ടന്റെ ഷാർനെൽ ഹ്യൂഗ്സ് ഫൗൾ സ്റ്റാർട്ടിലൂടെ പുറത്താകുന്നതുകണ്ടാണ് ഉസൈൻ ബോൾട്ടിന്റെ പിൻഗാമിക്കായുള്ള പോരാട്ടം ആരംഭിച്ചത്. സീസണിലെ രണ്ടു മികച്ച സമയത്തിനും ഉടമയായ അമേരിക്കയുടെ ട്രെവോണ് ബ്രോമെൽ (10.00) സെമിയിൽ പുറത്തായതോടെ ഫൈനൽ ചിത്രം ഏകദേശം വ്യക്തമായിരുന്നു.
2004 ആഥൻസ് ഒളിന്പിക്സിനുശേഷം 100 മീറ്റർ ഫൈനലിൽ ജമൈക്കയ്ക്ക് പങ്കാളിത്തമില്ലാത്ത ആദ്യ ഒളിന്പിക്സായി ടോക്കിയോ. 2008 ബെയ്ജിംഗ്, 2012 ലണ്ടൻ, 2016 റിയൊ ഡി ഷാനെറോ ഒളിന്പിക്സുകളിൽ ഉസൈൻ ബോൾട്ടിലൂടെ ജമൈക്ക ആധിപത്യം പുലർത്തിയ സ്പ്രിന്റ് ഇനമാണ് ഇപ്പോൾ ഇറ്റലിയുടെ കൈകളിലേക്ക് എത്തിയത്.