വീട്ടുവേല ചെയ്തുകിട്ടുന്ന ചെറിയ തുകകൊണ്ട് അമ്മ അവൾക്കു ദിവസവും 200 മില്ലി പാൽ വാങ്ങിക്കൊടുക്കുമായിരുന്നു. അതിൽ 300 മില്ലി വെള്ളം ചേർത്താണ് അവൾ കൊണ്ടുപോയിരുന്നത്. ഒരുദിവസം കോച്ചിതു കണ്ടുപിടിച്ചു. അന്നുമുതൽ കോച്ച് ബൽദേവ് സിംഗിന്റെ വീട്ടിലായി അവൾക്കു ഭക്ഷണം. ഹോക്കി കിറ്റും ഷൂസും ജഴ്സിയുമെല്ലാം അദ്ദേഹം നൽകി. അങ്ങനെ കോച്ചിന്റെ കരുതലിൽ അവൾ പടിപടിയായി ഉയർന്നു.
ഇതിനിടയിൽ റാണിയെ വിവാഹം ചെയ്തുകൊടുക്കാൻ ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും അവൾ മതിവരുവോളം കളിക്കട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി. മാതാപിതാക്കളുടെ ഈ പൂർണപിന്തുണയാണു തന്റെ വിജയത്തിനു നിദാനമെന്നു റാണി പറയുന്നു.
ഇന്ത്യൻ ടീമിലേക്ക്15-ാം വയസിൽ ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പിറ്റേവർഷം അർജന്റീനയിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കായി ഏഴു ഗോളുകൾ. 2018 മുതൽ ഇന്ത്യൻ ക്യാപ്റ്റൻ. 2016-ൽ അർജുന, 2020ൽ ഖേൽരത്ന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചു. തുടർന്നായിരുന്നു വേൾഡ് ഗെയിം അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരം.
ലോകമെമ്പാടുമുള്ള 7,05,610 കായിക പ്രേമികൾ വോട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയാണു റാണി ഈ നേട്ടം കരസ്ഥമാക്കിയത്. ഈ പുരസ്കാരം നേടുന്ന ലോകത്തെ ആദ്യ വനിതാ ഹോക്കി താരമാണ്.
നേട്ടങ്ങളുടെ നെറുകയിലേക്ക്2017 -ൽ വീടുവച്ചുകൊണ്ട് അച്ഛനോടുപറഞ്ഞ വാക്കുപാലിച്ച റാണി ഹോക്കിയിൽ വെങ്കലമെങ്കിലും നേടി കോച്ചിന്റെയും 130 കോടി ജനങ്ങളുടെയും സ്വപ്നം പൂവണിയിക്കുമോയെന്ന കാത്തിരിപ്പിലാണ് എല്ലാവരും. ആദ്യ മൂന്നു കളികളിലും തോറ്റ ശേഷമായിരുന്നു കോവിഡിനെ അതിജീവിച്ച ഇന്ത്യൻ ടീമിന്റെ (ഇന്ത്യൻ ടീമിലെ ഏഴുപേർക്കു മേയിൽ കോവിഡ് പിടിപെട്ടിരുന്നു) ഫീനിക്സ് പക്ഷിയെപ്പോലെയുള്ള തിരിച്ചുവരവ്. സെമിയിൽ കടന്നതുതന്നെ ചരിത്രമാണ്.
സെബി മാളിയേക്കൽ