കസാഖ് താരം വിജയം ഉറപ്പിച്ചു നിൽക്കവേയായിരുന്നു ഇന്ത്യൻ താരത്തിന്റെ അസാധ്യമായ തിരിച്ചുവരവ്. സെക്കൻഡ് മാത്രം ബാക്കിനിൽക്കെ വിൻ ഫാളിലൂടെ മലർത്തിയടിച്ച് രവികുമാർ ഫൈനലിലേക്ക്.
‘വിൻ ബൈ ഫാൾ’കൂച്ചുവിലങ്ങിട്ട് എതിരാളിയുടെ രണ്ടു തോളും നിലത്ത് (ഗോദയിൽ) മുട്ടിച്ച് ഒരു സെക്കൻഡിലധികം സമയം നിശ്ചലനാക്കി ജയിക്കുന്നതിനെയാണു ഗുസ്തിയിൽ വിൻ ബൈ ഫാൾ എന്ന് വിശേഷിപ്പിക്കുന്നത്. കൂച്ചുവിലങ്ങിലാകുന്ന എതിരാളിക്ക് അതിൽനിന്നു പുറത്തുകടക്കാനായി റഫറി ഗോദയിൽ അടിക്കും. അതിനുള്ളിൽ പുറത്തുവന്നില്ലെങ്കിൽ വിൻ ബൈ ഫാൾ പ്രഖ്യാപിക്കും.
ഇന്നലെ രവികുമാർ ദാഹിയ ജയിച്ചതും വിൻ ബൈ ഫാളിലൂടെയായിരുന്നു. സ്കോറിൽ 7-9നു പിന്നിൽനിൽക്കുന്പോഴായിരുന്നു വിൻ ബൈ ഫാളിലൂടെ രവി കുമാറിന്റെ അദ്ഭുത ജയം.