Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മനസിലാകാത്ത മതേതരത്വം
അനന്തപുരി / ദ്വിജൻ
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഉൾക്കൊള്ളുന്ന ജനാധിപത്യമുന്നണി വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കുന്നതു കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിൽ വിശ്വസിച്ചിരുന്ന മുസ്ലിം ഇതര സമുദായങ്ങളെ ആശങ്കപ്പെടുത്തുകയാണ്. കേരളത്തിലെ മുസ്ലിം സമൂഹത്തിലെ പോലും പ്രബലരായ പല വിഭാഗങ്ങളും അംഗീകരിക്കാത്ത ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി കോണ്‍ഗ്രസ് തുറന്ന സൗഹൃദത്തിനു പോകുന്പോൾ പകച്ചുപോകുന്ന സാധാരണക്കാർ അറിയാതെ ചോദിച്ചുപോകുന്നു, കോണ്‍ഗ്രസ് എന്തു ഭാവിച്ചാണ്?
നേതാക്കളുടെ വ്യക്തിബന്ധങ്ങളും അതുപോലുള്ള തന്ത്രങ്ങളും ഉപയോഗിച്ചു ഇതര സമുദായങ്ങളുടെ വോട്ടുകൾ സ്വന്തമാക്കാമെന്നും ജാതീയമായി ചെയ്യുന്ന മുസ്ലിം വോട്ടുകൾകൂടി സ്വന്തമാക്കി അധികാരം പിടിക്കാമെന്നുമാകണം ജനാധിപത്യമുന്നണിയുടെ നോട്ടം. പണ്ടു കമ്യൂണിസ്റ്റുകാരുടെ നിരീശ്വരത്വം പറഞ്ഞു ദൈവവിശ്വാസികളുടെ വോട്ട് നേടിയിരുന്നെങ്കിൽ ഇപ്പോൾ കേരളത്തിനു വെളിയിലെല്ലാം കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്ന കോണ്‍ഗ്രസിന് ഇവിടെ ആ കാർഡ് ഇറക്കാനാവില്ലല്ലോ.
നേട്ടം ശത്രുക്കൾക്ക്
കോണ്‍ഗ്രസിന്റെ ഈ സമീപനം ഇടതുമുന്നണിക്കും ബിജെപിക്കും വലിയ സഹായമാവും ചെയ്യുക. കോണ്‍ഗ്രസിനൊപ്പം നിൽക്കുന്നവരെന്നു കരുതുന്ന സമുദായങ്ങളിലെ സംശയം അവർ മുതലാക്കും. അഴിമതി, തട്ടിപ്പ് തുടങ്ങി ഉയർത്തുന്ന വിഷയങ്ങളെല്ലാം എല്ലാക്കാലത്തും ഉള്ളതല്ലേ എന്ന ചിന്തയാണ് ശക്തമാകുന്നത്. അക്കാരണം പറഞ്ഞ് ഇവരെ ഇറക്കി അവരെ കൊണ്ടുവന്നാൽ എന്താവും വ്യത്യാസം? അന്ന് ആക്ഷേപം വരുന്പോൾ ചോദിക്കും നിങ്ങൾ പണ്ടു ചെയ്തതല്ലേ എന്ന്. സ്വപ്നയുടെ കാര്യം പറയുന്പോൾ സരിത പോലെ. കശുവണ്ടി കോർപറേഷനിലെ അഴിമതിപോലെ കോണ്ഗ്രസുകാരൻ നടത്തുന്ന പല അഴിമതികളും ഇടതുകാർ അന്വേഷിക്കേണ്ട എന്നുപോലും തീരുമാനിക്കും. ഇത്തരം സഹായങ്ങൾ വലതു ഭരണകാലത്ത് ഇടതിനും കിട്ടിയിരിക്കുമല്ലോ?
ഇക്കാര്യത്തിൽ ഏറെ ധീരനാണു പിണറായി. ട്രഷറിയിലെ പണം കട്ടവനെക്കുറിച്ചുപോലും വിജിലൻസ് അന്വേഷിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം! ബിജെപിക്ക് അധികാരമുള്ളിടത്തെല്ലാം നടത്തുന്ന സദ്ഭരണം ആർക്കാണറിയാത്തത്! പിണറായിയുടെ ലാവ്ലിൻ കേസ് നീട്ടിക്കൊടുക്കുന്നതുപോലെ അവിടെനിന്നുമുണ്ട് ശത്രുസഹായങ്ങൾ. അതിനു വിലയും മേടിക്കുന്നുണ്ടാവാം.
അവസരവാദ രാഷ്ട്രീയമോ?
ഭാരതത്തിന്റെ വിഭജനത്തിൽ കലാശിച്ച സ്വാതന്ത്ര്യസമരത്തെ തുടർന്നു ഭാരതത്തിൽ തീരെ ദുർബലമായ മുസ്ലിം രാഷ്ട്രീയത്തെ ശക്തമാക്കിയതു കേരളത്തിൽ തുടക്കം കുറിച്ച ചില തെരഞ്ഞെടുപ്പു വിജയതന്ത്രങ്ങളായിരുന്നു എന്നു ചരിത്രം പഠിപ്പിക്കുന്നു. 1960ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ലീഗുമായി സഹകരിച്ചു. ഈ സഹകരണത്തെ മുസ്ലിം രാഷ്ട്രീയത്തിന്റെ സ്വഭാവം നേരിട്ട് അനുഭവിച്ചിട്ടുള്ള വടക്കൻ ജില്ലകളിലെ കോണ്‍ഗ്രസുകാർ പാടേ എതിർത്തതു കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികൊണ്ടു മാത്രമാണെന്നു കരുതിയ നിരീക്ഷകർക്ക് ഇപ്പോൾ അബദ്ധം മനസിലാകുന്നുണ്ട്.
കോണ്‍ഗ്രസ് മുന്നണിയിൽ തങ്ങൾ ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ലെന്നു കണ്ട ലീഗ് ആ മുന്നണി വിട്ടു. 1967 ൽ ഇ.എം.എസ് ഉണ്ടാക്കിയ സപ്തകക്ഷി മുന്നണിയിൽ അവർ കുറേക്കൂടി ശക്തമായ സാന്നിധ്യമായി.
സപ്തകക്ഷി മുന്നണിയിൽ 1968ൽ വളർന്നുവന്ന വഴക്കിൽ, മലപ്പുറം ജില്ലയുടെ രൂപീകരണം വരെ സിപിഎമ്മിന് ഒപ്പം നിന്ന ലീഗ് മലപ്പുറം ജില്ല കിട്ടിക്കഴിഞ്ഞതോടെ കുറുമുന്നണിയിൽ സജീവമായി. ഇ.എം.എസിനെ വലിച്ചിടാനും അതിലൂടെ ആഭ്യന്തരവകുപ്പ് സ്വന്തമാക്കാനും വഴിയുണ്ടാക്കി. ആ വളർച്ചയാണ് 1979 ൽ ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ മുഖ്യമന്ത്രിപദം വരെ എത്തിയത്. തിരൂർ ജില്ലയ്ക്കുവേണ്ടിയും മറ്റും ഉയരുന്ന പുത്തൻ മുദ്രാവാക്യങ്ങൾക്കു വെൽഫയർ പാർട്ടിയെ കൂടെക്കൂട്ടി കോണ്‍ഗ്രസ് കരുത്തുപകരുകയാണ്.
ജില്ലാ പഞ്ചായത്തുകളിലെ സീറ്റ് വിഭജനത്തിൽ കോട്ടയത്ത് കോണ്‍ഗ്രസ് വലിയ സാമർഥ്യം കാണിച്ചു. ജനാധിപത്യമുന്നണിയിൽ മാണി ഗ്രൂപ്പ് മത്സരിച്ച 11 സീറ്റിൽ ഒന്‍പതും ജോസഫിനു കൊടുത്തു. സീറ്റ് മോഹിച്ചിരുന്ന കോണ്‍ഗ്രസുകാർക്ക് അത് വല്ലാത്ത അടിയായെങ്കിലും ജോസ് കെ. മാണിക്കെതിരെ നടത്താവുന്ന ഏറ്റവും നല്ല നീക്കമാണത്. ആ സീറ്റുകൾ തങ്ങൾക്കു ബാലികേറാമല ആണെന്നു കോണ്‍ഗ്രസിനറിയാം. എന്നാൽ, അവ ജോസഫിന് കൊടുക്കുന്നതിലൂടെ ജോസിന്റെകൂടെ നിൽക്കുന്ന കുറെപ്പേരെക്കൂടി ജോസഫിനോടൊപ്പം ആകർഷിക്കാൻ സാധിച്ചേക്കും എന്നതാണ് ചിന്ത. അതു യുക്തിസഹവുമാണ്.
ബിഹാർ നല്കുന്ന പാഠം
കോണ്‍ഗ്രസിനു ജനവികാരം അനുകൂലമാക്കാൻ പറ്റുന്ന നേതാക്കളോ മുദ്രാവാക്യങ്ങളോ ഇല്ലെന്നു ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും തെളിയിച്ചു. അവിടെ യാദവ പാർട്ടിയുടെ വാലായി 70 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസിനു കിട്ടിയത് 19 സീറ്റ്. കോണ്‍ഗ്രസിന്റെ താരം പ്രിയങ്ക ഗാന്ധി നേരിട്ടു നയിക്കുന്ന യുപിയിലും ഹത്രാസ് പീഡനം പോലുള്ള വിഷയങ്ങൾ ഉണ്ടായിട്ടും ബിജെപി വൻ വിജയം നേടി. ജോതിരാദിത്യ സിന്ധ്യ പോയതോടെ മധ്യപ്രദേശിലും തോറ്റു. കർണാടകത്തിൽ കൈയിലുണ്ടായിരുന്നു രണ്ടു സീറ്റ് പോയി.
ബിജെപിയുടെ ദേശീയ ജനാധിപത്യമുന്നണി ബിഹാറിൽ അധികാരം നിലനിർത്തുന്പോൾ അടിവരയിടപ്പെടുന്നത് ഇന്ത്യയിൽ ബിജെപി കളിക്കുന്ന ജാതിരാഷ്ട്രീയം ശക്തമാകുന്നു എന്നു മാത്രമല്ല, കോണ്‍ഗ്രസ് അപ്രസക്തമാകുന്നു എന്നുകൂടിയാണ്. മുസ്ലിം പ്രീണനമാണു കോണ്‍ഗ്രസിന്റെ മതേതരത്വം എന്ന് മറ്റു സമുദായങ്ങൾ കരുതിപ്പോകുന്നു. ആസാമിലും കോണ്‍ഗ്രസ് കളിക്കുന്നത് ഈ കാർഡ് തന്നെയാണ്. അവിടെ ബദറുദ്ദീൻ അജ്മലിന്റെ ഓൾ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന മുസ്ലിം സംവിധാനവുമായി ചേർന്നാണു പ്രയാണം. ഈ ചിന്ത വളർത്തുന്ന സവർണ ഹിന്ദുവികാരം അനുകൂലമാക്കി ബിജെപി മുന്നോട്ടുതന്നെ.
ഇതിനിടയിൽ ഒരു പ്രകാശധാര ഉയരുന്നുണ്ട്. അത് ഇടതുമുന്നണി ബിഹാറിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ്. അവർ മത്സരിച്ച 29ൽ 17 സീറ്റിലും വിജയിച്ചതിലൂടെ ലഭിക്കുന്നതു വേറിട്ട സൂചനകളാണ്. സാധാരണഗതിയിൽ ബിജെപി മുന്നണി ജയിക്കുന്ന ഭോജ്പുർ - മധ്യബിഹാർ മേഖലയിൽ ഇക്കുറി ജയിച്ചതു മഹാസഖ്യമാണ്. അവിടെയുള്ള 68 സീറ്റിൽ 48 ഉം അവർ നേടി. അതിനുകാരണം ദീപാങ്കർ ഭട്ടാചാര്യയുടെ സിപിഎം എംഎൽ ആണെന്നു നിരീക്ഷകർ വിലയിരുത്തുന്നു. യെച്ചൂരിയുടെ രാഷ്ട്രീയ ലൈനാണ് സിപിഎമ്മിനും രക്ഷാകരം എന്നും തെളിയുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലമാണു മാറിയത്.
എന്നാൽ, കോണ്‍ഗ്രസ് മുന്നണിയെയും ആർജെഡിയെയും പരന്പരാഗതമായി സഹായിച്ചിരുന്ന മുസ്ലിം പ്രദേശമായ സീമാഞ്ചലിൽ ഒവൈസിയുടെ പാർട്ടി വിള്ളൽ വീഴ്ത്തിയതു കൊണ്ടാണു ബിജെപി മുന്നണി വിജയം കൊയ്യുന്നത്. കോണ്‍ഗ്രസ് ചെയ്ത സഹായമൊന്നും തങ്ങളുടെ വിഷയം വരുന്പോൾ അവർ ഓർക്കാറില്ല. യുപിയിലും മധ്യപ്രദേശിലും കർണാടകത്തിലും എല്ലാം അങ്ങനെ തന്നെ സംഭവിക്കുന്നു. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന മതേതരത്വം ആർക്കും പിടിക്കാത്തതാവുകയാണ്.
കോണ്‍ഗസ് സ്വയം വിചാരിക്കണം
മതേതരത്വം എന്ന പേരു പറഞ്ഞു ചില സമുദായങ്ങൾക്കു വാരിക്കോരി കൊടുക്കുന്നു എന്നാരോപിച്ച് ബിജെപി വളർത്തിയ ഹിന്ദുവികാരം കോണ്‍ഗ്രസിനു വിനയാവുകയാണ്. ഭാരതത്തിലെ ഏറ്റവും വലിയ സമൂഹമായ ഹൈന്ദവരുടെ പിന്തുണ ഇല്ലാതെ, അല്ലെങ്കിൽ ഹൈന്ദവ വിരുദ്ധർ എന്ന ലേബലുള്ള, ആർക്കാണ് ഇന്ത്യ ഭരിക്കാനാവുക! അതു മനസിലാക്കി ഇടക്കാലത്ത് ചില നീക്കങ്ങൾ നടത്തിയന്പോൾ കോണ്‍ഗ്രസിന്റെ ശത്രുക്കൾ അതിനെ മൃദുഹിന്ദുത്വം എന്നു വിളിച്ചു. കോണ്‍ഗ്രസിലെ വിപ്ലവകാരികൾക്കു നാണമായി. അതോടെ അത് ഉപേക്ഷിച്ചു.
അബദ്ധം മനസിലായപ്പോൾ അയോധ്യയിലെ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം നടന്ന ദിവസം മധ്യപ്രദേശിലെ കമൽനാഥ് തന്നെ പ്രത്യേക പൂജകളെല്ലാം നടത്തി ഹൈന്ദവ വികാരത്തിനൊപ്പം എന്നു തെളിയിക്കാൻ നോക്കി. പക്ഷേ ജനം വിശ്വസിച്ച മട്ടില്ല. നോണ്‍ വെജിറ്റേറിയൻ കസ്റ്റമർമാരെ ആകർഷിക്കാൻ സാന്പാറിൽ ഇറച്ചിക്കഷണം ഇട്ട വെജിറ്റേറിയൻ ഹോട്ടലുകാരനെപ്പോലെയായി കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ഒരു പുനരാലോചനയ്ക്കു തയാറാകണം. ദീപാങ്കർ ഭട്ടാചാര്യ പോലെയുള്ള അടയാളങ്ങൾ മനസിലാക്കണം. കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടാകണം. അത് എന്താകണമെന്ന് കോണ്‍ഗ്രസുകാർ തീരുമാനിക്കണം.
കോണ്‍ഗ്രസുകാർ തന്നെ കണ്ടുപിടിക്കണം എന്താണു പിശകെന്ന്. മികച്ച നേതാക്കളെ എങ്ങനെ ഉയർത്തിക്കൊണ്ടുവരാമെന്നു നോക്കണം. ജ്യോതിരാദിത്യ സിന്ധ്യയും ജഗൻമോഹൻ റെഡ്ഡിയും മമത ബാനർജിയുമെല്ലാം ഇന്നലെ വരെ കോണ്ഗ്രസുകാരായിരുന്നില്ലേ? എത്ര വളർന്നാലും നെഹ്റുകുടുംബത്തിനു താഴെ എന്ന ബന്ധനം മാറണ്ടേ? ജനങ്ങളെ സഹായിച്ച് അവരുടെ ഹൃദയങ്ങളിൽ കൂടുകൂട്ടിത്തുടങ്ങണം. കോണ്‍ഗ്രസ് ശക്തമാകേണ്ടതും ബാധ്യതയായി മാറിയ ദുർമേദസുകൾ പൊഴിച്ചുകളയേണ്ടതും നാടിന്റെ ആവശ്യമാണ്. നാനാത്വത്തിൽ ഏകത്വം നെയ്യുന്ന ഭാരതത്തിൽ മതേതര ചിന്തകളുടെ സ്ഥാനത്തു വർഗീയചിന്തകൾ ഇതുപോലെ വളർന്നാൽ നാടിന്റെ അഖണ്ഡതപോലും അപകടത്തിലാകാനാണ് സാധ്യത.
കോടതിയുടെ ചോദ്യം
അർണാബ് ഗോസ്വാമിയുടെ കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ ചോദ്യം ചങ്കിൽ തറച്ചു. ഇവിടെ കോടതി ഇല്ലെന്നാണോ സർക്കാർ കരുതുന്നത്? ബാർ അസോസിയേഷൻ ചോദിച്ചതുപോലെ, എത്രയോ കേസുകൾക്കിടയിൽനിന്ന് എന്നിട്ടെങ്ങനെ അർണാബിന്റെ കേസു മാത്രം കോടതി എടുത്തു? എൺപത്തിമൂന്നുകാരനായ ഒരു സ്റ്റാൻ സ്വാമി ജയിലിൽ തന്നെ കിടക്കുന്നു. പത്രക്കാർ വേറെയും. ജനങ്ങൾക്ക് ഒന്നും മനസിലാകുന്നില്ലെന്നു കരുതല്ലേ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
മഹാമാരിയെ പിന്തള്ളാൻ
ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വ
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ട
Latest News
വീണ്ടും കൂട്ടി; സംസ്ഥാനത്ത് ഇന്ധനവില റിക്കാർഡിൽ
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; എട്ടു പേർ മരിച്ചു
വിവാദ നിയമം പിൻവലിക്കും വരെ സമരം; കേന്ദ്ര സർക്കാർ നിർദേശം തള്ളി കർഷകർ
കാറില്‍ കടത്തുകയായിരുന്ന നാലു കിലോ സ്വര്‍ണവുമായി കർണാടക സ്വദേശികള്‍ അറസ്റ്റിൽ
Latest News
വീണ്ടും കൂട്ടി; സംസ്ഥാനത്ത് ഇന്ധനവില റിക്കാർഡിൽ
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; എട്ടു പേർ മരിച്ചു
വിവാദ നിയമം പിൻവലിക്കും വരെ സമരം; കേന്ദ്ര സർക്കാർ നിർദേശം തള്ളി കർഷകർ
കാറില്‍ കടത്തുകയായിരുന്ന നാലു കിലോ സ്വര്‍ണവുമായി കർണാടക സ്വദേശികള്‍ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top