മിന്‍റോ-മോർലി പരിഷ്കാരം
ബം​ഗാ​ൾ വി​ഭ​ജ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും മ​റ്റും മൂ​ലം ഇ​ന്ത്യ​യി​ൽ ബ്രി​ട്ടീ​ഷ് വി​രോ​ധം ശ​ക്ത​മാ​വു​ക​യും പ്ര​തി​ഷേ​ധ​ക്കാ​രെ​ക്കൊ​ണ്ട് ജ​യി​ലു​ക​ൾ നി​റ​യു​ക​യും ചെ​യ്യാ​ൻ തു​ട​ങ്ങി.

ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ങ്കു കൊ​ടു​ത്താ​ലേ ഇ​ന്ത്യ​ക്കാ​രെ തൃ​പ്ത​രാ​ക്കു​വാ​ൻ​ക​ഴി​യൂ എ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ന്ന​ത്തെ വൈ​സ്രോ​യി​യാ​യി​രു​ന്ന മിന്‍റോ പ്ര​ഭു​വും സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മോ​ർ​ലി പ്ര​ഭു​വും ന​ട​ത്തി​യ ആ​ലോ​ച​ന​ക​ളു​ടെ​യും ച​ർ​ച്ച​ക​ളു​ടെ​യും ഫ​ല​മാ​യി 1909 ൽ ​ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ഒ​രു ആ​ക്ട് പാ​സാ​ക്കി. അ​താ​ണ് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ​സ് ആ​ക്ട് 1909 അ​ഥ​വാ മി​ന്‍റോ മോ​ർ​ലി പ​രി​ഷ്കാ​ര​ങ്ങ​ൾ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്.

ആ​ക്ട് കൊ​ണ്ടു വ​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ: ​നി​യ​മ​സ​ഭ​ക​ൾ വ​ലു​താ​ക്കി, അം​ഗ​ങ്ങ​ളി​ൽ കു​റേ​പ്പേ​രെ തെര​ഞ്ഞെ​ടു​ക്കു​ന്ന സ​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി, വൈ​സ്രോ​യി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലി​ലേ​ക്ക് ഒ​രു ഇ​ന്ത്യ​ക്കാ​ര​നെ​യും സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് കൗ​ണ്‍​സി​ലി​ലേ​ക്ക് ര​ണ്ട് ഇ​ന്ത്യാ​ക്കാ​രെ​യും നി​യ​മി​ച്ചു,


ഇം​പീ​രി​യ​ൽ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ലി​ൽ അ​താ​യ​ത് കേ​ന്ദ്ര​നി​യ​മ​സ​ഭ​യി​ൽ ഒൗ​ദ്യോ​ഗി​ക ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രി​ക്കു​ന്ന​തി​നും, പ്ര​വി​ശ്യ​യി​ലെ സ​ഭ​ക​ളി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട​വ​രും കൂ​ടി​യു​ള്ള അ​നൗ​ദ്യോ​ഗി​ക ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രി​ക്കു​ന്ന​തി​നും വേ​ണ്ട വ്യ​വ​സ്ഥ ചെ​യ്തു,

ഹി​ന്ദു​ക്ക​ൾ​ക്കും മു​സ്ലി​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.​ ഇ​തു​പ്രകാരം വൈ​സ്രോ​യി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ എ​സ്.​പി.​സി​ൻ​ഹ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.