ഡോ. ബി.ആർ. അംബേദ്കർ
ഇ​ന്ത്യ​യി​ലെ അ​ധ​കൃ​ത​രു​ടെ നേ​താ​വാ​ണ് ഡോ.​ ഭീം റാ​വു അം​ബേ​ദ്ക​ർ.​ സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ നി​യ​മ​മ​ന്ത്രി​യും ഭ​ര​ണ​ഘ​ട​നാ ക​ര​ട് നി​ർ​മാ​ണ സ​മി​തി ചെ​യ​ർ​മാ​നും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.1891 ഏ​പ്രി​ൽ 14ന് ​മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ഭാ​ഗ​മാ​യ മോ​വ് എ​ന്ന സ്ഥ​ല​ത്ത് ജ​നി​ച്ചു. പി​താ​വ് റാം​ജി സ​ഖ്പാ​ൽ. മാ​താ​വ് ഭീ​മ​ബാ​യ്. 1912​ൽ എ​ൽ​ഫി​ൻ​സ്റ്റ​ണ്‍ കോ​ളജി​ൽ നി​ന്ന് ബി.​എ. ജ​യി​ച്ച അം​ബേ​ദ്ക​ർ 1913ൽ ​ബ​റോ​ഡ സ്റ്റേ​റ്റ് സ​ർ​വീ​സി​ൽ ജോ​ലി​ നേ​ടി. 1915ൽ ​കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം.​എ.​യും 1916ൽ ​പി.​എ​ച്ച്.​ഡി.​യും നേ​ടി.

ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ​യു​ട​ൻ ബ​റോ​ഡ രാ​ജാ​വി​ന്‍റെ മി​ലി​ട്ട​റി സെ​ക്ര​ട്ട​റി​യാ​യി. ജാ​തി​വ്യ​വ​സ്ഥ​ക​ൾ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ജോ​ലി രാ​ജി​വെ​ച്ച് ബോം​ബെ​യി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം 1925 ഏ​പ്രി​ൽ 10നും 11​നും അ​ധ​സ്ഥി​ത​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ച്ചു​കൂ​ട്ടി.​ മ​റാ​ഠി ഭാ​ഷ​യി​ൽ മൂ​ക​നാ​യ​ക് എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണം ആ​രം​ഭി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണ്. മൂ​ന്ന് വ​ട്ട​മേ​ശ​സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ നേ​താ​വ് അം​ബേ​ദ്ക​റാ​ണ്. 1936ൽ ​അ​ദ്ദേ​ഹം ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ലേ​ബ​ർ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു. 1946 പീ​പ്പി​ൾ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി രൂ​പ​വ​ത്ക​രി​ച്ചു.


1942 ജൂ​ലൈയി​ൽ വൈ​സ്രോ​യി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലി​ൽ ലേ​ബ​ർ മെ​ന്പ​റാ​യി. 1947 ഓ​ഗ​സ്റ്റ് 15ന് ​ഇ​ന്ത്യ​ൻ നി​യ​മ​കാ​ര്യ​മ​ന്ത്രി. ഓ​ഗ​സ്റ്റ് 29ന് ​ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭാ ചെ​യ​ർ​മാ​ൻ. 1951ൽ ​മ​ന്ത്രി​സ​ഭ​യി​ൽനി​ന്നു രാ​ജി​വച്ചു. 1956 ഡി​സം​ബ​റി​ൽ അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ "ചൈ​ത്യ​ഭൂ​മി’​യാ​ണ് അം​ബേ​ദ്ക​റു​ടെ അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ലം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.