ഇത് ഹൃദയം കൊണ്ട് കാണേണ്ട സിനിമ-ഓമനത്തിങ്കൾ കിടാവോ
ഇത് ഹൃദയം കൊണ്ട് കാണേണ്ട സിനിമ-ഓമനത്തിങ്കൾ കിടാവോ
ജീവിതത്തിൽ ഒരു പ്രാവിശ്യം എങ്കിലും ഒരു വൃദ്ധസദനത്തിൽ പോയിട്ടുണ്ടോ. പ്രായമായ അപ്പുപ്പനോടും അമ്മൂമയോടും സംസാരിച്ചിട്ടുണ്ടോ.നിങ്ങളുടെ മാതാപിതാക്കളെ മിസ്സ് ചെയ്യുന്നുണ്ടോ, അവരെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നുണ്ടോ ?
എങ്കിൽ നിങ്ങൾക്കു ഈ ചിത്രം കണ്ടിട്ടു കരയാതിരിക്കാൻ ആകില്ല..

ഓമനത്തിങ്കൾ കിടാവോ എന്ന ഹ്രസ്വചിത്രത്തെ പറ്റിയാണ് പറയുന്നത്. നിങ്ങൾ ഈ ചിത്രം കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ അമ്മയെയോ അച്ഛനെയോ വിളിച്ചു സംസാരിച്ചിരിക്കും. ഈ ചിത്രം യൂട്യൂബിൽ കണ്ടവരുടെ അഭിപ്രായം ആണ്.ഒരുപക്ഷെ ഒരു ഹ്രസ്വ ചിത്രം നമ്മെ കരയിപ്പിക്കുന്നത് ഇതാദ്യം ആയിരിക്കാം. അത്രമാത്രം വൈകാരിമാണ് ഓമനത്തിങ്കൾക്കിടാവോ. റ്റിറ്റോ പി തങ്കച്ചൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം അമ്മുക്കുട്ടി എന്നൊരു പാവം അമ്മയുടെ ഓർമ്മപെടുത്തലിന്റെ കഥയാണ്.


"നിന്റെ മകൻ അവന്റെ മുത്തശ്ശി എവിടെ എന്ന് ചോദിച്ചാൽ മരിച്ചു പോയെന്നു പറയണം. അല്ലെങ്കിൽ നാളെ ഒരുപക്ഷെ അവന്റെ മുത്തശ്ശിക്ക് കൂട്ടായി നിന്നെയും ഇവിടെ കൊണ്ടാക്കിയെന്നു വരും " അമ്മുക്കുട്ടിയുടെ ഈ വാക്കുകൾ കൊള്ളുന്നത് പ്രേക്ഷകന്റെ നെഞ്ചിലാണ്. സംഗീതസാന്ദ്രമായ ഈ മനോഹര ചിത്രത്തിന്റെ സംഗീതം ജോയൽ ജോൺസ് ആണ് ചെയ്തിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും അജ്മൽ സാബു നിർവഹിച്ചിരിക്കുന്നു. സിനിമയോട് കിടപിടിക്കുന്ന ഈ ചിത്രം യൂട്യൂബിൽ മൂന്നരലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്.യൂട്യൂബിൽ Omanathinkal Kidavo എന്ന് സെർച്ച് ചെയ്ത് ഈ ചിത്രം ആസ്വദിക്കാം.